Your Image Description Your Image Description

റ​മ​ദാ​നി​ൽ തീർത്ഥാടകരെ സ്വീ​ക​രി​ക്കാ​നു​ള്ള എ​ല്ലാ ഒ​രു​ക്ക​വും മക്കയിൽ പൂർത്തിയായതായി. റ​മ​ദാ​നി​ലു​ണ്ടാ​കു​ന്ന വ​ർ​ധി​ച്ച തി​ര​ക്ക്​ ക​ണ​ക്കി​ലെ​ടു​ത്ത്​ ഹ​റം കാ​ര്യാ​ല​യ​ത്തി​ന്​ കീ​ഴി​ലെ എ​ല്ലാ വ​കു​പ്പു​ക​ൾ​ക്കു കീ​ഴി​ലും വലിയ തയ്യാറെടുപ്പാണ്​​ ന​ട​ത്തി​യ​ത്. തീർത്ഥാടകർക്ക്​ ആ​ശ്വാ​സ​ത്തോടെ ആ​രാ​ധ​ന​ക​ൾ നി​ർ​വ​ഹി​ക്കാ​നുള്ള ആ​വ​ശ്യ​മാ​യ​തെ​ല്ലാം സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

അതേസമയം റ​മ​ദാ​നി​ലു​ട​നീ​ളം ഇ​ഫ്​​താ​റി​ന്​ ഏ​ക​ദേ​ശം 56 ല​ക്ഷം പാ​ക്ക​റ്റ്​ ഭ​ക്ഷ​ണം ന​ൽ​കും. കൂ​ടാ​തെ 11,000ത്തി​ല​ധി​കം ജീ​വ​ന​ക്കാ​ർ, 1,20,300 ലൈ​റ്റി​ങ്​ യൂണിറ്റുകൾ, 33,000 ന​മ​സ്​​കാ​ര വി​രി​പ്പു​ക​ൾ, 20,000 സം​സം വാ​ട്ട​ർ ക​ണ്ടെ​യ്‌​ന​റു​ക​ൾ, 10,000 ഉ​ന്തു​വ​ണ്ടി​ക​ൾ, 8,000 ഹെ​ഡ്‌​ഫോ​ണു​ക​ൾ എ​ന്നി​വ സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

തീർത്ഥരാകാരുടെ സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്​ 519 ഇ​ല​ക്​​ട്രി​ക്​ എ​ക്സ​ലേ​റ്റ​റു​ക​ളും 194 ലി​ഫ്​​റ്റു​ക​ളും 400 ഗോ​ൾ​ഫ് വ​ണ്ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്​. 236 ന​മ​സ്​​കാ​ര സ്ഥ​ല​ങ്ങ​ളും 196 ക​വാ​ട​ങ്ങ​ളും 9,500 കു​ളി​മു​റി​ക​ളും ​ര​ണ്ട്​ ല​ഗേ​ജ്​ സൂ​ക്ഷി​പ്പു​​​കേ​ന്ദ്ര​ങ്ങ​ളും കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കാ​ൻ ര​ണ്ട്​ കേ​ന്ദ്ര​ങ്ങ​ളും തയ്യാറാക്കിയുട്ടുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *