Your Image Description Your Image Description

  ചെന്നൈയിൽ നാലുമാസം മുൻപ് വിവാഹിതനായ യുവാവിനെ വധുവിന്റെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് വെട്ടിക്കൊന്നു. ചെന്നൈ നഗരത്തിൽ പള്ളിക്കരണയിലാണ് ശനിയാഴ്ച രാത്രി ദുരഭിമാനക്കൊല നടന്നത്.

മെക്കാനിക്കായി ജോലി നോക്കുന്ന പള്ളിക്കരണ അംബേദ്കർ സ്ട്രീറ്റിൽ പ്രവീണാ(26)ണ് കൊല്ലപ്പെട്ടത്. ഭാര്യ ശർമിയുടെ സഹോദരൻ ദിനേശും കൂട്ടാളികളായ സ്റ്റീഫൻ കുമാർ, വിഷ്ണു രാജ്, ജ്യോതി ലിംഗം, ശ്രീറാം എന്നിവരാണ് അറസ്റ്റിലായത്. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഇതരജാതിയിൽപ്പെട്ടയാളോടൊപ്പം പോയതാണ് യുവതിയുടെ ബന്ധുക്കളെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *