Kerala Kerala Mex Kerala mx Pravasi Top News
0 min read
68

മലപ്പുറം സ്വദേശിയായ ഡോക്ടർ ഒമാനിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു

February 27, 2025
0

മസ്കത്ത്: ഒമാനിൽ ഒഴുക്കിൽപ്പെട്ട് മലപ്പുറം സ്വദേശിയായ ഡോക്ടർ മരിച്ചു. കോക്കൂർ വട്ടത്തൂർ വളപ്പിൽ വീട്ടിൽ ഡോ.നവാഫ് ഇബ്രാഹിം ആണ് മരിച്ചത്. 34 വയസായിരുന്നു. നിസ്വ ആശുപത്രിയിൽ എമർജൻസി വിഭാ​ഗത്തിലെ ഡോക്ടറാണ് ഇദ്ദേഹം. ഇന്നലെ വൈകിട്ട് ഒമാനിലെ ഇബ്രിക്കടുത്ത് വാദി ധാം എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. അപകട സമയത്ത് ഇയാൾക്കൊപ്പം ഭാര്യയും കുട്ടിയുമുണ്ടായിരുന്നു. കുട്ടിയോടൊപ്പം വാദിയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി വീണ് ഒഴുക്കിൽപ്പെടുകയായിരുന്നു. നവാഫിന്റെ മൃതദേഹം ഇബ്രി ആശുപത്രിയിലെ മോർച്ചറിയിലാണ്

Continue Reading
Health Kerala Kerala Mex Kerala mx Top News
1 min read
69

ചുട്ടുപൊള്ളുന്ന ചൂട് കാലാവസ്ഥ പെട്ടെന്നുള്ള വാര്‍ദ്ധക്യത്തിലേക്ക് എത്തിക്കുമോ? പഠന റിപ്പോർട്ടുകൾ പറയുന്നത് ഇങ്ങനെ

February 27, 2025
0

കാലാവസ്ഥ വ്യതിയാനം ലോകമെമ്പാടും പല വിധത്തിലാണ് അനുഭവപ്പെടുന്നത്. ചില സ്ഥലങ്ങളിൽ തണുപ്പ് കൂടുതലാണെങ്കിൽ ചിലയിടത് എപ്പോഴും ചൂടായിരിക്കും. കഠിനമായ ചൂടിൽ താമസിക്കുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ ചൂട് കൂടുന്നത് ഒരാളെ പെട്ടെന്ന് വാര്‍ദ്ധക്യത്തിലേക്ക് എത്തിക്കുമോ? ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? എന്നാൽ കഠിനമായ ചൂടില്‍ ജീവിക്കുന്നത് ഒരാളെ പെട്ടെന്ന് വാര്‍ദ്ധക്യത്തിലേക്ക് തള്ളിവിടുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. അമേരിക്കയില്‍ നടത്തിയ ഒരു പഠനത്തിലാണ് ഈ കണ്ടെത്തൽ. ചൂടുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെയും തണുപ്പ് പ്രദേശത്ത്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
55

റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ മധ്യവയസ്‌കന്‍ കാറിടിച്ച് മരിച്ചു

February 27, 2025
0

കോഴിക്കോട്: റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ മധ്യവയസ്‌കന്‍ കാറിടിച്ച് മരിച്ച സംഭവത്തിൽ വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ്. കുറ്റ്യാടി വട്ടോളിയിലെ കുഞ്ഞിപ്പറമ്പത്ത് സുരേഷ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ കുറ്റ്യാടി-വടകര സംസ്ഥാന പാതയില്‍ വട്ടോളി സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. നാദാപുരം ഭാഗത്ത് നിന്ന് വന്ന കാറാണ് അപകടം വരുത്തിയത്. ഉടന്‍ തന്നെ സുരേഷിനെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകട ശേഷം നിര്‍ത്താതെ പോയ കാര്‍ പോലീസ്

Continue Reading
Kerala Kerala Mex Kerala mx Top News World
1 min read
69

ട്രാൻസ്‌ജെൻഡർ സൈനികരെ ഒഴിവാക്കാൻ നടപടികളാരംഭിച്ച് യുഎസ്

February 27, 2025
0

യുഎസ്: ട്രാന്‍സ്ജെന്‍ഡരായ സൈനികരെ സൈനിക സേവനത്തിൽ നിന്നും നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ച് യുഎസ്. പെന്റഗൺ ഇത് സംബന്ധിച്ച മെമ്മോ പുറത്തിറക്കി. സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങളിൽ ഇളവ് അനുവദിച്ചില്ലെങ്കിൽ 30 ദിവസത്തിനുള്ളിൽ ട്രാന്‍സ്ജെന്‍ഡര്‍ സൈനികരെ പിരിച്ചുവിടുമെന്നാണ് ഉത്തരവിലുള്ളത്. അതേസമയം, യുദ്ധം ചെയ്യാനുള്ള കഴിവുകളുള്ളവർക്ക് ഇളവുകൾ ലഭിച്ചേക്കാം. അല്ലാത്തവർക്ക് സൈന്യത്തിൽ തുടരാനുള്ള യോ​ഗ്യത ഉണ്ടായിരിക്കില്ലെന്നും പെന്റ​ഗൺ ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി. ഈ അളവിന് അർഹത ലഭിക്കണമെങ്കിൽ സാമൂഹികമോ തൊഴിൽപരമോ ആയ ബുദ്ധിമുട്ടുകളില്ലെന്ന്

Continue Reading
Business Kerala Kerala Mex Kerala mx Top News World
1 min read
70

ഇലോൺ മസ്കിന്റെ കനേഡിയൻ പൗരത്വം, റദ്ദാക്കൽ ഹർജിയിൽ ഒപ്പിട്ടത് 3 ലക്ഷത്തിലധികം പേർ

February 27, 2025
0

വാൻകൂവർ: കഴിഞ്ഞയാഴ്ചയാണ് ഇലോൺ മസ്‌കിന്റെ കനേഡിയൻ പൗരത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റ് അംഗം ചാർളി ആംഗസ് ഹൗസ് ഓഫ് കോമൺസിൽ ഒരു നിവേദനം നൽകിയത്. ഇതിനകം 315,000-ത്തിലധികം കനേഡിയൻമാർ ഇതിനെ പിന്തുണച്ച് ഒപ്പിട്ടു കഴിഞ്ഞു. “കാനഡയുടെ ദേശീയ താൽപ്പര്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ” മസ്‌കിന്റെ പൗരത്വം റദ്ദാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നതാണ് നിവേദനം. ബ്രിട്ടീഷ് കൊളംബിയയിലെ നാനൈമോയിൽ നിന്നുള്ള എഴുത്തുകാരിയായ ക്വാലിയ റീഡാണ് ഈ നിവേദനത്തിന് തുടക്കമിട്ടത്. കനേഡിയൻ പരമാധികാരത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന

Continue Reading
Business Kerala Kerala Mex Kerala mx Top News
0 min read
53

17,225.61 കോടി മാർക്കറ്റ് മൂല്യമുള്ള ടിവിഎസ്

February 27, 2025
0

സ്ത്രീകളെക്കാൾ കൂടുതൽ വാഹനങ്ങളോട് എന്നും പ്രിയം പുരുഷന്മാർക്കായിരിക്കും. മിക്ക വാഹന കമ്പനികളുടെയും നേതൃസ്ഥാനം വഹിക്കുന്നത് പുരുഷന്മാർ ആയിരിക്കുമല്ലോ. എന്നാൽ ടിവിഎസിന്റെ വളർച്ചയിൽ ഏറിയ പങ്കും വഹിച്ചത് ഒരു സ്ത്രീയാണ്. അത് മറ്റാരുമല്ല ടിവിഎസ് ഗ്രൂപ്പ് ചെയർമാൻ വേണു ശ്രീനിവാസന്റെ മകൾ ലക്ഷ്‌മി വേണു ആണ്. ശതകോടീശ്വരന്റെ മകൾ എന്നതിലുപരി ബിസിനസിൽ തന്റേതായ പാത കെട്ടിപ്പടുക്കുവാൻ ലക്ഷ്മിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. യുഎസിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. യു കെയിലെ വാർവിക്

Continue Reading
Kerala Kerala Mex Kerala mx Top News World
1 min read
63

സഹോദരനെ കൊലപ്പെടുത്തി കണ്ണ് ഭക്ഷിച്ചു, വളർത്തു പൂച്ചയെ തീകൊളുത്തി കൊന്നു; യുവാവിനെ പിടികൂടി പോലീസ്

February 27, 2025
0

വാഷിങ്ടൺ: സ്വന്തം സഹോദരനെ അതിക്രൂരമായി കൊലപ്പെടുത്തി കണ്ണ് ഭക്ഷിച്ച യുവാവിനെ പിടികൂടി പോലീസ്. അമേരിക്കയിലെ പ്രിന്‍സെറ്റോണിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. സോക്കർ കളിക്കാരനായ മാത്യു ഹെർട്ട്‌ജെൻ (31) ആണ് സഹോദരൻ ജോസഫ് ഹെർട്ട്‌ജെനെ ക്രൂരമായി കൊലപ്പെടുത്തിയത്. വീട്ടിലെ വളർത്തുപൂച്ചയെ ഇയാൾ അ​ഗ്നിക്കിരയാക്കി കൊല്ലുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൃതശരീരം വികൃതമാക്കിയ നിലയിലായിരുന്നു പോലീസ് കണ്ടെത്തിയത്. സംഭവ സ്ഥലത്തു നിന്നു തന്നെ പ്രതി മാത്യുവിനെ പോലീസ് പിടികൂടി.

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
50

വയനാട് ടൗൺഷിപ്പ്; പുനരധിവാസത്തിന് നിർമിക്കുന്ന വീടൊന്നിന് നിർമ്മാണ ചെലവ് 20 ലക്ഷം രൂപ

February 27, 2025
0

തിരുവനന്തപുരം: വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ടൗൺ ഷിപ്പിലെ ഒരു വീടിന് നിർമാണത്തിനായി ചിലവഴിക്കുക 20 ലക്ഷം രൂപയെന്ന് സംസ്ഥാന സർക്കാർ. ആദ്യം ഒരു വീടിന് 25 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ് കണക്കാക്കിയിരുന്നത്. ഇതിലാണ് ഇപ്പോൾ മാറ്റം. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലായിരുന്നു ഇത് സംബന്ധിച്ച് തീരുമാനം. പദ്ധതിയുടെ ഭാഗമായി 2ബി ലിസ്റ്റ് തയ്യാറാക്കാനും നിർദ്ദേശമുണ്ട്. വീട് മാറി താമസിപ്പിക്കേണ്ടവരുടെ. പ്രത്യേക ലിസ്റ്റാണ് ഇത്. സുരക്ഷിതമല്ലാത്ത മേഖലയിൽ താമസിക്കുന്നവരെ

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
50

പി രാജുവിൻ്റെ മൃതദേഹം പാർട്ടി ഓഫിസിൽ പൊതുദർശനത്തിന് വെക്കേണ്ടെന്ന് കുടുംബം

February 27, 2025
0

കൊച്ചി: അന്തരിച്ച സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജുവിൻ്റെ മൃതദേഹം പാർട്ടി ഓഫിസിൽ പൊതുദർശനത്തിന് വെക്കേണ്ടെന്ന് അദ്ദേഹത്തിൻ്റെ കുടുംബം. ഇക്കാര്യം ബന്ധുക്കൾ പാർട്ടി നേതൃത്വത്തെ അറിയിച്ചു. രാജുവിന് സിപിഐയിൽ നിന്ന് നീതി കിട്ടിയില്ലെന്നാണ് കുടുംബത്തിൻറെ പരാതി. അതിനാലാണ് രാജുവിന്റെ മൃതദേഹം പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചാൽ മതിയെന്ന് കുടുംബം തീരുമാനിച്ചത്. പി രാജുവിനെതിരായ ആരോപണങ്ങൾ തെറ്റെന്ന് പാർട്ടി കൺട്രോൾ കമ്മീഷൻ കണ്ടെത്തിയിട്ടും അദ്ദേഹത്തിന് പാർട്ടി

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
66

റമദാൻ: യുഎഇയിൽ 1295 തടവുകാരെ മോചിപ്പിക്കും, ഉത്തരവിറക്കി പ്രസിഡന്റ്

February 27, 2025
0

അബുദാബി: റമദാൻ പ്രമാണിച്ച് യുഎഇയിലെ വിവിധ ജയിലുകളിൽ കഴിയുന്ന 1,295 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ശിക്ഷയുടെ ഭാഗമായി ഉണ്ടാകുന്ന തടവുകാരുടെ പിഴയടക്കമുള്ള സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തടവുകാർക്ക് പുതിയ തുടക്കം നൽകുന്നതിനും അവരുടെ കുടുംബങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിനും അവരുടെ വീടുകളിലും പ്രാദേശിക സമൂഹത്തിലും സ്ഥിരത വളർത്തുന്നതിനുമുള്ള യുഎഇ പ്രസിഡന്റിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നടപടി.

Continue Reading