Business Kerala Kerala Mex Kerala mx Top News
1 min read
50

മിഷന്‍-1000 പദ്ധതിയില്‍ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം

March 4, 2025
0

വ്യവസായ വാണിജ്യ വകുപ്പിന്റെ മിഷന്‍- 1000 എന്ന പദ്ധതിയിലേക്ക് ഉല്‍പാദന മേഖലയിലും സേവന മേഖലയിലും ഉള്‍പ്പെട്ട സംരംഭങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ തെരഞ്ഞെടുത്ത 1000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ശരാശരി ആനുവല്‍ ടേണ്‍ ഓവര്‍ നാല് വര്‍ഷം കൊണ്ട് 100 കോടിയിലേയ്ക്ക് ഉയര്‍ത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഹോസ്പിറ്റലുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവക്ക് അപേക്ഷിക്കാവുന്നതാണ്. 2024 മാര്‍ച്ച് 31 ആസ്പദമാക്കി മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ച യൂണിറ്റുകള്‍ ആയിരിക്കണം. പരമാവധി

Continue Reading
Kannur Kerala Kerala Mex Kerala mx Top News
1 min read
23

കാട്ടുപന്നി അക്രമണം: നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡു ചൊവ്വാഴ്ച കൈമാറും

March 4, 2025
0

പാനൂർ മൊകേരി വള്ള്യായിൽ കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ ശ്രീധരന്റെ വീട്ടുകാർക്ക്  വനംവകുപ്പ് പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡു ഡിഎഫ്ഒ എസ് വൈശാഖ് ചൊവ്വാഴ്ച കൈമാറും. ഞായറാഴ്ച രാവിലെ കൃഷിയിടത്തിൽ വച്ചാണ് ശ്രീധരനെ കാട്ടുപന്നി ആക്രമിച്ചത്. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഷാഫി പറമ്പില്‍ എംപി, എം.എൽ.എ മാരായ കെ.പി. മോഹനൻ, സണ്ണി ജോസഫ്, ഖാദിബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍, പാനൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.പി ഹാഷിം, കൂത്തുപറമ്പ്

Continue Reading
Kerala Kerala Mex Kerala mx Top News World
1 min read
54

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരം

March 4, 2025
0

വത്തിക്കാന്‍ സിറ്റി: കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു. രണ്ട് തവണ ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്ന് മാര്‍പാപ്പയ്ക്ക് കൃത്രിമശ്വാസം നല്‍കുന്നെന്ന് വത്തിക്കാന്‍ അറിയിച്ചു. കടുത്ത അണുബാധയും കഫക്കെട്ടുമാണ് സ്ഥിതി വഷളാക്കുന്നത്. 17 ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. കഴിഞ്ഞ ദിവസങ്ങളില്‍ പോപ്പിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായിരുന്നു. 88 വയസുള്ള മാര്‍പ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി ഫെബ്രുവരി

Continue Reading
Cinema Kerala Kerala Mex Kerala mx Top News
1 min read
57

കൊച്ചുമകന്‍ എടുത്ത വായ്പ തിരിച്ചടച്ചില്ല; ശിവാജി ഗണേശന്റെ വീട് ജപ്തി ചെയ്യാന്‍ ഉത്തരവ്

March 4, 2025
0

ചെന്നൈ: നടന്‍ ശിവാജി ഗണേശന്റെ വീട് ജപ്തി ചെയ്യാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. സിനിമ നിര്‍മിക്കാനായി കൊച്ചുമകന്‍ എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നാണ് ശിവാജി ഗണേശന്റെ വീട് ജപ്തി ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. നടന്റെ വസതി കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടു. ‘ജഗജാല കില്ലാഡി’ എന്ന ചിത്രത്തിന്റെ നിര്‍മാണത്തിനായി ശിവാജി ഗണേശന്റെ മകന്‍ രാം കുമാര്‍ ഗണേശന്റെ മകന്‍ ദുഷ്യന്ത് വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാതെ വന്നതോടെയാണ് കോടതി നടപടി. വിഷ്ണു

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
48

മിസ്റ്റര്‍ മുഖ്യമന്ത്രി എന്നല്ലേ ചെന്നിത്തല വിളിച്ചത്, അല്ലാതെ എടോ ഗോപാലകൃഷ്ണാ എന്നല്ലല്ലോ’& വി ഡി സതീശന്‍

March 4, 2025
0

തിരുവനന്തപുരം: യുവാക്കളിലെ അക്രമവാസനയെ ചെന്നിത്തല അടിയന്തര പ്രമേയ ചര്‍ച്ചക്കിടെ പ്രമേയം അവതരിപ്പിച്ച രമേശ് ചെന്നിത്തലയുടെ ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്ന വിളിയില്‍ പ്രകോപിതനായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അതൊന്നും ഓര്‍മ്മിപ്പിക്കരുത്. രമേശ് ചെന്നിത്തല മിസ്റ്റര്‍ മുഖ്യമന്ത്രി എന്നല്ലേ വിളിച്ചത്. അല്ലാതെ പണ്ട് മുഖ്യമന്ത്രി വിളിച്ചതു പോലെ എടോ ഗോപാലകൃഷ്ണാ എന്നല്ലല്ലോയെന്ന് പ്രതിപക്ഷ നേതാവ്. കഴിഞ്ഞ നാലു വര്‍ഷവും മുഖ്യമന്ത്രിയെ അപമാനിച്ച് ഒരു വാക്കും ഞങ്ങള്‍

Continue Reading
Kerala Kerala Mex Kerala mx Top News Uncategorized
1 min read
33

തദ്ദേശ സ്വയംഭരണ വാര്‍ഡ് വിഭജനം: ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍

March 4, 2025
0

ഡല്‍ഹി: തദ്ദേശ സ്വയംഭരണ വാര്‍ഡ് വിഭജനം ശരിവെച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍. ശ്രീകണ്ഠാപുരം, പാനൂര്‍, കൊടുവള്ളി, മുക്കം, പയ്യോളി, ഫറൂഖ്, പട്ടാമ്പി, തളിപ്പറമ്പ്, ആന്തൂര്‍, മട്ടന്നൂര്‍ നഗരസഭകളില്‍ നിന്നുള്ള ലീഗ് – കോണ്‍ഗ്രസ് കമ്മിറ്റികളാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. കാസര്‍കോട് പടന്ന, പാലക്കാട് തെങ്കര ഗ്രാമ പഞ്ചായത്ത് യുഡിഎഫ് കമ്മറ്റികളും ഹര്‍ജി നല്‍കിയിട്ടുണ്ട്. ഡിവിഷന്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം.

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
32

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: മൂന്നാം ഘട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചു

March 4, 2025
0

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായുളള മൂന്നാം ഘട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മൂന്നാമത്തെ പട്ടികയില്‍ 70 കുടുംബങ്ങളാണുള്ളത്. വാര്‍ഡ് 11 ല്‍ നിന്ന് 37 കുടുംബങ്ങളും വാര്‍ഡ് 10ല്‍ നിന്ന് 18 കുടുംബങ്ങളും വാര്‍ഡ് 12 ല്‍ നിന്ന് 15 കുടുംബങ്ങളും പട്ടികയില്‍ ഇടം പിടിച്ചു. സുരക്ഷിതമല്ലാത്ത മേഖലയ്ക്ക് പുറത്ത് 50 മീറ്റര്‍ പരിധിയിലുള്ള ഒറ്റപ്പെട്ട കുടുംബങ്ങളാണ് ലിസ്റ്റിലുളളത്. പുനരധിവാസത്തിനുള്ള അവസാന കരട് പട്ടികയാണ് ഇന്ന് പുറത്തുവിട്ടത്. പട്ടികയില്‍ ആക്ഷേപവും പരാതികളുമുണ്ടെങ്കില്‍ 10

Continue Reading
Kerala Kerala Mex Kerala mx Top News
1 min read
32

മഞ്ചേശ്വരം ഓമഞ്ചൂരില്‍ കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറി മൂന്ന് പേര്‍ മരിച്ചു

March 4, 2025
0

കാസര്‍ഗോഡ്: മഞ്ചേശ്വരം ഓമഞ്ചൂരില്‍ കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറി മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഒരു കുടുംബത്തില്‍ പെട്ട നാല് പേരാണ് കാറിലുണ്ടായിരുന്നത് എന്നാണ് വിവരം. കാസര്‍ഗോഡ് ബായിക്കട്ട സ്വദേശികളായ ജനാര്‍ദ്ദനന്‍ മകന്‍ വരുണ്‍, ബന്ധുവായ കിഷന്‍ എന്നിവരാണ് മരിച്ചത്. രത്തന്‍ എന്ന ഇവരുടെ ബന്ധുവിനാണ് പരുക്കേറ്റത്. കാസര്‍ഗോഡ് നിന്നും മംഗലാപുരത്തേക്ക് പോയ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. കിഷനെ മംഗലാപുരത്ത് യാത്രയാക്കുന്നതിനായി പോയതാണ് കുടുംബം. പ്രദേശത്ത് റോഡ്

Continue Reading
Kerala Kerala Mex Kerala mx National Top News
1 min read
56

ഹിമാനി നര്‍വാൾ കൊല കേസ്: ആണ്‍സുഹൃത്തിനെ മൂന്ന് ദിവസത്തേക്ക് റിമാന്റ് ചെയ്തു

March 3, 2025
0

റോഹ്തക്: ഹരിയാനയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി സച്ചിനെ മൂന്ന് ദിവസത്തേക്ക് റിമാന്റ് ചെയ്തു. മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് ഹിമാനിയെ കൊലപ്പെടുത്തിയ പ്രതി ആഭരണങ്ങളും, ലാപ്ടോപ്പും കവര്‍ന്നെന്നും പൊലീസ് പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ഹിമാനിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കുമെന്ന് കുടുംബം അറിയിച്ചു. റോത്തകില്‍ മൊബൈല്‍ റിപ്പയറിങ് കട നടത്തുന്ന സച്ചിന്‍ (32) എന്നയാളാണ് അറസ്റ്റിലായത്. സാമൂഹ്യമാധ്യമം വഴി

Continue Reading
Kerala Kerala Mex Kerala mx Pravasi Top News
0 min read
65

മുത്തശ്ശിയെ കൊലപ്പെടുത്തി: കൊച്ചുമകന് വധശിക്ഷ വിധിച്ച് കുവൈറ്റ് കോടതി

March 3, 2025
0

കുവൈത്ത്: കുവൈത്തിൽ സ്വന്തം മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ കൊച്ചുമകന് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. മുൻ സിറ്റിംഗിൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിയുടെ 85 വയസ്സുള്ള മുത്തശ്ശിയെയാണ് കൊലപ്പെടുത്തിയത്. ഈ കുറ്റം ഹീനമാണെന്നും പ്രതി മനുഷ്യത്വം ഇല്ലാത്തവനായി, പ്രത്യേകിച്ച് ഇരയുടെ ബലഹീനതയും വാർധക്യവും കണക്കിലെടുക്കുമ്പോൾ ഒരു ദയയും കാണിച്ചില്ലെന്നാണ് പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ വ്യക്തമാക്കിയത്. പ്രോസിക്യൂഷന്റെ വാദങ്ങൾ പരിഗണിച്ചാണ് കോടതി വധശിക്ഷ വിധിച്ചത്.

Continue Reading