Your Image Description Your Image Description

മോതിയ ഖാന്‍ പ്രദേശത്ത് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ തീപിടുത്തത്തില്‍ ഒരാള്‍ വെന്തുമരിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന രണ്ട് അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരുക്കേറ്റതായി ഡല്‍ഹി ഫയര്‍ സര്‍വീസസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു പ്രദേശത്തുള്ള ഒരു വീട്ടില്‍ തീ പിടിത്തം ഉണ്ടാകുന്നത്. തീയണയ്ക്കല്‍ പ്രവര്‍ത്തനത്തിനിടെ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രവീന്ദര്‍ സിംഗ്, വേദ് എന്നീ രണ്ട് അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. ഇരുവരെയും ഉടന്‍ തന്നെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് അടിയന്തര നടപടി സ്വീകരിച്ചതായി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

തീ നിയന്ത്രണവിധേയമായപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ വീടിനകത്ത് നടത്തിയ തിരച്ചിലിലാണ് പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ ഒരു മൃതദേഹം കണ്ടെത്തിയത്. രവീന്ദ്ര സിംഗ് എന്നയാളാണ് തീപിടിത്തത്തില്‍ മരണപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അയല്‍ക്കാരെ ചോദ്യം ചെയ്തുവരികയാണ്, ഫോറന്‍സിക് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *