Your Image Description Your Image Description

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മയെ വിമർശിച്ച എക്സ് പോസ്റ്റ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് പിൻവലിച്ചു. കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെട്ടതിന് പിന്നാലെയാണ് പോസ്റ്റ് പിൻവലിച്ചത്. ഇത്തരം നടപടികൾ ആവർത്തിക്കരുതെന്ന് ഷമയ്ക്ക് പാർട്ടി താക്കീത് നൽകുകയും ചെയ്തു.

അതേസമയം പരാമർശം പാർട്ടിയുടെ നിലപാട് അല്ലെന്നും കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം പവൻ ഖേര പറഞ്ഞു. ഇന്നലെ നടന്ന ഇന്ത്യ– ന്യൂസിലന്‍ഡ് ചാമ്പ്യൻസ് ട്രോഫി മത്സരത്തിന് പിന്നാലെയാണ് രോഹിത് ശർമ്മ തടിയനെന്നും ഭാരം കുറയ്ക്കണമെന്നും ഷമ എക്സ് പോസ്റ്റിൽ കുറിച്ചത്.

ഗാംഗുലി, സച്ചിൻ തെണ്ടുൽക്കർ, ദ്രാവിഡ്, ധോണി, വിരാട് കോഹ്‌ലി, കപിൽ ദേവ്, ശാസ്ത്രി തുടങ്ങിയ മുൻഗാമികളുമായി താരതമ്യപ്പെടുത്തുമ്പോൾ രോഹിത്തിന് ലോകോത്തര നിലവാരമില്ല. ഇന്ത്യയുടെ ക്യാപ്റ്റനാകാൻ ഭാഗ്യം ലഭിച്ച ഒരു ശരാശരി കളിക്കാരന്‍ മാത്രമാണ് രോഹിത്തെന്നുമാണ് ഷമ കുറിച്ചത്. ഇതിന് പിന്നാലെ നിരവധി വിമർശനങ്ങൾ ഉയർന്നു വന്നതോടെയാണ് പോസ്റ്റ് പിൻവലിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *