Your Image Description Your Image Description

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ കിയ ഇന്ത്യ വാർഷികാടിസ്ഥാനത്തിൽ 24 ശതമാനം വളർച്ച കൈവരിച്ചു. പക്ഷെ കിയയുടെ ആഡംബര ഇലക്ട്രിക് കാറായ EV6 വീണ്ടും മോശം അവസ്ഥയിലാണ്. കിയ സോനെറ്റ്, കാരൻസ്, സെൽറ്റോസ് എന്നിവ കമ്പനിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്.

കിയ EV6 ന് ഇത് തുടർച്ചയായ രണ്ട് മാസം അക്കൗണ്ട് തുറക്കാനായില്ല. കിയ EV6 2024 ഡിസംബറിൽ 61 യൂണിറ്റുകൾ വിറ്റു. ഇതിനുശേഷം അതിന്‍റെ വിൽപ്പന പൂജ്യം ആയി തുടരുന്നു. അതായത് 2025 ജനുവരിയിലും ഫെബ്രുവരിയിലും വിൽപ്പന പൂജ്യം ആയിരുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ഇന്ത്യയിൽ വിൽക്കുന്ന EV6 കാറിൽ 77.4 kWh ന്റെ ഒരൊറ്റ ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്നു. ഈ കിയ ക്രോസ്ഓവറിന് ലോകമെമ്പാടുമുള്ള WLTP സർട്ടിഫൈഡ് റേഞ്ച് ഒരു ചാർജിൽ 528 കിലോമീറ്ററാണ്. എങ്കിലും, ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മോഡൽ എആ‍എഐ പരിശോധനയിൽ ഒറ്റ ചാർജിൽ 708 കിലോമീറ്റർ ദൂരം സഞ്ചരിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

ഈ ഇലക്ട്രിക്ക് കാറിൽ എൽഇഡി ഡിആർഎൽ സ്ട്രിപ്പ്, എൽഇഡി ഹെഡ്‌ലാമ്പുകൾ, സിംഗിൾ സ്ലാറ്റ് ഗ്ലോസ് ബ്ലാക്ക് ഗ്രിൽ, ഗ്ലോസ് ബ്ലാക്ക് ഫിനിഷുള്ള വൈഡ് എയർഡാം, ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ബ്ലാക്ക്ഡ്-ഔട്ട് പില്ലറുകൾ, ഒആർവിഎമ്മുകൾ, ടെയിൽലൈറ്റുകൾ, ഡ്യുവൽ-ടോൺ ബമ്പറുകൾ എന്നിവ കിയ ഇവി6-ൽ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *