Your Image Description Your Image Description

ഐപിഎല്ലിൽ 2025-ലെ മത്സരങ്ങള്‍ക്കിടെയുണ്ടാകുന്ന രസകരമായ സംഭവങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതുപോലെയുള്ള മറ്റൊരു ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും തമ്മില്‍ നടന്ന മത്സരത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ലഖ്നൗ സൂപ്പര്‍ ജയന്റ്സ് സ്പിന്നര്‍ ദിഗ്‌വേഷ് രതി കെഎല്‍ രാഹുലിനെതിരെ നല്‍കിയ റിവ്യൂ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് തമാശയായി ക്യാപ്റ്റന്‍ ഋഷഭ് പന്ത് ദിഗ്‌വേഷിനെ തല്ലാന്‍ ആയുന്ന വീഡിയോ ദൃശ്യമാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്.

ദിഗ്‌വേഷ് രതി എറിഞ്ഞ പന്ത് സ്റ്റമ്പിന് പുറത്തേക്കാണ് പോയതെന്ന് റിവ്യൂവില്‍ നിന്ന് മനസിലായിരുന്നു. വിക്കറ്റ് കീപ്പറായ പന്തിന് ഇക്കാര്യം നേരത്തെ തന്നെ ബോധ്യമുണ്ടായിരുന്നെങ്കിലും ബൗളറുടെ അഭിപ്രായത്തിൽ ടീം ക്യാപ്റ്റന്‍ റിവ്യൂ നൽകുകയായിരുന്നു. ഋഷഭ് പന്തിന് റിവ്യൂ എടുക്കുന്നതില്‍ താല്‍പ്പര്യമില്ലായിരുന്നു. ദിഗ്‌വേഷിന്റെ റിവ്യൂ ഒടുവില്‍ ഓണ്‍-ഫീല്‍ഡ് തീരുമാനത്തെ സ്ഥിരീകരിക്കുകയും എല്‍എസ്ജിയുടെ ഒരു റിവ്യൂ നഷ്ടപ്പെടുകയുമായിരുന്നു. പന്ത് വിക്കറ്റിന് പുറത്തേക്കാണ് പോയതെന്ന് റിവ്യൂവില്‍ മനസിലായതോടെയാണ് ഋഷഭ് പന്ത് ബൗളറെ തമാശയായി അടിക്കാനോങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *