Your Image Description Your Image Description

സ്ത്രീകളെക്കാൾ കൂടുതൽ വാഹനങ്ങളോട് എന്നും പ്രിയം പുരുഷന്മാർക്കായിരിക്കും. മിക്ക വാഹന കമ്പനികളുടെയും നേതൃസ്ഥാനം വഹിക്കുന്നത് പുരുഷന്മാർ ആയിരിക്കുമല്ലോ. എന്നാൽ ടിവിഎസിന്റെ വളർച്ചയിൽ ഏറിയ പങ്കും വഹിച്ചത് ഒരു സ്ത്രീയാണ്. അത് മറ്റാരുമല്ല ടിവിഎസ് ഗ്രൂപ്പ് ചെയർമാൻ വേണു ശ്രീനിവാസന്റെ മകൾ ലക്ഷ്‌മി വേണു ആണ്. ശതകോടീശ്വരന്റെ മകൾ എന്നതിലുപരി ബിസിനസിൽ തന്റേതായ പാത കെട്ടിപ്പടുക്കുവാൻ ലക്ഷ്മിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

യുഎസിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. യു കെയിലെ വാർവിക് സർവകലാശാലയിൽ എഞ്ചിനീയറിംഗ് മാനേജ്മെന്റിൽ ഡോക്ടറേറ്റ് നേടി. 2010 മുതൽ ടിവിഎസിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായും 2022 മുതൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായും ചുമതലയേറ്റു. 17,225.61 കോടിരൂപയുടെ മാർക്കറ്റ് മൂല്യമുള്ള സ്ഥാപനമാണ് ടിവിഎസ്.

ടിവിഎസിന്റെ വളർച്ചയ്ക്ക് ലക്ഷ്മി ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് തന്നെ പറയാം. ഒരു സ്ത്രീയ്ക്ക് ഇത്രയും വലിയ ഒരു കമ്പനിയുടെ നേതൃസ്ഥാനം ഏറ്റെടുക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുക കൂടിയാണ് ലക്ഷ്മി വേണു. 1983ലാണ് വേണു – മല്ലിക ദമ്പതികളുടെ മകളായി ലക്ഷ്മിയുടെ ജനനം. 2018 മാർച്ചിൽ പ്രശസ്ത രാഷ്ട്രീയ നേതാവ് എൻ ജി രംഗയുടെ ചെറുമകനും എൻജിനിയറുമായ മഹേഷ് ഗോഗിനേനിയുമായി ജോധ്പൂരിൽ വച്ചായിരുന്നു ലക്ഷ്മയുടെ വിവാഹം.

Leave a Reply

Your email address will not be published. Required fields are marked *