Your Image Description Your Image Description

ചൈനീസ് വിപണിയിൽ റിയൽമി തങ്ങളുടെ പുതിയ സ്മാർട്ട്‌ഫോണായ റിയൽമി ജിടി 7 അവതരിപ്പിച്ചു. ഈ ഫോണിൽ മീഡിയടെക് ഡൈമെൻസിറ്റി 9400+ 3nm പ്രോസസർ ലഭിക്കുന്നു. 50 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയും 16 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും ഇതിനുണ്ട്. ഈ ഫോണിന് 7200mAh ബാറ്ററിയാണ് ഉള്ളത്.

റിയൽമി GT7 12GB+256GB വേരിയന്റിന് 2599 യുവാൻ (ഏകദേശം 30,375 രൂപ), 16GB+256GB വേരിയന്റിന് 2899 യുവാൻ (ഏകദേശം 33,875 രൂപ), 12GB+512GB വേരിയന്റിന് 2999 യുവാൻ (ഏകദേശം 35,045 രൂപ), 16GB+512GB വേരിയന്റിന് 3299 യുവാൻ (ഏകദേശം 38,550 രൂപ), 16GB+1TB വേരിയന്റിന് 3799 യുവാൻ (ഏകദേശം 44,390 രൂപ) എന്നിങ്ങനെയാണ് വില വരുന്നത്. ഈ സ്മാർട്ട്‌ഫോൺ നീല, വെള്ള, കറുപ്പ് നിറങ്ങളിൽ ലഭ്യമാണ്.

സ്പെസിഫിക്കേഷനുകൾ

2800×1280 പിക്സൽ റെസല്യൂഷൻ, 144Hz റീഫ്രഷ് റേറ്റ്, 6500 നിറ്റ്‍സ് പീക്ക് ബ്രൈറ്റ്നസ്, 2600Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 100% DCI-P3 കളർ ഗാമട്ട്, 4608Hz ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, ഫുൾ ബ്രൈറ്റ്നസ് ഡിസി ഡിമ്മിംഗ് എന്നിവയുള്ള 6.78 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയാണ് റിയൽമി GT7-ൽ ഉള്ളത്. ഈ ഫോണിന് 3.73GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 9400+ 3nm പ്രൊസസർ, ഇമ്മോർട്ടാലിസ്-G925 ജിപിയു എന്നിവയുണ്ട്. ഈ ഫോണിൽ 100W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 7200mAh ബാറ്ററിയാണ് ഉള്ളത്. ഈ ഫോണിന് 12GB / 16GB LPDDR5X റാമും 256GB / 512GB / 1TB UFS 4.0 സ്റ്റോറേജുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *