Your Image Description Your Image Description

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനത്തിനിടെ നിരവധി കരാറുകളിലാണ് ഒപ്പിട്ടത്. ഇരു രാജ്യങ്ങളുടെയും തുല്യപങ്കാളിത്തത്തോടെ ഇന്ത്യയിൽ രണ്ട് ഓയിൽ റിഫൈനറികൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ (എസ്.പി.സി)ക്ക് കീഴിൽ പ്രതിരോധ സഹകരണം, വിനോദസഞ്ചാരം, സാംസ്കാരിക സഹകരണം എന്നിവയ്ക്കായി രണ്ട് കമ്മിറ്റികൾ കൂടി രൂപവത്കരിച്ചതാണ് മറ്റൊരു പ്രധാന തീരുമാനം.

ഇതോടെ എസ്.പി.സിയുടെ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്ന കമ്മിറ്റികളുടെ എണ്ണം നാലായി. പൊളിറ്റിക്കൽ, കോൺസുലർ, സെക്യൂരിറ്റി കോഓപറേഷൻ കമ്മിറ്റി, ഇകണോമി, എനർജി, ഇൻവെസ്റ്റ്മെൻറ് ആൻഡ് ടെക്നോളജി കമ്മിറ്റി എന്നിവയാണ് എസ്.പി.സിക്ക് കീഴിലെ മറ്റ് കമ്മിറ്റികൾ.

Leave a Reply

Your email address will not be published. Required fields are marked *