Your Image Description Your Image Description

കഴിഞ്ഞ ദിവസമാണ് ടെലിവിഷൻ അവതാരകയും നടിയുമായ പ്രിയങ്ക ദേശ്പാണ്ഡെയും ഡിജെ ആയ വാസി സചിയും വിവാ​ഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത വിവാ​ഹ ചടങ്ങിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രിയങ്കക്കെതിരെ സൈബർ ആക്രമണവും രൂക്ഷമായിരിക്കുകയാണ്. 33 വയസുള്ള നടിയുടെ രണ്ടാം വിവാഹമാണിത്. വാസിക്ക് 42 വയസുണ്ട്. ഇത്രയും പ്രായമുള്ളയാളെ കാശ് മോ​ഹിച്ചാണ് നടി വിവാ​ഹം കഴിച്ചതെന്ന വിമർശനമാണ് ഉയരുന്നത്.

വിജയ് ടിവിയിലെര അവതാരകയായ പ്രിയങ്ക അതേ ടിവിയിൽ തന്നെ അവതാരകനായിരുന്ന പ്രവീൺ കുമാറിനെയായിരുന്നു ആദ്യം വിവാ​ഹം കഴിച്ചത്. 2016ൽ ആയിരുന്നു ഇവരുടെ വിവാഹം. എന്നാൽ, 2022ൽ പ്രിയങ്കയും പ്രവീണും വേർപിരിഞ്ഞു. അതിന് ശേഷമാണ് വാസിയുമായി നടി പ്രണയത്തിലാകുന്നതും ഇപ്പോൾ വിവാ​ഹത്തിലേക്ക് ആ ബന്ധം എത്തിയതും. കാശിനുവേണ്ടിയാണ് പ്രിയങ്ക വീണ്ടും വിവാഹിതയായതെന്നും ഈ വയസ്സായ ആളെയാണ് കിട്ടിയതെന്നൊക്കെയാണ് കമന്റുകൾ വരുന്നത്.

ബിസിനസ്സുകാരനും ഡിജെയുമാണ് വാസി. ക്ലിക്ക് 187 എന്ന പേരിൽ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയും അദ്ദേഹത്തിനുണ്ട്. ഹൈ പ്രൊഫൈൽ വെഡ്ഡിങ്, പാർട്ടി ഇവന്റ്സ് എന്നിവയാണ് കമ്പനി ഏറ്റെടുത്തു നടത്തുന്നത്. ഇങ്ങനെയൊരു ഇവന്റിൽ വച്ചാണ് പ്രിയങ്കയും വാസിയും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.

തമിഴ് ടെലിവിഷൻ രംഗത്തെ ഏറ്റവും വിലപിടിപ്പുള്ള അവതാരകരിൽ ഒരാളാണ് പ്രിയങ്ക. റാണി ആട്ടം (2015), ഉന്നോടു വാഴ്ന്താൽ വരമല്ലവ (2016) എന്നീ ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് സീസൺ ഫൈവിൽ റണ്ണറപ്പായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *