Your Image Description Your Image Description

തിരുവനന്തപുരം: വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ടൗൺ ഷിപ്പിലെ ഒരു വീടിന് നിർമാണത്തിനായി ചിലവഴിക്കുക 20 ലക്ഷം രൂപയെന്ന് സംസ്ഥാന സർക്കാർ. ആദ്യം ഒരു വീടിന് 25 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ് കണക്കാക്കിയിരുന്നത്. ഇതിലാണ് ഇപ്പോൾ മാറ്റം. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലായിരുന്നു ഇത് സംബന്ധിച്ച് തീരുമാനം. പദ്ധതിയുടെ ഭാഗമായി 2ബി ലിസ്റ്റ് തയ്യാറാക്കാനും നിർദ്ദേശമുണ്ട്. വീട് മാറി താമസിപ്പിക്കേണ്ടവരുടെ. പ്രത്യേക ലിസ്റ്റാണ് ഇത്. സുരക്ഷിതമല്ലാത്ത മേഖലയിൽ താമസിക്കുന്നവരെ പരിഗണിച്ച് അവർക്ക് വീട് ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം സർക്കാർ നിശ്ചയിച്ച തുക കൂടുതലാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവും കൽപ്പറ്റ എംഎൽഎയുമായ ടി സിദ്ധിഖ് രംഗത്ത് വന്നു. ഈ പണത്തിന്റെ കണക്ക് എവിടെ നിന്ന് കിട്ടുന്നുവെന്ന് ചോദിച്ച അദ്ദേഹം 15 ലക്ഷത്തിന് വീട് നിർമിക്കാനാവും എന്ന് പറഞ്ഞു. സർക്കാർ ആദ്യം വീട് നിർമ്മാണത്തിന് നിശ്ചയിച്ചത് 30 ലക്ഷം രൂപയാണ്. അത് പിന്നീട് 25 ലക്ഷമായി, ഇപ്പോൾ 20 ലക്ഷമാക്കുന്നു. ലക്ഷങ്ങൾ വച്ചാണ് ഓരോ സമയത്തും കുറയ്ക്കുന്നത്. കണക്കുകൾ തൃപ്തികരമല്ല. ഈ പണത്തിലെ സർക്കാർ താൽപര്യം എന്താണെന്ന് വ്യക്തമാക്കണമെന്നും സിദ്ദിഖ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *