Your Image Description Your Image Description

പ്രായം എത്ര കടന്നുപോയാലും എപ്പോഴും ചെറുപ്പമായിരിക്കാനാണ് നാമെല്ലാം ആ​ഗ്രഹിക്കുന്നത്. യൗവ്വനം നിലനിർത്താൻ പല പരീക്ഷണങ്ങൾക്കും ആളുകൾ ഇന്ന് തയാറാകാറുണ്ട്. യൗവനം നിലനിർത്താൻ ധാരാളം പണം ആവശ്യമായ പല ചികിത്സകളും ഇന്ന് നിലവിലുണ്ട്. എന്നാൽ പണമില്ലാത്തവർക്കും അൽപമൊന്ന് ശ്രദ്ധിച്ചാൽ യൗവനം കുറേക്കൂടി നീട്ടാൻ കഴിയും. നമ്മുടെ നാട്ടിൻപുറങ്ങളിൽത്തന്നെ ഇതിനുള്ള ഫലപ്രദമായ പ്രകൃതിദത്ത മരുന്നുകൾ ഉണ്ട്.
അവയെന്തൊക്കെയാണെന്ന് നോക്കാം…

1 , യൗവനം നിലനിർത്താൻ തഴുതാമ .
തഴുതാമയുടെ വേര് 30 ഗ്രാം പച്ചയ്ക്ക് അരച്ച് പാലിൽ കലക്കി അഞ്ചോ ,ആറോ മാസം തുടർച്ചായി കഴിച്ചാൽ നഷ്ടപ്പെട്ടുപോയ യൗവനം തിരിച്ചുകിട്ടും .

2, യൗവനം നിലനിർത്താൻ ഞവര അരി .
ഞവര അരി മോരിൽ വേവിച്ച് പതിവായി കഴിച്ചാൽ നഷ്ടപ്പെട്ടുപോയ യൗവനം തിരിച്ചുകിട്ടും .

3, യൗവനം നിലനിർത്താൻ ഉഴുന്ന് .
ഉഴുന്ന് പരിപ്പ് വേവിച്ച് നെയ്യും പഞ്ചസാരയും ചേർത്ത് രാത്രിയിൽ കിടക്കാൻ നേരം പതിവായി കഴിച്ചാൽ യൗവനം നിലനിൽക്കും . ഉഴുന്ന് പരിപ്പ് നെയ്യിൽ വറുത്ത് പൊടിച്ച് പാലിൽ കലക്കി പഞ്ചസാരയും ചേർത്ത് രാത്രിയിൽ കിടക്കാൻ നേരം പതിവായി കഴിച്ചാൽ യൗവനം തിരിച്ചുകിട്ടും.

4, യൗവനം നിലനിർത്താൻ ചിറ്റമൃത് .
ചിറ്റമൃതിന്റെ തണ്ട് ഇടിച്ചു പിഴിഞ്ഞ് വെള്ളത്തിൽ കലക്കി വയ്ക്കുക .കുറച്ചുസമയം കഴയുമ്പോൾ ചിറ്റമൃതിന്റെ നൂറ് വെള്ളത്തിൽ അടിഞ്ഞുകിടക്കുന്നത് കാണാം . വെള്ളം ഊറ്റിക്കളഞ്ഞ ശേഷം ഈ നൂറ് ചെറിയ ഗുളികകളാക്കി തണലിൽ ഉണക്കിയെടുക്കുക . ഈ ഗുളിക ഒന്നുവീതം രാവിലെ വെറും വയറ്റിൽ 2 മാസത്തോളം കഴിച്ചാൽ നഷ്ടപ്പെട്ടുപോയ യൗവനം തിരിച്ചുകിട്ടും .

5, യൗവനം നിലനിർത്താൻ പാൽമുതുക്ക്.
മൂന്ന് കഴഞ്ച് പാൽമുതുകിൻ ചൂർണ്ണം പാലും നെയ്യും ചേർത്ത് പതിവായി കഴിച്ചാൽ വൃദ്ധനും യുവാവായി തീരും

6, യൗവനം നിലനിർത്താൻ നെല്ലിക്ക.
നെല്ലിക്കത്തോട് പൊടിച്ച് നെല്ലിക്കാനീരിൽ ചാലിച്ച് നെയ്യും പഞ്ചസാരയും ചേർത്ത് കഴിച്ചതിന് ശേഷം പുറമെ ഒരു ഗ്ലാസ് പാല് കുടിക്കുക . കുറച്ചുനാൾ പതിവായി കഴിച്ചാൽ വൃദ്ധനും യുവാവായി തീരും.

7,യൗവനം നിലനിർത്താൻ കടുക്ക .
ഒരു കടുക്ക വറുത്തുപൊടിച്ച് ഒരു ടേബിൾസ്പൂൺ പശുവിൻ നെയ്യിൽ ചാലിച്ച് പതിവായി കഴിക്കുക. വൃദ്ധനും യുവാവായി തീരും.

8, യൗവനം നിലനിർത്താൻ ശതാവരി .
ശതാവരിക്കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീര് ഒരു ഗ്ലാസ് വീതം ദിവസവും കുടിച്ചാൽ വൃദ്ധനും യുവാവായി തീരും.

Leave a Reply

Your email address will not be published. Required fields are marked *