Your Image Description Your Image Description

6ഗാസയിലേക്ക് ജീവകാരുണ്യസഹായവുമായെത്തുന്ന ട്രക്കുകള്‍ തടഞ്ഞ് ഇസ്രയേല്‍. അമേരിക്കയുടെ പിന്തുണയോടെയാണ് നടപടിയെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ 42 ദിവസം നീട്ടുകയും ബന്ദികളെ വിട്ടയയ്ക്കുകയും ചെയ്യണമെന്ന ഇസ്രയേല്‍ നിര്‍ദേശം ഹമാസ് തള്ളിയതാണ് പ്രകോപനം.

റമസാന്‍, പെസഹ എന്നിവ കഴിയും വരെ വെടിനിര്‍ത്തല്‍ തുടരണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശം അനുസരിച്ചാണ് ഒന്നാംഘട്ടം നീട്ടാമെന്ന പദ്ധതി ഇസ്രയേല്‍ മുന്നോട്ടുവച്ചത്. റമസാന്‍ ഈ മാസം 31നും പെസഹ ഏപ്രില്‍ 20നും പൂര്‍ത്തിയാകും. ഈ കാലയളവില്‍ ബന്ദികളെ മോചിപ്പിക്കാതെ സഹായവിതരണം അനുവദിക്കില്ലെന്നും ഹമാസ് ഇത് അംഗീകരിക്കുന്നില്ലെങ്കില്‍ കൂടുതല്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പു നല്‍കി. ജനുവരിയില്‍ ഒപ്പുവച്ച കരാര്‍പ്രകാരം വെടിനിര്‍ത്തല്‍ രണ്ടാം ഘട്ടത്തിലേക്ക് പോകണമെന്നാണ് ഹമാസ് നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *