Your Image Description Your Image Description

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​യെ ആം​ബു​ല​ൻ​സി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ലെ ശി​ക്ഷ വിധി ഇ​ന്ന്. കേ​സി​ലെ പ്ര​തി​യാ​യ കാ​യം​കു​ളം കീ​രി​ക്കാ​ട് സൗ​ത്ത് പ​ന​യ്ക്ക​ച്ചി​റ​യി​ല്‍ നൗ​ഫ​ൽ (29) കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം കണ്ടെത്തിയിരുന്നു. പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ഇ​ന്ന് ശി​ക്ഷ വി​ധി​ക്കു​ക.

ഐ​പി​സി 366, 376, 354 എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും പ​ട്ടി​ക​ജാ​തി പീ​ഡ​ന നി​രോ​ധ​ന നി​യ​മം 5 എ ​വ​കു​പ്പു​പ്ര​കാ​ര​വു​മാ​ണ് പ്രതി കു​റ്റം ചെ​യ്ത​താ​യി കോ​ട​തി വ്യ​ക്ത​മാ​ക്കി​.

2020 സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​നാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. പ​ന്ത​ളം സ്വ​ദേ​ശി​യാ​യ യു​വ​തി​യെ അ​ടൂ​രി​ലെ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നും പ​ന്ത​ളം അ​ര്‍​ച്ച​ന ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് സെ​ന്‍റ​റി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ആ​റ​ന്മു​ള വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി​പ്ര​ദേ​ശ​ത്ത് കൊ​ണ്ടു​പോ​യി ആം​ബു​ല​ന്‍​സി​ല്‍ പീ​ഡി​പ്പി​ച്ചത്.

Leave a Reply

Your email address will not be published. Required fields are marked *