Your Image Description Your Image Description

ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഹൂഡി ലേലത്തില്‍ വിറ്റുപോയത് 15,000 ഡോളറിന്. സക്കര്‍ബര്‍ഗ് ഉപയോഗിച്ചിരുന്ന ഈ ഹൂഡിയില്‍ സ്വന്തം കൈപ്പടിയിൽ ഒരു കുറിപ്പും എഴുതി നൽകിയിട്ടുണ്ട്.

‘ഓള്‍ഡ് സ്‌കൂള്‍ ഫേസ്ബുക്ക് ഹൂഡികളില്‍ എനിക്കേറ്റവും പ്രിയപ്പെട്ട ഒന്നാണിത്. അതിന്റെ ഉള്‍വശത്തായി ഞങ്ങളുടെ യഥാർത്ഥ ദൗത്യത്തിന്റെ പ്രസ്താവനയുമുണ്ട്, എന്‍ജോയ്!- മാര്‍ക്ക് സക്കര്‍ബര്‍ഗ്’ എന്നാണ് അതിൽ എഴുതിയിരുന്നത്.

അതേസമയം ഹൂഡി വിറ്റുപോയത് ഹിസ്റ്ററി ആന്‍ഡ് ടെക്‌നോളജി എന്ന പേരില്‍ കാലിഫോര്‍ണിയയിലെ ജൂലിയന്‍സ് ഓക്ഷന്‍സ് സംഘടിപ്പിച്ച ലേലത്തിലാണ്. 1,000 ഡോളര്‍ മുതല്‍ 2,000 ഡോളര്‍ വരെയാണ് ഹൂഡിയ്ക്ക് വില പ്രതീക്ഷിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *