Your Image Description Your Image Description

രഞ്ജി ട്രോഫിയിൽ വിദർഭ ടീമിന് അഭിനന്ദനങ്ങൾ അറിയിച്ച് കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ബേബി. രഞ്ജി ട്രോഫിയുടെ ഫൈനൽ വരെയെത്താൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ടീമിനെ നയിക്കാനായതിൽ അഭിമാനമുണ്ടെന്നും സച്ചിൻ ബേബി പറഞ്ഞു.

‘വിദർഭ ടീമിന് അഭിനന്ദനങ്ങൾ. രഞ്ജി ട്രോഫിയുടെ ഫൈനൽ വരെയെത്താൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. കേരള ടീമിനെ നയിക്കാനായതിൽ അഭിമാനമുണ്ട്. എല്ലാ താരങ്ങളും ഒരുപാട് മികച്ച പ്രകടനം നടത്തി. ഫൈനലിൽ വിദർഭയേക്കാൾ കൂടുതൽ പിഴവുകൾ വരുത്തിയത് കേരള ടീമാണ്. എന്റെ വിക്കറ്റാണ് മത്സരഫലം മാറ്റിമറിച്ചത്. അതിന്റെ കുറ്റക്കാരൻ ഞാൻ മാത്രമാണ്. ആ സമയത്ത് ടീമിനായി ഞാൻ ക്രീസിൽ തുടരണമായിരുന്നു. ലീഡ് നേടും വരെ ഞാൻ ടീമിനൊപ്പം വേണമായിരുന്നു.അടുത്ത തവണ വിദർഭയെ കേരളം പരാജയപ്പെടുത്തും‘ സച്ചിൻ ബേബി പറഞ്ഞു.

അതേസമയം രഞ്ജി ട്രോഫിയിൽ ആറ് വർഷത്തിന് ശേഷമാണ് വിദർഭ വിജയിക്കുന്നത്. ഫൈനലിൽ കേരളത്തിനെതിരെ സമനില നേടിയതോടെയാണ് ഒന്നാം ഇന്നിം​ഗ്സ് ലീഡിന്റെ അടിസ്ഥാനത്തിൽ വിദർഭ വീണ്ടും രഞ്ജി ട്രോഫി കിരീടം നേടുന്നത്. രഞ്ജിയിൽ വിദർഭയുടെ മൂന്നാം കിരീടമാണിത്.

Leave a Reply

Your email address will not be published. Required fields are marked *