Your Image Description Your Image Description

 രാജ്യത്തെ പ്രതിമാസ ആളോഹരി വീട്ടുചെലവ് 10 വർഷത്തിനിടെ ഇരട്ടിയിലധികം കൂടിയതായി ദേശീയ സാംപിള്‍ സര്‍വേ ഓഫീസിന്റെ 2022-2023 കാലയളവിലെ പഠന റിപ്പോര്‍ട്ട്. നഗരമേഖലയിലെ ദേശീയ പ്രതിമാസ ആളോഹരി വീട്ടുചെലവ് 2011-2012-ല്‍ 2630 രൂപയായിരുന്നത് 2022-2023-ല്‍ 6459 രൂപയായി. ഗ്രാമീണമേഖലയിലിത് യഥാക്രമം 1430 രൂപയില്‍നിന്ന് 3773 രൂപയുമായി.

ഇന്ത്യയില്‍ സിക്കിമും ഗോവയും കഴിഞ്ഞാല്‍ ഗ്രാമീണമേഖലയില്‍ പ്രതിമാസ ആളോഹരി വീട്ടുചെലവ് ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണ്. നഗരമേഖലയില്‍ കേരളം 11-ാം സ്ഥാനത്താണ്.കേരളത്തിലെ ഗ്രാമീണമേഖലയിലെ ഗാര്‍ഹിക ഉപഭോക്താക്കളുടെ ശരാശരി പ്രതിമാസചെലവ് 5924 രൂപയാണ്. ഇക്കാര്യത്തില്‍ ഒന്നാംസ്ഥാനത്തുള്ള സിക്കിമില്‍ 7731 രൂപയും ഗോവയില്‍ 7367 രൂപയുമാണ്. ഗ്രാമീണമേഖലയിലെ ദേശീയ ശരാശരി 3773 രൂപയാണ്. കേരളത്തിലെ നഗരമേഖലകളിലെ പ്രതിമാസ ആളോഹരി വീട്ടുചെലവ് 7078 രൂപയാണ്. ഇക്കാര്യത്തിലും മുന്നിൽ സിക്കിമും (12,105 രൂപ) ഗോവയുമാണ് (8734 രൂപ). നഗരമേഖലയിലെ ദേശീയ ശരാശരി 6459 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *