Your Image Description Your Image Description

ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി ഇം​ഗ്ലണ്ട് നായകൻ ജോസ് ബട്ലർ. മോശം പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇം​ഗ്ലീഷ് ടീം നടത്തിയത്. ബെൻ ഡക്കറ്റ് നൽകിയ മികച്ച തുടക്കം ഇം​ഗ്ലണ്ട് ടീമിന് മുതലാക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

മുൻ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയിട്ടും വിജയങ്ങൾ ഉണ്ടാകാതിരുന്നത് ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചു. ഇം​ഗ്ലണ്ട് ടീമിൽ മികച്ച താരങ്ങളുണ്ടെന്നും മത്സരശേഷം ബട്ലർ പറഞ്ഞു.

2022ലെ ട്വന്റി 20 ലോകകപ്പ് വിജയിച്ച ഇം​ഗ്ലണ്ട് ടീമിന്റെ നായകനായിരുന്നു ഞാനെന്നും, എന്റെ ക്യാപ്റ്റൻസി കാലഘട്ടത്തിൽ ഏറ്റവും മികച്ച സമയം അതായിരുന്നെന്നും ബട്ലർ പറഞ്ഞു. ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറിയ ശേഷം ജോ റൂട്ട് ഒരുപാട് മികച്ച പ്രകടനങ്ങൾ നടത്തി. ജോയുടെ പാത പിന്തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇം​ഗ്ലണ്ടിനായി ഇനിയും മികച്ച പ്രകടനങ്ങൾ നടത്താൻ കഴിയുമെന്നും ബട്ലർ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏഴ് വിക്കറ്റിന്റെ പരാജയമാണ് ചാമ്പ്യൻസ് ട്രോഫിയിൽ ഇം​ഗ്ലണ്ട് നേരിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിര 38.2 ഓവറിൽ 179 റൺസിൽ എല്ലാവരും പുറത്തായി. മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്ക 29.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *