Your Image Description Your Image Description

അബുദാബി: റമദാൻ പ്രമാണിച്ച് യുഎഇയിലെ വിവിധ ജയിലുകളിൽ കഴിയുന്ന 1,295 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ശിക്ഷയുടെ ഭാഗമായി ഉണ്ടാകുന്ന തടവുകാരുടെ പിഴയടക്കമുള്ള സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തടവുകാർക്ക് പുതിയ തുടക്കം നൽകുന്നതിനും അവരുടെ കുടുംബങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നതിനും അവരുടെ വീടുകളിലും പ്രാദേശിക സമൂഹത്തിലും സ്ഥിരത വളർത്തുന്നതിനുമുള്ള യുഎഇ പ്രസിഡന്റിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ നടപടി. എല്ലാ റമദാനും ഇതുപോലെ തടവുകാരെ മോചിപ്പിക്കാറുണ്ട്. കഴിഞ്ഞ വർഷം റമദാൻ പ്രമാണിച്ച് 735 തടവുകാർക്കാണ് മോചനം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *