Kerala Kerala Mex Kerala mx Tech Top News
1 min read
54

സക്കര്‍ബര്‍ഗിന്‍റെ കയ്യെഴുത്തുള്ള ഹൂഡി: വിറ്റുപോയത് അതിശയിപ്പിക്കുന്ന വിലയിൽ

March 3, 2025
0

ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഹൂഡി ലേലത്തില്‍ വിറ്റുപോയത് 15,000 ഡോളറിന്. സക്കര്‍ബര്‍ഗ് ഉപയോഗിച്ചിരുന്ന ഈ ഹൂഡിയില്‍ സ്വന്തം കൈപ്പടിയിൽ ഒരു കുറിപ്പും എഴുതി നൽകിയിട്ടുണ്ട്. ‘ഓള്‍ഡ് സ്‌കൂള്‍ ഫേസ്ബുക്ക് ഹൂഡികളില്‍ എനിക്കേറ്റവും പ്രിയപ്പെട്ട ഒന്നാണിത്. അതിന്റെ ഉള്‍വശത്തായി ഞങ്ങളുടെ യഥാർത്ഥ ദൗത്യത്തിന്റെ പ്രസ്താവനയുമുണ്ട്, എന്‍ജോയ്!- മാര്‍ക്ക് സക്കര്‍ബര്‍ഗ്’ എന്നാണ് അതിൽ എഴുതിയിരുന്നത്. അതേസമയം ഹൂഡി വിറ്റുപോയത് ഹിസ്റ്ററി ആന്‍ഡ് ടെക്‌നോളജി എന്ന പേരില്‍ കാലിഫോര്‍ണിയയിലെ ജൂലിയന്‍സ് ഓക്ഷന്‍സ് സംഘടിപ്പിച്ച

Continue Reading
Auto Kerala Kerala Mex Kerala mx Top News
1 min read
71

വിൽപ്പന പൂജ്യം;കിയ EV6 വാങ്ങാൻ ആളില്ല

March 3, 2025
0

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ ഇന്ത്യ വാർഷികാടിസ്ഥാനത്തിൽ 24 ശതമാനം വളർച്ച കൈവരിച്ചു. പക്ഷെ കിയയുടെ ആഡംബര ഇലക്ട്രിക് കാറായ EV6 വീണ്ടും മോശം അവസ്ഥയിലാണ്. കിയ സോനെറ്റ്, കാരൻസ്, സെൽറ്റോസ് എന്നിവ കമ്പനിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. കിയ EV6 ന് ഇത് തുടർച്ചയായ രണ്ട് മാസം അക്കൗണ്ട് തുറക്കാനായില്ല. കിയ EV6 2024 ഡിസംബറിൽ 61 യൂണിറ്റുകൾ വിറ്റു. ഇതിനുശേഷം അതിന്‍റെ വിൽപ്പന പൂജ്യം

Continue Reading
Kerala Kerala Mex Kerala mx Sports Top News
1 min read
78

വിമർശനത്തിന് പിന്നാലെ രോഹിത് ശർമ്മയ്‌ക്കെതിരായ വിവാദ പോസ്റ്റ് പിൻവലിച്ച് ഷമ മുഹമ്മദ്

March 3, 2025
0

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയെ വിമർശിച്ച എക്സ് പോസ്റ്റ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് പിൻവലിച്ചു. കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെട്ടതിന് പിന്നാലെയാണ് പോസ്റ്റ് പിൻവലിച്ചത്. ഇത്തരം നടപടികൾ ആവർത്തിക്കരുതെന്ന് ഷമയ്ക്ക് പാർട്ടി താക്കീത് നൽകുകയും ചെയ്തു. അതേസമയം പരാമർശം പാർട്ടിയുടെ നിലപാട് അല്ലെന്നും കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം പവൻ ഖേര പറഞ്ഞു. ഇന്നലെ നടന്ന ഇന്ത്യ– ന്യൂസിലന്‍ഡ് ചാമ്പ്യൻസ് ട്രോഫി മത്സരത്തിന് പിന്നാലെയാണ് രോഹിത്

Continue Reading
Alappuzha Kerala Kerala Mex Kerala mx Top News
1 min read
60

നൈറ്റ് സ്ട്രീറ്റൊരുങ്ങി; ആലപ്പുഴയുടെ ബീച്ച് രാവുകള്‍ ഇനി കളറാകും

March 3, 2025
0

ആലപ്പുഴ ബീച്ചിലെ പകലും രാത്രിയുമെല്ലാം ഇനി കളറാകും. ഫുഡ് കോർട്ടും ഓപ്പൺ ജിമ്മും ഓപ്പൺ സ്റ്റേജും കളിസ്ഥലവുമെല്ലാമായി നൈറ്റ് സ്ട്രീറ്റ് ഉടൻ പ്രവർത്തനം ആരംഭിക്കും. ‘സീ ലോഞ്ച് ‘എന്ന പേരിൽ സ്വകാര്യ സംരംഭകന്റെ സഹകരണത്തോടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ബീച്ച് പാർക്കാണ് നഗരസഭയുടെ നേതൃത്വത്തില്‍ ഒരുക്കുന്നത്. ബീച്ചിന്റെ തെക്കുവശം കാറ്റാടി മരങ്ങൾക്കിടയിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. നഗരസഭയുടെ 1.28 ഏക്കർ ഭൂമിയിൽ സ്വകാര്യ സംരംഭകനായ മണ്ണഞ്ചേരി സ്വദേശി മുഹമ്മദ് യാസിറാണ് പാർക്ക്

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
79

ഈ ചാക്ക് അടിപൊളിയാണ്; വൈറലായി മലയാള റാപ്പ് സോങ്

March 3, 2025
0

സമൂഹ മാധ്യമങ്ങളിൽ വെെറലായി ഇൻഡിപെൻഡന്റ് സോളോ മ്യൂസിക്ക് ‌’ചാക്ക്’. മലയാളി ഹിപ്പ് ഹോപ്പ് ആർട്ടിസ്റ്റ് അശ്വിൻ സംഗീതം പകർന്ന ​ഗാനമാണ് ‘ചാക്ക്’. ഗാനത്തിന്റെ ബീറ്റ്സും വരികളും ആരാധകർ ഏറ്റെടുത്തതോടെയാണ് ഗാനം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് മുന്നേറുന്നത്. സോണി മ്യൂസിക്ക് സൗത്തിൻ്റെ യുട്യൂബ് ചാനലിലൂടെയാണ് ​ഗാനം പുറത്തു വിട്ടത്. 10 മില്യൺ വ്യൂസിനു മുകളിൽ വന്ന മാർക്കോ ഫസ്റ്റ് ബ്ലഡ്, ആയിരം ഔറ എന്നീ ട്രെൻഡിങ് റാപ്പ് ഗാനങ്ങൾക്ക് ശേഷം

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
58

സിപിഐഎമ്മിനെ തോല്‍പ്പിക്കാന്‍ വലതുപക്ഷ ശക്തികളും വര്‍ഗീയശക്തികളും യോജിച്ചിരിക്കുകയാണ്: എം.വി ഗോവിന്ദന്‍

March 3, 2025
0

തിരുവനന്തപുരം: സംസ്ഥാന സമ്മേളനം നടക്കാനിരിക്കെ പാര്‍ട്ടി സംസ്ഥാനത്ത് ശക്തിയാര്‍ജിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടിയിലെ സ്ത്രീ പ്രാതിനിധ്യം വര്‍ധിച്ചിട്ടുണ്ടെന്നും മെമ്പര്‍ഷിപ്പ് എടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 2022ല്‍ നിന്ന് 2025 വരെയെത്തുമ്പോള്‍ പാര്‍ട്ടി ബ്രാഞ്ചുകളുടെ എണ്ണം 38426 ആയി മാറിയിട്ടുണ്ട്. 3247 ബ്രാഞ്ചുകള്‍, 2444 ലോക്കല്‍ കമ്മിറ്റികള്‍, 171ലോക്കല്‍ കമ്മിറ്റികള്‍ എന്നിവ പുതുതായി രൂപീകരിച്ചിട്ടുണ്ട്. 210 ഏരിയാ കമ്മിറ്റികളാണ്

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
68

ഓസ്‌കാറിൽ തിളങ്ങിയ ചിത്രങ്ങള്‍; അനോറ മുതല്‍ ഡ്യൂണ്‍ പാര്‍ട്ട് ടു വരെ കാണണോ?

March 3, 2025
0

ലോകം കാത്തിരുന്ന 97-ാമത് ഓസ്‌കറില്‍ 4 പുരസ്‌കാരങ്ങളാണ് ‘അനോറ’ സ്വന്തമാക്കിയത്. മികച്ച സിനിമ, സംവിധാനം, നടി, ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ എന്നിവയ്ക്കുള്ള അവാര്‍ഡുകളാണ് ചിത്രത്തിന് ലഭിച്ചത്. സിനിമയുടെ സംവിധാനം, തിരക്കഥ, എഡിറ്റിങ് എന്നീ മൂന്ന് പ്രധാനപ്പെട്ട വിഭാഗങ്ങളും കൈകാര്യം ചെയ്ത ഷോണ്‍ ബേക്കറിന് മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള ഓസ്‌കര്‍ ലഭിക്കുകയും ചെയ്തു. അനോറ ഉള്‍പ്പെടെ ഇത്തവണ ഓസ്‌കര്‍ വേദിയില്‍ തിളങ്ങിയ പല ചിത്രങ്ങളും വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നമുക്ക് ലഭ്യമാണ്. നാല്

Continue Reading
Kerala Kerala Mex Kerala mx National Top News
0 min read
55

പരിപാടികളിൽ മാന്യത പാലിക്കാമെങ്കിൽ അനുമതി നൽകാം: രൺവീറിന്റെ ഹർജി പരിഗണിച്ച് സുപ്രീം കോടതി

March 3, 2025
0

ഡൽഹി: രൺവീർ അലാബാദിയയ്ക്ക് തന്റെ പോഡ്കാസ്റ്റ് പരിപാടി സംപ്രേഷണം ചെയ്യാനുള്ള അനുമതി നൽകി സുപ്രീം കോടതി. ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന യൂട്യൂബ് ഷോയിലൂടെ വിവാദ പരാമർശം നടത്തിയ രൺവീർ നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നടപടി. യുട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്ന ‘ദി രൺവീർ ഷോ’ തന്റെ ഒരേയൊരു ഉപജീവന മാർഗമാണ് എന്നാണ് ഹർജിയിൽ രൺവീർ പറഞ്ഞിരുന്നത്. തന്റെ കീഴിൽ ഒന്നിലധികം ജീവനക്കാരുണ്ടെന്നും അതിനാൽ പരിപാടിക്ക് അനുമതി നൽകണമെന്നും

Continue Reading
Business Kerala Kerala Mex Kerala mx Top News
1 min read
66

സമയപരിധി പാലിക്കുന്നതിൽ പരാജയപ്പെട്ടു; റിലയന്‍സിനെതിരെ പിഴ ചുമത്താന്‍ സാധ്യത

March 3, 2025
0

ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും ധനികനായ മുകേഷ് അംബാനിക്ക് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സ്ഥാപനത്തിന് പിഴ നേരിടേണ്ടി വരുമെന്ന് റിപ്പോർട്ട്. ഇറക്കുമതി കുറയ്ക്കുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംരംഭത്തിന്റെ ഭാഗമായ ബാറ്ററി സെൽ പ്ലാന്റ് സ്ഥാപിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതായി പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ പറയുന്നു. പ്രാദേശിക ഉൽപ്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു പദ്ധതിയുടെ ഭാഗമായി 2022 ൽ റിലയൻസ് ന്യൂ എനർജി ലിമിറ്റഡ് സർക്കാർ ബിഡ് നേടിയതായി സ്രോതസ്സുകളെ ഉദ്ധരിച്ച് ബ്ലൂംബെർഗ്

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
43

പഠിച്ചത് ഓർക്കാനാവുന്നില്ല; തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥി ജീവനൊടുക്കി

March 3, 2025
0

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് മരുതന്‍കുഴിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ദര്‍ശനീയം വീട്ടില്‍ രതീഷ്, രാജലക്ഷ്മി ദമ്പതികളുടെ ഏക മകന്‍ ദര്‍ശനാ(17)ണ് മരിച്ചത്. രാവിലെ വീടിന്റെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദര്‍ശന്റെ കിടപ്പുമുറിയിലെ മേശയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പരീക്ഷയ്ക്കായി എല്ലാം പഠിച്ചിരുന്നുവെങ്കിലും റിവിഷന്‍ ചെയ്ത സമയത്ത് ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ലെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. അച്ഛനും അമ്മയും വിഷമിക്കരുത്. രണ്ട് പേരും തന്നെ ഒന്നിനും

Continue Reading