Your Image Description Your Image Description

എയർ ടാക്സികൾ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി അബുദാബിയിൽ ഈ മാസം മുതൽ അമേരിക്കൻ കമ്പനിയായ ആർച്ചറിന്റെ മിഡ് നൈറ്റ് എയർ ക്രാഫ്റ്റുകൾ പരീക്ഷണ പറക്കൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം അബുദാബി ഏവിയേഷനും ആർച്ചർ കമ്പനിയും തമ്മിൽ പറക്കും ടാക്സികൾ വാങ്ങുന്നതിനുള്ള കരാറിൽ ഒപ്പുവെച്ചു. ആർച്ചർ കമ്പനി അബുദാബി ഏവിയേഷനുമായി എയർ ടാക്സികൾ പറത്തുന്നതിന് പൈലറ്റുമാർക്ക് പരിശീലനം നൽകുന്നതിലും സഹകരിക്കും. പറക്കും ടാക്സികളുടെ സർവീസിന്റെ തുടക്ക കാലത്ത് പൈലറ്റുമാരെയും സാങ്കേതിക പ്രവർത്തകരെയും എൻജിനീയർമാരെയും ആർച്ചർ കമ്പനി നൽകും.

കമ്പനിയുടെ മിഡ് നൈറ്റ് എയർ ക്രാഫ്റ്റുകളിൽ പൈലറ്റിനെ കൂടാതെ 4 യാത്രക്കാർക്ക് സഞ്ചരിക്കാം. കുറഞ്ഞ ഇടവേളകളിൽ സർവീസ് നടത്താൻ കഴിയുന്ന രീതിയിലാണ് ഒരുക്കം നടത്തുന്നത്. കാറിൽ ഒന്നര മണിക്കൂർ എടുക്കുന്ന യാത്രകൾക്ക് പറക്കും ടാക്സിയിൽ 10 മുതൽ 30 മിനിറ്റുവരെ മതി. എമിറേറ്റുകളെ തമ്മിലാണ് പറക്കും ടാക്സി ബന്ധിപ്പിക്കുന്നത്. എമിറേറ്റുകൾക്കുള്ളിലും സർവീസ് നടത്തും.

ആർച്ചർ കമ്പനി എയർ ടാക്സി തുടങ്ങുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ടിക്കറ്റ് ബുക്കിങ്ങിന് ആവശ്യമായ സാങ്കേതിക സൗകര്യങ്ങളും നൽകും. രാജ്യത്ത് ഫ്ലൈയിങ് ടാക്സി സേവനം ആരംഭിക്കുന്ന ആദ്യ കമ്പനിയാണ് ആർച്ചർ. കമ്പനിയുടെ മിഡ് നൈറ്റ് എയർ ക്രാഫ്റ്റുകളിൽ പൈലറ്റിനെ കൂടാതെ 4 യാത്രക്കാർക്ക് സഞ്ചരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *