Kerala Kerala Mex Kerala mx Top News
0 min read
33

പത്തനാപുരം കറവൂരിൽ കടുവയുടെ ജഡം കണ്ടെത്തി

March 2, 2025
0

പത്തനാപുരം കറവൂരിൽ കടുവയുടെ ജഡം കണ്ടെത്തി. കെഎഫ്ഡിസിയുടെ കശുമാവ് തോട്ടത്തിലാണ് ജഡം കണ്ടത്. ദിവസങ്ങളുടെ പഴക്കമുള്ള ജഡം ജീർണിച്ച നിലയിലായിരുന്നു. പ്രയാധിക്യത്തെ തുടർന്നാണ് കടുവ ചത്തതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് വനം വകുപ്പിന്റെ പത്തനാപുരം റെയിഞ്ച് അധികൃതർ അറിയിച്ചു.

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
38

ജോർദാൻ വഴി ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിച്ചു; മലയാളി വെടിയേറ്റ് മരിച്ചു

March 2, 2025
0

ജോർദാൻ വഴി ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിച്ച മലയാളി വെടിയേറ്റ് മരിച്ചു. തുമ്പ സ്വദേശി ഗബ്രിയൽ പെരേരയാണ് ഇസ്രായിൽ സൈന്യത്തിൻ്റെ വെടിയേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന എഡിസൻ നാട്ടിൽ തിരിച്ചെത്തി. ഇയാൾക്കും തുടയിൽ വെടിയേറ്റിരുന്നു. തുമ്പ ആറാട്ടുവഴി സ്വദേശിയാണ്. ജോർദാനിലേക്ക് വിസിറ്റിം​ഗ് വിസയിൽ പോയതായിരുന്നു ഗബ്രിയൽ പെരേര. അതേസമയം, ഗബ്രിയൽ മരിച്ചതായി എംബസിയിൽ നിന്നും വീട്ടുകാർക്ക് വിവരം ലഭിച്ചു.

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
50

ഇനി പറന്നു പോകാം ; അബുദാബിയിൽ എയർ ടാക്സി പരീക്ഷണപ്പറക്കൽ നടത്തും

March 2, 2025
0

എയർ ടാക്സികൾ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി അബുദാബിയിൽ ഈ മാസം മുതൽ അമേരിക്കൻ കമ്പനിയായ ആർച്ചറിന്റെ മിഡ് നൈറ്റ് എയർ ക്രാഫ്റ്റുകൾ പരീക്ഷണ പറക്കൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം അബുദാബി ഏവിയേഷനും ആർച്ചർ കമ്പനിയും തമ്മിൽ പറക്കും ടാക്സികൾ വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു. ആർച്ചർ കമ്പനി അബുദാബി ഏവിയേഷനുമായി എയർ ടാക്സികൾ പറത്തുന്നതിന് പൈലറ്റുമാർക്ക് പരിശീലനം നൽകുന്നതിലും സഹകരിക്കും. പറക്കും ടാക്സികളുടെ സർവീസിന്റെ തുടക്ക കാലത്ത് പൈലറ്റുമാരെയും സാങ്കേതിക

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
38

ഗണപതിക്ക് ഓസ്ട്രേലിയന്‍ ചോക്ലേറ്റ് നല്‍കിയെന്ന് യുവതി; രസകരമായ മറുപടിയുമായി സോഷ്യൽ മീഡിയ

March 2, 2025
0

ഓസ്ട്രേലിയന്‍ ഹിന്ദുവെന്ന് സ്വയം വിശേഷിപ്പിച്ച യുവതി, തന്‍റെ ഇഷ്ടദേവനായ ഗണപതിക്ക് ഓസ്ട്രേലിയന്‍ ചോക്ലേറ്റ് നല്‍കിയെന്ന് സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പ് വളരെ പെട്ടെന്നാണ് വൈറലായത്. ഇതോടെ സമൂഹ മാധ്യമത്തില്‍ ഹിന്ദു ദൈവങ്ങൾക്ക് അർപ്പിക്കാന്‍ കഴിയുന്ന ഭക്ഷണ സാധനങ്ങൾ എന്തൊക്കെയാണെന്ന സജീവ ചര്‍ച്ച തന്നെ നടന്നു. ഒറ്റ ദിവസം കൊണ്ട് കുറിപ്പ് കണ്ടത് നാലര ലക്ഷത്തിലേറെ പേര്‍. ഓസ്ട്രേലിയന്‍ ‘സനാതന ധര്‍മ്മി’ എന്ന് സ്വയം വിശേഷിപ്പിച്ച യുവതി, താന്‍ ഗണപതി ഭഗവാന് ഓസ്ട്രേലിയന്‍

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
40

കൊള്ളാല്ലോ ബുദ്ധി;അതിഥികൾ ചെരുപ്പ് മോഷ്ടിക്കുന്നത് ഒഴിവാക്കാൻ ഹോട്ടലുകാർ ചെയ്തത് കിടിലൻ ഐഡിയ

March 2, 2025
0

ഹോട്ടലില്‍ താമസത്തിനെത്തുന്ന അതിഥികൾക്ക് നല്‍കുന്ന ചെരുപ്പുകൾ. അവര്‍ തിരിച്ച് പോകുമ്പോൾ എടുത്തുകൊണ്ട് പോകുന്നത് തടയാനായി മുംബൈയിലെ ഹോട്ടല്‍ ഒരു തന്ത്രം പ്രയോഗിച്ചു. സംഗതി കൊള്ളാമെന്ന് സോഷ്യല്‍ മീഡിയയും. തങ്ങളുടെ ഹോട്ടലിലെത്തുന്ന അതിഥികൾ ഇനി അങ്ങനെയൊന്നും കോംപ്ലിമെന്‍ററി ചെരുപ്പുകൾ എടുത്തുകൊണ്ട് പോകില്ലെന്നാണ് ഹോട്ടലുകാരുടെ കരുതലും. ബോംബെ ഈ ഹോട്ടൽ ബാത്ത്റൂം ചെരിപ്പുകൾ നൽകുന്നു. എന്നാൽ ആളുകൾ അവ മോഷ്ടിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ, അവർ പൊരുത്തപ്പെടാത്ത ഒരു ജോഡി ചെരുപ്പുകളാണ് അതിഥികൾ നൽകുന്നത്’, തേജസ്വി

Continue Reading
Kerala Kerala Mex Kerala mx Sports Top News
0 min read
53

രഞ്ജി ട്രോഫി: വിദർഭ ടീമിന് അഭിനന്ദനങ്ങൾ അറിയിച്ച് കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ

March 2, 2025
0

രഞ്ജി ട്രോഫിയിൽ വിദർഭ ടീമിന് അഭിനന്ദനങ്ങൾ അറിയിച്ച് കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ബേബി. രഞ്ജി ട്രോഫിയുടെ ഫൈനൽ വരെയെത്താൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ടീമിനെ നയിക്കാനായതിൽ അഭിമാനമുണ്ടെന്നും സച്ചിൻ ബേബി പറഞ്ഞു. ‘വിദർഭ ടീമിന് അഭിനന്ദനങ്ങൾ. രഞ്ജി ട്രോഫിയുടെ ഫൈനൽ വരെയെത്താൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. കേരള ടീമിനെ നയിക്കാനായതിൽ അഭിമാനമുണ്ട്. എല്ലാ താരങ്ങളും ഒരുപാട് മികച്ച പ്രകടനം നടത്തി. ഫൈനലിൽ വിദർഭയേക്കാൾ കൂടുതൽ പിഴവുകൾ വരുത്തിയത്

Continue Reading
Auto Kerala Kerala Mex Kerala mx Top News
1 min read
47

ഇനി കുറഞ്ഞ വിലയിൽ കൂടുതൽ സുരക്ഷ; പ്രധാന അപ്‌ഡേറ്റ് നൽകി മാരുതി സുസുക്കി!

March 2, 2025
0

മാരുതി സുസുക്കി തങ്ങളുടെ വാഹന ശ്രേണിയിൽ സുരക്ഷയിൽ ഒരു പ്രധാന അപ്‌ഡേറ്റ് നൽകി. കമ്പനി ഇപ്പോൾ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകിക്കൊണ്ട് ഏറ്റവും വിലകുറഞ്ഞ കാറായ ആൾട്ടോ കെ10 പുറത്തിറക്കി. ഇപ്പോൾ ആൾട്ടോ K10 ന്റെ എല്ലാ വകഭേദങ്ങളിലും 6 എയർബാഗുകൾ ഉണ്ടായിരിക്കും. ഇതോടെ ആൾട്ടോ കെ10 ന്റെ എല്ലാ വേരിയന്റുകളുടെയും വിലയിലും മാറ്റം വന്നിട്ടുണ്ട്. പുതിയ അപ്‌ഡേറ്റിന് ശേഷം ഈ കാറിന്റെ വിലയിൽ ഏകദേശം 16,000 രൂപയുടെ വർധനവ്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
35

വളര്‍ത്തുപൂച്ച ചത്തു; മനംനൊന്ത് യുവതി ജീവനൊടുക്കി

March 2, 2025
0

വളര്‍ത്തുപൂച്ച ചത്തതിന് പിന്നാലെ ജീവനൊടുക്കി യുവതി. ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയില്‍ നിന്നാണ് പൂച്ച ചത്തതിന്റെ മൂന്നാം ദിവസം ആത്മഹത്യ ചെയ്തത്. ചത്ത പൂച്ചയ്‌ക്കൊപ്പം രണ്ട് ദിവസം കിടന്നുറങ്ങിയ യുവതി മൂന്നാം ദിവസം പൂച്ചയ്ക്ക് ജീവന്‍ തിരിച്ച് ലഭിക്കുമെന്നാണ് കരുതിയിരുന്നത്. അംറോഹയിലെ ഹസന്‍പൂര്‍ സ്വദേശിയാണ് പൂജ ( 32 ). എട്ട് വര്‍ഷം മുമ്പ് ഡല്‍ഹി സ്വദേശിയായ ഒരാളെ പൂജ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം വിവാഹ ബന്ധം

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
51

പ്രേക്ഷകർ കാത്തിരുന്ന ചിത്രം; ‘തണ്ടേല്‍’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

March 2, 2025
0

നാഗ ചൈതന്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്ന നിലയില്‍ പ്രീ റിലീസ് പബ്ലിസിറ്റി നേടിയ ചിത്രമായിരുന്നു തണ്ടേല്‍. ചന്ദു മൊണ്ടെറ്റി തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഫെബ്രുവരി 7 നാണ് തിയറ്ററുകളില്‍ എത്തിയത്. റൊമാന്‍റിക് ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സായ് പല്ലവി ആയിരുന്നു നായിക. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് എന്ന് നേരത്തേ

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
1 min read
52

കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്ര; വിമാന ടിക്കറ്റ് നിരക്കില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്രം

March 2, 2025
0

കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്രയ്ക്കായുള്ള ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്കില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഓരോ വര്‍ഷവും യാത്രയുമായി ബന്ധപ്പെട്ടു ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടെന്‍ഡര്‍ ക്ഷണിക്കാറുണ്ട്. അതില്‍ പങ്കെടുക്കുന്നവര്‍ സമര്‍പ്പിക്കുന്ന ഏറ്റവും കുറവ് ടെന്‍ഡര്‍ ആണ് പരിഗണിക്കുക. ഇത്തവണത്തെ കരിപ്പൂരിലെ ടെന്‍ഡറില്‍ ഏറ്റവും കുറവ് വന്ന തുക 128000 ആണെന്നും ഇതില്‍ ഇടപെടാന്‍ ആകില്ലെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ഹാരിസ് ബീരാന്‍ എംപിയുടെ കത്തിന് മറുപടി ആയി

Continue Reading