Kerala Kerala Mex Kerala mx Top News
0 min read
61

പ്രശസ്ത വൃക്ക രോഗ വിദ​ഗ്ധൻ ജോർജ് പി അബ്രഹാം മരിച്ച നിലയിൽ

March 3, 2025
0

പ്രശസ്ത വൃക്ക രോഗ വിദ​ഗ്ധൻ ജോർജ് പി അബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരിക്ക് അടുത്ത് തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിലാണ് സംഭവം. ഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എറണാകുളം ലേക്ക് ഷോർ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയർ സർജനാണ്. വൃക്ക ശസ്ത്രക്രിയ രംഗത്തെ പ്രമുഖൻ എന്ന നിലയിലാണ് ഡോക്ടർ ജോർജ് പി അബ്രഹാം അറിയപ്പെടുന്നത്. ഇന്നലെ വൈകുന്നേരമാണ് സഹോദരനൊപ്പം ഇവിടെയെത്തിയത്. തുടർന്ന് സഹോദരനെ പറഞ്ഞയച്ചു. പിന്നീട് രാത്രി

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
59

ടോവിനോ ഒരുക്കുന്ന ബേസില്‍ ജോസഫ് ചിത്രം; ‘മരണമാസ്സ്’ വിഷുവിന് എത്തും

March 3, 2025
0

ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരണ മാസ്സ്’. നടന്‍ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. വിഷു റിലീസായാണ് ‘മരണ മാസ്സ്’എത്തുക. ഒരു പോസ്റ്റാറിനൊപ്പമാണ് അണിയറപ്രവര്‍ത്തകര്‍ സിനിമയുടെ റിലീസ് വിവരം പങ്കുവെച്ചിരിക്കുന്നത്. ബേസില്‍, രാജേഷ് മാധവന്‍,സുരേഷ് കൃഷ്ണ, സിജു സണ്ണി, അനിഷ്മ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
58

ഓസ്‌കര്‍ 2025 ആരംഭിച്ചു : കീറന്‍ കുള്‍ക്കിന്‍ മികച്ച സഹനടന്‍

March 3, 2025
0

97-ാമത് ഓസ്‌കര്‍ അവാര്‍ഡ് നിശയ്ക്ക് ലോസ് ഏഞ്ചല്‍സില്‍ തുടക്കം.ഇരുപത്തിമൂന്ന് വിഭാഗങ്ങളിലാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. മികച്ച ചിത്രം, നടന്‍, നടി കാറ്റഗറികളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. കീറന്‍ കുള്‍ക്കിന്‍ മികച്ച സഹനടനുള്ള ഓസ്‌കാര്‍ നേടി. ജെസ്സി ഐസന്‍ബെര്‍ഗിന്റെ എ റിയല്‍ പെയിന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. മികച്ച അനിമേറ്റഡ് ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ‘ഫ്‌ലോ’ പുരസ്‌കാരം നേടി. ഓസ്‌കാര്‍ പുരസ്‌കാരം നേടുന്ന ആദ്യ ലാത്വിയന്‍ ചിത്രമാണ് ഫ്‌ലോ. ഒന്നര മണിക്കൂര്‍

Continue Reading
Kerala Kerala Mex Kerala mx Sports Top News
1 min read
55

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-ഓസ്‌ട്രേലിയ സെമി പോരാട്ടം: അറിയാം മത്സരവിവരങ്ങൾ

March 3, 2025
0

ഏകദിന ലോകകപ്പിനുശേഷം ഐസിസി ടൂര്‍ണമെന്റില്‍ വീണ്ടുമൊരു ഇന്ത്യ-ഓസ്ട്രേലിയ നോക്കൗട്ട് പോരാട്ടത്തിന് കളമൊരുങ്ങുന്നു. ഇത്തവണ ചാമ്പ്യന്‍സ് ട്രോഫി സെമിയിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ വരുന്നത്. ചൊവ്വാഴ്ച ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ സെമി. ഇന്ത്യന്‍ സമയം 2 മണിക്കാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തല്‍സമയം കാണാം. രണ്ടാം സെമിയില്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡ് ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയെ നേരിടും.

Continue Reading
Kerala Kerala Mex Kerala mx Top News World
1 min read
61

ഗാസയിലേക്ക് സഹായവുമായെത്തുന്ന ട്രക്കുകള്‍ തടഞ്ഞ് ഇസ്രയേല്‍

March 3, 2025
0

6ഗാസയിലേക്ക് ജീവകാരുണ്യസഹായവുമായെത്തുന്ന ട്രക്കുകള്‍ തടഞ്ഞ് ഇസ്രയേല്‍. അമേരിക്കയുടെ പിന്തുണയോടെയാണ് നടപടിയെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ 42 ദിവസം നീട്ടുകയും ബന്ദികളെ വിട്ടയയ്ക്കുകയും ചെയ്യണമെന്ന ഇസ്രയേല്‍ നിര്‍ദേശം ഹമാസ് തള്ളിയതാണ് പ്രകോപനം. റമസാന്‍, പെസഹ എന്നിവ കഴിയും വരെ വെടിനിര്‍ത്തല്‍ തുടരണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശം അനുസരിച്ചാണ് ഒന്നാംഘട്ടം നീട്ടാമെന്ന പദ്ധതി ഇസ്രയേല്‍ മുന്നോട്ടുവച്ചത്. റമസാന്‍ ഈ മാസം 31നും പെസഹ ഏപ്രില്‍ 20നും പൂര്‍ത്തിയാകും.

Continue Reading
Business Kerala Kerala Mex Kerala mx Top News
1 min read
59

ഓഹരി വിപണി ക്രമക്കേട്: സെബി മുന്‍ ചെയര്‍പഴ്‌സനനെതിരെ കേസ്

March 3, 2025
0

ഓഹരി വിപണിയിലെ ക്രമക്കേടില്‍ സെബി മുന്‍ ചെയര്‍പഴ്‌സന്‍ മാധബി പുരി ബുച്ചിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി മുംബൈയിലെ പ്രത്യേക കോടതി. മാധബിക്ക് പുറമേ ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിലെ അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കാന്‍ കോടതി പൊലീസ് അഴിമതി വിരുദ്ധ വിഭാഗത്തോട് നിര്‍ദേശിച്ചു. ചട്ടങ്ങള്‍ പാലിക്കാതെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്പനി ലിസ്റ്റ് ചെയ്യാന്‍ അനുവദിച്ചെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകനായ സപന്‍ ശ്രീവാസ്തവ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. 30 ദിവസത്തിനകം തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
35

കനത്ത ചൂടിന് ആശ്വാസം: സംസ്ഥാനത്ത് വേനല്‍മഴയ്ക്ക് സാധ്യത

March 3, 2025
0

കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനല്‍മഴ സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും കൂടുതലിടങ്ങളില്‍, പ്രത്യേകിച്ച് തെക്കന്‍, മധ്യ കേരളത്തില്‍ വേനല്‍മഴ പ്രതീക്ഷിക്കാം. അതേസമയം, ഉയര്‍ന്ന താപനില മുന്നറിയിപ്പും തുടരുന്നുണ്ട്. സാധാരണയെക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ 38 ഡിഗ്രി വരെ താപനില ഉയരാം. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി വരെ താപനില

Continue Reading
Crime Kerala Kerala Mex Top News
1 min read
48

യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി

March 3, 2025
0

പത്തനംതിട്ട: പത്തനംതിട്ടയിൽ യുവാവ് ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തി. കലഞ്ഞൂർപാടത്താണ് നാടിനെ ഞെട്ടിച്ച കൊലപാതകമുണ്ടായത്. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വൈഷ്ണവിയുടെ ഭർത്താവ് ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയൽവാസിയായ വിഷ്ണുവിന്റെ വീട്ടിൽവെച്ചായിരുന്നു സംഭവം. സംഭവ സ്ഥലത്ത് വച്ച് തന്നെ വൈഷ്ണവി മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. ഞായറാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് ആക്രമണം നടന്നത്. ആക്രമണം

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
40

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

March 3, 2025
0

സംസ്ഥാനത്ത് എസ്എസ്എല്‍സി, രണ്ടാ വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാര്‍ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നത്. ഇതില്‍ 2,17,696 ആണ്‍കുട്ടികളും 2,09,325 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. രാവിലെ എസ്എസ്എല്‍സി പരീക്ഷയും ഉച്ചയ്ക്ക് ശേഷം ഹയര്‍സെക്കന്‍ഡറി പരീക്ഷയും നടക്കും. ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 447 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്.

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
45

ഭീഷണി പ്രസംഗം: പി.വി അന്‍വറിനെതിരെ കേസ് എടുത്ത് പൊലീസ്

March 3, 2025
0

മലപ്പുറം ചുങ്കത്തറ ഭീഷണി പ്രസംഗത്തില്‍ പി വി അന്‍വറിനെതിരെ കേസ് എടുത്ത് പൊലീസ്. എടക്കര പൊലീസാണ് കേസെടുത്തത്. തന്നെയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി തലയടിച്ചു പൊട്ടിക്കുമെന്ന പി വി അന്‍വറിന്റെ പ്രസംഗത്തിനെതിരെയാണ് കേസ്. സിപിഎം നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ചുങ്കത്തറയിലെ കൂറുമാറിയ വനിതാ പഞ്ചായത്തംഗത്തെ സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നാണ് പി വി അന്‍വറിന്റെ ആരോപണം. അന്‍വറിന്റെ ഒപ്പം നടന്നാല്‍ കുടുംബം അടക്കം പണി

Continue Reading