Your Image Description Your Image Description

ഹോട്ടലില്‍ താമസത്തിനെത്തുന്ന അതിഥികൾക്ക് നല്‍കുന്ന ചെരുപ്പുകൾ. അവര്‍ തിരിച്ച് പോകുമ്പോൾ എടുത്തുകൊണ്ട് പോകുന്നത് തടയാനായി മുംബൈയിലെ ഹോട്ടല്‍ ഒരു തന്ത്രം പ്രയോഗിച്ചു. സംഗതി കൊള്ളാമെന്ന് സോഷ്യല്‍ മീഡിയയും. തങ്ങളുടെ ഹോട്ടലിലെത്തുന്ന അതിഥികൾ ഇനി അങ്ങനെയൊന്നും കോംപ്ലിമെന്‍ററി ചെരുപ്പുകൾ എടുത്തുകൊണ്ട് പോകില്ലെന്നാണ് ഹോട്ടലുകാരുടെ കരുതലും.

ബോംബെ ഈ ഹോട്ടൽ ബാത്ത്റൂം ചെരിപ്പുകൾ നൽകുന്നു. എന്നാൽ ആളുകൾ അവ മോഷ്ടിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ, അവർ പൊരുത്തപ്പെടാത്ത ഒരു ജോഡി ചെരുപ്പുകളാണ് അതിഥികൾ നൽകുന്നത്’, തേജസ്വി ഉഡുപ്പ എന്ന എക്സ് ഉപയോക്താവ് ഹോട്ടൽ ടവലിന് മുകളിൽ ഒരു ജോഡി ചെരിപ്പുകളുടെ ഫോട്ടോ പങ്കുവച്ച് കൊണ്ട് എഴുതി.

എന്നാല്‍ ഹോട്ടലിന്‍റെ പേരോ അവിടെ അതിഥിയായിരുന്നോ എന്നുള്ള കാര്യങ്ങളൊന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല. തേജസ്വി പങ്കുവച്ച ചിത്രത്തിലെ ചെരുപ്പുകൾ രണ്ടും വ്യത്യസ്ത നിറങ്ങളുള്ള വ്യത്യസ്ത ജോഡികളുടേതായിരുന്നു. ഇത് മൂലം ഇത്തരം ചെരുപ്പുകൾ ഹോട്ടലിന് അകത്ത് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഹോട്ടലിന് പുറത്ത് പോകുമ്പോൾ വ്യത്യസ്ത നിരങ്ങളിലുള്ള ജോഡി ചെരുപ്പുകൾ ഉപയോഗിക്കാന്‍ അതിഥികൾ ഒന്ന് മടിക്കും. ഇതോടെ അതിഥികൾ സ്വകാര്യ ഉപയോഗത്തിനായി ചെരുപ്പുകൾ എടുക്കുന്നത് ഒഴിവാക്കുകയും ചെയ്യും.

സമൂഹ മാധ്യമ ഉപയോക്താക്കൾ ഹോട്ടലുകാരുടെ ബുദ്ധിയെ പ്രശംസിച്ചു. ചിലർ ‘പ്രതിഭ’ എന്ന് കുറിച്ചു മറ്റ് ചിലർ നൂതന ആശയമെന്ന് എഴുതി. ‘നൂതനമായ ചിന്ത അതിന്‍റെ ഏറ്റവും മികച്ചതാണ്! ഹോസ്പിറ്റാലിറ്റി റിവേഴ്സ് സൈക്കോളജിയെ അഭിമുഖീകരിക്കുന്നു!’ ഒരു കാഴ്ചക്കാരന്‍ എഴുതി. ‘ഇത് ശരിയാണെങ്കിൽ, അത്തരമൊരു മികച്ച ആശയം കൊണ്ടുവന്നവർ ഒരു പ്രതിഭയായിരിക്കണം.’ മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *