Your Image Description Your Image Description

വാഷിങ്ടൺ: സ്വന്തം സഹോദരനെ അതിക്രൂരമായി കൊലപ്പെടുത്തി കണ്ണ് ഭക്ഷിച്ച യുവാവിനെ പിടികൂടി പോലീസ്. അമേരിക്കയിലെ പ്രിന്‍സെറ്റോണിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. സോക്കർ കളിക്കാരനായ മാത്യു ഹെർട്ട്‌ജെൻ (31) ആണ് സഹോദരൻ ജോസഫ് ഹെർട്ട്‌ജെനെ ക്രൂരമായി കൊലപ്പെടുത്തിയത്. വീട്ടിലെ വളർത്തുപൂച്ചയെ ഇയാൾ അ​ഗ്നിക്കിരയാക്കി കൊല്ലുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൃതശരീരം വികൃതമാക്കിയ നിലയിലായിരുന്നു പോലീസ് കണ്ടെത്തിയത്. സംഭവ സ്ഥലത്തു നിന്നു തന്നെ പ്രതി മാത്യുവിനെ പോലീസ് പിടികൂടി.

ബ്ലേഡും ഗോൾഫ് ക്ലബ്ബും ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയതെന്ന നി​ഗമനത്തിലാണ് പോലീസ്. കൊല്ലപ്പെട്ട സഹോദരന്റെ കണ്ണ് ഭക്ഷിക്കുന്നതിനായി ഉപയോ​ഗിച്ചെന്ന് കരുതുന്ന രക്തം പുരണ്ട കത്തി, ഫോർക്ക്, പ്ലേറ്റ് എന്നിവയും അപ്പാർട്ട്മെന്റിൽ നിന്നും കണ്ടെത്തിയതായി ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ആക്രമണത്തിന് മാസങ്ങൾക്ക് മുമ്പ്, മാത്യു ഹെർട്ട്‌ജെൻ ഫേസ്ബുക്കിൽ ഒരു വിചിത്രമായ കവിത പോസ്റ്റ് ചെയ്തിരുന്നു. സഹോദരനെ കൊലപ്പെടുത്തിയതിന് സമാനമായ കുറ്റകൃത്യം വിവരിക്കുന്നതാണ് കവിത.

“കത്തികൾ മൂർച്ച കൂട്ടുന്നത് എനിക്ക് കാണാം…
അവൻ്റെ കണ്ണിൽ നിന്നും രക്തം ഒലിച്ചിറങ്ങി…
അവൻ വിറയ്ക്കുന്നു, അവൻ നിർത്തുന്നില്ല …
അവനെ നഷ്ടപ്പെട്ടു … അവൻ ഉറങ്ങുകയാണ് … അവൻ മരിച്ചു.” മാത്യു ഫേസ്ബുക്കിൽ കുറിച്ചു.

മിഷിഗൺ യൂണിവേഴ്‌സിറ്റിയിലെ മുൻ ഫുട്‌ബോൾ കളിക്കാരനും അസറ്റ് മാനേജ്‌മെൻ്റ് സ്ഥാപനമായ ലോക്കസ്റ്റ് പോയിൻ്റ് ക്യാപിറ്റലിൻ്റെ അനലിസ്റ്റുമായിരുന്നു കൊല്ലപ്പെട്ട ജോസഫ് ഹെർട്ട്‌ജൻ. മദ്യപിച്ച് വാഹനമോടിച്ചതിന് 2017-ൽ മാത്യു ഹെർട്ട്‌ജെന്റെ പേരിൽ കേസെടുത്തിരുന്നെങ്കിലും മറ്റു ക്രമിനൽ പശ്ചാത്തലം ഒന്നും ഉണ്ടായിരുന്നില്ലെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഇത്രക്രൂരമായ കൊലപാതകത്തിന് പ്രേരകമായ കാരണമെന്താണെന്നാണ് ഇപ്പോൾ പോലീസ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *