Your Image Description Your Image Description

ഹരിയാണയിൽ ഇന്ത്യൻ നാഷണൽ ലോക്‌ദൾ (ഐ.എൻ.എൽ.ഡി.) നേതാവിനെ അക്രമികൾ വെടിവെച്ചുകൊന്നു. സംസ്ഥാന പ്രസിഡന്റും മുൻ എം.എൽ.എ.യുമായ നഫെ സിങ് റാത്തെയും (70) ഒപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകനുമാണ് കൊല്ലപ്പെട്ടത്. മൂന്നുപേർക്ക് പരിക്കേറ്റു.

ഡൽഹിക്കുസമീപമുള്ള ബഹാദുർഗയിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. വാഹനത്തിൽ വരുന്നതിനിടെ അക്രമികൾ വെടിയുതിർക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന മൂന്നു സുരക്ഷാ ജീവനക്കാർക്കാണ് പരിക്കേറ്റത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *