Crime Kerala Kerala Mex Kerala mx Top News
1 min read
53

കാസര്‍ഗോഡ് ഡോക്ടര്‍ക്കെതിരെ ലൈംഗിക പീഡന പരാതി

March 3, 2025
0

കാസര്‍ഗോഡ് ഇരിയയില്‍ ഡോക്ടര്‍ക്കെതിരെ ലൈംഗിക പീഡന പരാതി. ക്ലിനിക്കില്‍ ചികിത്സയ്ക്കായെത്തിയ രോഗിയെയാണ് പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്. പീഡന ദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നാണ് പരാതി. ഡോക്ടര്‍ ജോണിനെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
40

വായില്‍ മത്സ്യം കുടുങ്ങി 26 കാരന് ദാരുണാന്ത്യം

March 3, 2025
0

വായില്‍ മത്സ്യം കുടുങ്ങി 26 കാരന്‍ മരിച്ചു. കായംകുളം പുതുപ്പള്ളിയിലാണ് സംഭവം. പുതുപ്പള്ളി തയ്യില്‍ തറ അജയന്റെ മകന്‍ ആദര്‍ശ് ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം. ( 26-) ചൂണ്ട ഇട്ട് മീന്‍ പിടിക്കുന്നതിനിടയില്‍ കിട്ടിയ മത്സ്യത്തെ കടിച്ചു പിടിച്ചപ്പോള്‍ മത്സ്യം ഉള്ളിലേക്ക് കടന്നുപോയി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. കരട്ടി എന്ന മത്സ്യമാണ് വായില്‍ കുടുങ്ങിയത്. മറ്റൊരു മീനിനെ പിടിക്കാനായി ചൂണ്ടയില്‍ വേഗം

Continue Reading
Kerala Kerala Mex Kerala mx Tech Top News
0 min read
74

വോയ്സ് സന്ദേശങ്ങളുടെ ഉള്ളടക്കങ്ങൾ ടെക്സ്റ്റായും മനസിലാക്കാം; വാട്സാപ്പിൽ പുതിയ അപ്‌ഡേഷൻ

March 2, 2025
0

വാട്ട്സ്ആപ്പ് ഇന്ത്യയിലെ ഉപയോക്താക്കൾക്കായി പുതിയ അപ്‌ഡേഷൻ കൊണ്ടുവന്നു. വോയ്സ് സന്ദേശങ്ങളുടെ ഉള്ളടക്കങ്ങൾ കേൾക്കാനാവാത്ത സാഹചര്യങ്ങളിൽ ടെക്സ്റ്റായും ഉള്ളടക്കം മനസിലാക്കാം. 2024 നവംബറിൽ പ്രഖ്യാപിച്ച ഈ സവിശേഷത ഇപ്പോൾ ഇന്ത്യയിൽ ആൻഡ്രോയിഡ് ഉപയോക്താക്കളിൽ ലഭ്യമാണ്. മൾട്ടിടാസ്കിങ് സമയത്ത് വോയ്‌സ് സന്ദേശം കേൾക്കുന്നത് അസൗകര്യമുള്ള സാഹചര്യങ്ങളിൽ വായിച്ചു മനസിലാക്കാം. ഔദ്യോഗികമായി ലിസ്റ്റുചെയ്‌തിരിക്കുന്ന ഭാഷാ ഓപ്ഷനുകളിൽ ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ എന്നിവ ഉൾപ്പെടുന്നു. അതേസമയം ചില സന്ദർഭങ്ങളിൽ ഹിന്ദിയിലുള്ള വോയ്‌സ് സന്ദേശങ്ങൾക്കുള്ള ടെക്സ്റ്റ്

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
63

മക്കയിൽ തീർത്ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

March 2, 2025
0

റ​മ​ദാ​നി​ൽ തീർത്ഥാടകരെ സ്വീ​ക​രി​ക്കാ​നു​ള്ള എ​ല്ലാ ഒ​രു​ക്ക​വും മക്കയിൽ പൂർത്തിയായതായി. റ​മ​ദാ​നി​ലു​ണ്ടാ​കു​ന്ന വ​ർ​ധി​ച്ച തി​ര​ക്ക്​ ക​ണ​ക്കി​ലെ​ടു​ത്ത്​ ഹ​റം കാ​ര്യാ​ല​യ​ത്തി​ന്​ കീ​ഴി​ലെ എ​ല്ലാ വ​കു​പ്പു​ക​ൾ​ക്കു കീ​ഴി​ലും വലിയ തയ്യാറെടുപ്പാണ്​​ ന​ട​ത്തി​യ​ത്. തീർത്ഥാടകർക്ക്​ ആ​ശ്വാ​സ​ത്തോടെ ആ​രാ​ധ​ന​ക​ൾ നി​ർ​വ​ഹി​ക്കാ​നുള്ള ആ​വ​ശ്യ​മാ​യ​തെ​ല്ലാം സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്. അതേസമയം റ​മ​ദാ​നി​ലു​ട​നീ​ളം ഇ​ഫ്​​താ​റി​ന്​ ഏ​ക​ദേ​ശം 56 ല​ക്ഷം പാ​ക്ക​റ്റ്​ ഭ​ക്ഷ​ണം ന​ൽ​കും. കൂ​ടാ​തെ 11,000ത്തി​ല​ധി​കം ജീ​വ​ന​ക്കാ​ർ, 1,20,300 ലൈ​റ്റി​ങ്​ യൂണിറ്റുകൾ, 33,000 ന​മ​സ്​​കാ​ര വി​രി​പ്പു​ക​ൾ, 20,000 സം​സം വാ​ട്ട​ർ ക​ണ്ടെ​യ്‌​ന​റു​ക​ൾ, 10,000 ഉ​ന്തു​വ​ണ്ടി​ക​ൾ,

Continue Reading
Auto Kerala Kerala Mex Kerala mx Top News
1 min read
54

ജനപ്രീതി കൂടി; വാഹന വിപണിയില്‍ നേട്ടം കൊയ്ത് ടൊയോട്ട

March 2, 2025
0

വാഹന വിപണിയില്‍ നേട്ടം കൊയ്ത് ടൊയോട്ട . ആഭ്യന്തര വില്‍പനയില്‍ മാരുതി സുസുക്കി നേരിയ വര്‍ധനവ് ഉണ്ടായെങ്കിലും കയറ്റുമതി കുറഞ്ഞു. ടാറ്റ മോട്ടേഴ്സിന് വില്‍പനയില്‍ ഇടിവ് നേരിട്ടു. ഇവി വാഹനങ്ങളുടെ ആവശ്യം നാലിലൊന്നായി കുറഞ്ഞു. അതേസമയം ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന് എസ്യുവി കുതിപ്പ് തുടര്‍ന്നു. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര ആഭ്യന്തര വില്‍പ്പനയില്‍ ഫെബ്രുവരില്‍ ഒരു ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 1,99,400 യൂണിറ്റുകളാണ് വിറ്റഴിച്ചത്. മുന്‍വര്‍ഷം 1,97,471

Continue Reading
Auto Kerala Kerala Mex Kerala mx Top News
1 min read
57

പഠിച്ച് വിജയിച്ചവരുടെ എണ്ണം കൂടുന്നു; കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളിന് വൻ ഡിമാന്റ്

March 2, 2025
0

കെഎസ്ആര്‍ടിസിയുടെ നൂതന സംരംഭമായ ഡ്രൈവിങ് സ്‌കൂളുകളുടെ വിജയത്തിന് തൊട്ടുപിന്നാലെയാണ് എല്‍ഇഡി സംരംഭവും വരുന്നത് ആനവണ്ടിക്ക് ശരിക്കും ഗുണകരമായിരിക്കുമെന്നാണ് വിലയിരുത്തൽ. ഡ്രൈവിങ് ടെസ്റ്റില്‍ സംസ്ഥാനത്തെ മൊത്തം ശരാശരിയായ 55 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍, കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളില്‍ പഠിച്ച് വിജയിച്ചവരുടെ എണ്ണം 80 ശതമാനമാണ്. കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളുകളില്‍ ഒരു പ്രത്യേക ആപ്പ്, സിമുലേറ്ററുകള്‍, മോക്ക് പരീക്ഷകള്‍ തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളുമുണ്ട്. പ്രായോഗിക ക്ലാസുകള്‍ക്ക് പുറമേ, വാഹന ഭാഗങ്ങളെക്കുറിച്ചുള്ള തിയറി ക്ലാസുകളും

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
34

ഉത്സവത്തിനിടെ ആനയിടഞ്ഞു; മൂന്നു പേര്‍ക്ക് പരുക്ക്

March 2, 2025
0

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്നു പേര്‍ക്ക് പരുക്ക്. ശീവേലി നടക്കുന്നതിനിടെ ഒരു ആനയെ മറ്റൊരു ആന കുത്തി പരുക്കേല്‍പ്പിക്കുകയായിരുന്നു. ഇടഞ്ഞ ആന കലാപരിപാടി നടക്കുന്ന ഭാഗത്തേക്ക് ഓടിക്കയറുകയും ആന വരുന്നത് കണ്ട് ഓടുന്നതിനിടെ മൂന്ന് പേര്‍ മറിഞ്ഞുവീഴുകയുമായിരുന്നു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കീഴ് ശാന്തിമാരായ അനൂപ്, ശ്രീകുമാര്‍,മുരുകന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ക്ഷേത്ര പരിസരത്തുനിന്ന് ആളുകളെ മാറ്റി. ഉണ്ണിക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
40

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

March 2, 2025
0

മോതിയ ഖാന്‍ പ്രദേശത്ത് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ വെന്തുമരിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരുക്കേറ്റതായി ഡല്‍ഹി ഫയര്‍ സര്‍വീസസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു പ്രദേശത്തുള്ള ഒരു വീട്ടില്‍ തീ പിടിത്തം ഉണ്ടാകുന്നത്. തീയണയ്ക്കല്‍ പ്രവര്‍ത്തനത്തിനിടെ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രവീന്ദര്‍ സിംഗ്, വേദ് എന്നീ രണ്ട് അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. ഇരുവരെയും ഉടന്‍ തന്നെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
56

സിനിമയിൽ സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉണ്ടാകണം- അന്ന ബെൻ

March 2, 2025
0

മലയാളത്തിലെ മാത്രമല്ല കൽക്കിയെന്ന ബ്രഹ്മാണ്ഡ ചലച്ചിത്രത്തിൽ വരെ ശ്രദ്ധേയായ നടിയാണ് അന്ന ബെൻ. ആറ് വർഷത്തെ സിനിമാ ജീവിതത്തിനിടെ മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും വരെ അരങ്ങേറി കഴിഞ്ഞു അന്ന. ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് നടി. “സ്ത്രീയോ പുരുഷനോ ആയിക്കോട്ടെ, ചുറ്റുമുള്ള ആളുകളെ വിശ്വസിക്കാനും, അവരുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുള്ളവർക്ക് കാര്യങ്ങൾ ബുദ്ധിമുട്ടാക്കാതിരിക്കാനും കഴിയുന്ന ഒരു സുരക്ഷിതമായ അന്തരീക്ഷം ഉണ്ടാകണം- അന്ന പറഞ്ഞു. പ്രശ്നങ്ങൾ

Continue Reading
Kerala Kerala Mex Kerala mx Sports Top News
0 min read
52

ഇം​ഗ്ലണ്ട് ടീമിൽ മികച്ച താരങ്ങളുണ്ട് പക്ഷെ പരാജയം ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചു: ജോസ് ബട്ലർ

March 2, 2025
0

ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ഇം​ഗ്ലണ്ട് നായകൻ ജോസ് ബട്ലർ. മോശം പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇം​ഗ്ലീഷ് ടീം നടത്തിയത്. ബെൻ ഡക്കറ്റ് നൽകിയ മികച്ച തുടക്കം ഇം​ഗ്ലണ്ട് ടീമിന് മുതലാക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയിട്ടും വിജയങ്ങൾ ഉണ്ടാകാതിരുന്നത് ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചു. ഇം​ഗ്ലണ്ട് ടീമിൽ മികച്ച താരങ്ങളുണ്ടെന്നും മത്സരശേഷം ബട്ലർ പറഞ്ഞു. 2022ലെ ട്വന്റി 20 ലോകകപ്പ്

Continue Reading