Your Image Description Your Image Description

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വേണ്ടി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം ) പുതിയ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോമായ “സഹേൽ മാൻപവർ” അവതരിപ്പിച്ചു. തൊഴിലാളികൾക്ക് തൊഴിൽ അപേക്ഷകളുടെ പുരോഗതി ട്രാക്ക് ചെയ്യുന്നതിനും, അംഗീകരിച്ചോ നിരസിച്ചോ എന്ന് പരിശോധിക്കുന്നതിനും പുതിയ സംവിധാനം വഴി കഴിയും. അംഗീകൃത അപേക്ഷകളിൽ ഉൾപ്പെട്ട തൊഴിൽ കരാറിന്റെ പകർപ്പ് ഡൗൺലോഡ് ചെയ്യാനും സൗകര്യമുണ്ട്.

ആനുകൂല്യങ്ങൾ, സ്ഥലംമാറ്റം എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാനും, അതിനാവശ്യമായ രേഖകൾ ഓൺലൈൻ വഴി അപ്‌ലോഡ് ചെയ്യാനും ഈ സംവിധാനം വഴി സാധിക്കും. വിദ്യാഭ്യാസ യോഗ്യതകളുടെ അംഗീകാരത്തിന് അപേക്ഷിക്കാനും, തൊഴിൽ സംബന്ധിച്ച അക്കാദമിക് സർട്ടിഫിക്കറ്റുകൾ പ്രിന്റ് ചെയ്യാനും അവസരമുണ്ട്. രാജ്യം വിട്ടുപോകാൻ തീരുമാനിക്കുന്ന തൊഴിലാളികൾക്ക്, അല്ലെങ്കിൽ മറ്റൊരു മേഖലയിലേക്ക് ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക്, നിലവിലെ വർക്ക് പെർമിറ്റ് റദ്ദാക്കുന്നതിനുള്ള സൗകര്യവും പ്ലാറ്റ്‌ഫോം ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *