Your Image Description Your Image Description

തിരുവനന്തപുരം: യുവാക്കളിലെ അക്രമവാസനയെ ചെന്നിത്തല അടിയന്തര പ്രമേയ ചര്‍ച്ചക്കിടെ പ്രമേയം അവതരിപ്പിച്ച രമേശ് ചെന്നിത്തലയുടെ ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’ എന്ന വിളിയില്‍ പ്രകോപിതനായ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അതൊന്നും ഓര്‍മ്മിപ്പിക്കരുത്. രമേശ് ചെന്നിത്തല മിസ്റ്റര്‍ മുഖ്യമന്ത്രി എന്നല്ലേ വിളിച്ചത്. അല്ലാതെ പണ്ട് മുഖ്യമന്ത്രി വിളിച്ചതു പോലെ എടോ ഗോപാലകൃഷ്ണാ എന്നല്ലല്ലോയെന്ന് പ്രതിപക്ഷ നേതാവ്. കഴിഞ്ഞ നാലു വര്‍ഷവും മുഖ്യമന്ത്രിയെ അപമാനിച്ച് ഒരു വാക്കും ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഞാന്‍ ഇരിക്കുന്ന ഈ സ്ഥാനത്ത് ഇരുന്നു കൊണ്ട് ഞങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നവരെ പറഞ്ഞതൊക്കെ മുഖ്യമന്ത്രിക്ക് അറിയാമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ചെന്നിത്തലയുടെ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ വിളിയില്‍ പ്രകോപിതനായ മുഖ്യമന്ത്രി ‘ഇടയ്ക്കിടയ്ക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് പറഞ്ഞ് ചോദ്യം ചോദിച്ചാല്‍ പോരാ, നാടിന്റെ പ്രശ്‌നം എന്താണെന്ന് മനസിലാക്കാന്‍ കഴിയണം” എന്ന് തിരിച്ചടിച്ചിരുന്നു. എന്നാല്‍ മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നത് അണ്‍ പാര്‍ലമെന്ററി പദമല്ലെന്ന് ചെന്നിത്തല മറുപടി നല്‍കി. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *