Your Image Description Your Image Description

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഈ സീസണിൽ കൂടുതൽ റൺസെടുത്തവരുടെ പട്ടികയിൽ സൂര്യകുമാർ യാദവിന് മുന്നേറ്റം. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ സൂര്യകുമാർ 19 പന്തിൽ പുറത്താകാതെ 40 റൺസ് എടുത്തിരുന്നു. ഇതോടെ സീസണിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ജോസ് ബട്ലറിനെ പിന്നിലാക്കി സൂര്യകുമാർ മൂന്നാം സ്ഥാനത്തെത്തി.

ഈ സീസണിൽ ഒമ്പത് ഇന്നിങ്സുകളിൽ നിന്നായി 373 റൺസാണ് സൂര്യകുമാർ നേടിയത്. നാലാം സ്ഥാനത്തുള്ള ​ഗുജറാത്ത് ടൈറ്റൻസിന്റെ ജോസ് ബട്ലർ എട്ട് മത്സരങ്ങളിൽ നിന്ന് 356 റൺസെടുത്തിട്ടുണ്ട്. സീസണിൽ കൂടുതൽ റൺസടിക്കുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ് പട്ടികയിൽ ​ഗുജറാത്ത് ടൈറ്റൻസ് താരം സായി സുദർശൻ ആണ് ഒന്നാം സ്ഥാനത്ത്. എട്ട് കളികളില്‍ 417 റണ്‍സുമായാണ് സായ് സുദര്‍ശന്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള നിക്കോളാസ് പൂരൻ എട്ട് മത്സരങ്ങളില്‍ 377 റൺസ് നേടിയിട്ടുണ്ട്.

അതേസമയം ഈ സീസണിൽ കൂടുതൽ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയിൽ ​ഗുജറാത്ത് ടൈറ്റൻസ് താരം പ്രസിദ്ധ് കൃഷ്ണ ആണ് ഒന്നാമത്. ഐപിഎൽ സീസണിൽ എട്ട് മത്സരങ്ങൾ കളിച്ച പ്രസിദ്ധിന്റെ ആകെ വിക്കറ്റ് നേട്ടം 16 ആണ്. കുൽദീപ് യാദവിന് ഇന്നലെ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ വിക്കറ്റൊന്നും നേടാൻ കഴിഞ്ഞില്ല. ഇതോടെ എട്ട് മത്സരങ്ങളിൽ കുൽദീപിന്റെ വിക്കറ്റ് നേട്ടം 12 ആയി തുടരുകയാണ്. ചെന്നൈ സൂപ്പർ കിങ്സിന്റെ നൂർ അഹമ്മദും ​ഗുജറാത്ത് ടൈറ്റൻസിന്റെ സായി കിഷോറും എട്ട് മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *