Your Image Description Your Image Description

2024-2025 അധ്യയനവർഷത്തിൽ എൻ.സി.ഇ.ആർ.ടി. പുതിയ പാഠപുസ്തകം മൂന്ന്, ആറ് ക്ലാസുകൾക്ക് മാത്രമായിരിക്കുമെന്ന് റിപ്പോർട്ട്. പാഠ്യപദ്ധതി പരിഷ്കരണങ്ങളിലെയും അച്ചടിനടപടികളിലെയും കാലതാമസമാണ് കാരണം. 2024-2025-ൽ മൂന്ന്, ആറ്, ഒമ്പത്, പതിനൊന്ന്‌ ക്ലാസുകൾക്കായി ദേശീയ വിദ്യാഭ്യാസനയപ്രകാരം പുതിയ പുസ്തകങ്ങൾ കൊണ്ടുവരാൻ വിദ്യാഭ്യാസമന്ത്രാലയം തീരുമാനിച്ചിരുന്നു.

പുതിയ പുസ്തകം തയ്യാറാക്കാൻ ആദ്യം പാഠ്യപദ്ധതി തയ്യാറാക്കണം. നിലവിൽ മൂന്നാംക്ലാസിന്റെ കരട് പൂർത്തിയായി. ആറാംക്ലാസിലേക്ക് കണക്ക്, സയൻസ്, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, സംസ്‌കൃതം എന്നിവയ്ക്കുള്ള പാഠപുസ്തക കരട് അന്തിമമാക്കുന്ന പ്രക്രിയയിലാണ്. ചരിത്രം, ഭൂമിശാസ്ത്രം, പൊളിറ്റിക്കൽ സയൻസ് എന്നിവ സാമൂഹികശാസ്ത്രം എന്ന പേരിൽ ഒറ്റ പാഠപുസ്തകത്തിലേക്ക് ലയിപ്പിക്കാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *