Your Image Description Your Image Description

അരുണാചൽ പ്രദേശിൽ കോൺഗ്രസിന്റെയും നാഷണൽ പീപ്പിൾസ് പാർട്ടി(എൻ.പി.പി.)യുടെയും രണ്ടുവീതം എം.എൽ.എ.മാർ ബി.ജെ.പി.യിൽ ചേർന്നു. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ എം.എൽ.എ.മാരുടെ കൊഴിഞ്ഞുപോക്ക് കോൺഗ്രസിനു തിരിച്ചടിയായി. 60 അംഗ നിയമസഭയിൽ രണ്ടുവീതം എം.എൽ.എ.മാർമാത്രമാണ് കോൺഗ്രസിനും എൻ.പി.പി.ക്കും അവശേഷിക്കുന്നത്.

മുതിർന്ന കോൺഗ്രസ് എം.എൽ.എ.യും മുൻകേന്ദ്രമന്ത്രിയുമായ നിനോങ് എറിങ്, വാങ്‌ലിൻ ലോങ്ഡോങ്, എൻ.പി.പി. എം.എൽ.എ.മാരായ മുച്ചു മിതി, ഗോകർ ബസാർ എന്നിവരാണ് ബി.ജെ.പി.യിൽ ചേർന്നത്. മുഖ്യമന്ത്രി പെമ ഖണ്ഡു അടക്കമുള്ളവർ ചേർന്ന് ഇവരെ ബി.ജെ.പി.യിലേക്ക് സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *