Your Image Description Your Image Description

കോഴിക്കോട്: റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ മധ്യവയസ്‌കന്‍ കാറിടിച്ച് മരിച്ച സംഭവത്തിൽ വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ്. കുറ്റ്യാടി വട്ടോളിയിലെ കുഞ്ഞിപ്പറമ്പത്ത് സുരേഷ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ കുറ്റ്യാടി-വടകര സംസ്ഥാന പാതയില്‍ വട്ടോളി സ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. നാദാപുരം ഭാഗത്ത് നിന്ന് വന്ന കാറാണ് അപകടം വരുത്തിയത്. ഉടന്‍ തന്നെ സുരേഷിനെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകട ശേഷം നിര്‍ത്താതെ പോയ കാര്‍ പോലീസ് പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരിങ്ങണ്ണൂര്‍ സ്വദേശി യാസറാണ് കാര്‍ ഓടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. പരേതനായ ബാലന്റെയും ജാനകിയുടെയും മകനാണ് സുരേഷ്. ഭാര്യ: ബീന. മക്കള്‍: ഋതു കൃഷ്ണ, യദു കൃഷ്ണ.

Leave a Reply

Your email address will not be published. Required fields are marked *