ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് രഞ്ജിത്ത്
Kerala Kerala Mex Kerala mx Top News
1 min read
32

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് രഞ്ജിത്ത്

August 25, 2024
0

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ സ്ഥാനം രാജിവെച്ചു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് രാജി വച്ചത് . ആരോപണം വന്നത് മുതൽ രഞ്ജിത്തിന് പിന്തുണ നൽകി മന്ത്രി സജി ചെറിയാന്‍ രംഗത്തുണ്ടായി . അതേസമയം രേഖാമൂലം പരാതിയുണ്ടെങ്കില്‍ മാത്രമേ നടപടി പറ്റൂ എന്ന് മന്ത്രി സ്വീകരിച്ചിരുന്നു . എന്നാല്‍ ആരോപണത്തിന്റെ ഭാഗമായി രഞ്ജിത്ത് ചെയര്‍മാൻ സ്ഥാനം ഒഴിയണം എന്ന അഭിപ്രായം അക്കാദമിയില്‍ നിന്നും സിനിമരംഗത്ത്

Continue Reading
നോട്ടീസുകൾ കൈപ്പറ്റാത്തവർക്ക് പുതിയ നീക്കവുമായി ഉപഭോക്തൃ കോടതി
Ernakulam Kerala Kerala Mex Kerala mx
1 min read
39

നോട്ടീസുകൾ കൈപ്പറ്റാത്തവർക്ക് പുതിയ നീക്കവുമായി ഉപഭോക്തൃ കോടതി

August 25, 2024
0

കൊച്ചി : നോട്ടീസുകൾ കൈപ്പറ്റാത്തവർക്ക് പുതിയ നീക്കവുമായി ഉപഭോക്തൃ കോടതി.നിയമ നടപടികളിൽനിന്ന്‌ ഒഴിവാകാൻ നോട്ടീസുകൾ കൈപ്പറ്റാത്ത എതിർകക്ഷികൾക്കെതിരെ പുതിയ നീക്കവുമായി ഉപഭോക്തൃ തർക്കപരിഹാര കോടതി രംഗത്ത് . ഇവർക്ക് നോട്ടീസ് എത്തിക്കാൻ വാട്സാപ് അടക്കം സാധ്യമായ എല്ലാ ഇലക്ട്രോണിക് മാർഗങ്ങളും ഉപയോഗിക്കാമെന്ന് എറണാകുളം ഉപഭോക്തൃ കോടതി ഉത്തരവിട്ടു. തൃശൂർ സ്വദേശി അലീന നെൽസ​ന്റെ ഹർജിയിലാണ് . ഓൺലൈൻ വ്യാപാരസ്ഥാപനവുമായി നടത്തിയ ഇടപാടിൽ കബളിപ്പിക്കപ്പെട്ടു എന്ന പരാതിയിൽ കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്

Continue Reading
ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം : ബസ് ഡ്രൈവർ മരിച്ചു
Kerala Kerala Mex Kerala mx Pathanamthitta
1 min read
33

ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം : ബസ് ഡ്രൈവർ മരിച്ചു

August 25, 2024
0

കുളനട : ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബസ് ഡ്രൈവർ മരിച്ചു. പത്തനംതിട്ട കുളനടയിലാണ് ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ്‌ ഡ്രൈവർ മരിച്ചത് . അപകട൦ നടക്കുമ്പോൾ ബസിൽ 45 പേർ ഉണ്ടായിരുന്നു അതിൽ 26-ഓളം യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ട് . ഞായറാഴ്‌ച രാവിലെയോടെയാണ്‌ അപകടം സംഭവിച്ചത് . ചരക്കുലോറി മാനന്തവാടിയിൽ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ പോയ ബസുമായി ഇടുക്കുകയായിരുന്നു . രണ്ട്‌ വാഹനങ്ങളുടെയും ഡ്രൈവർമാരെ വാഹനങ്ങൾ

Continue Reading
യാത്രക്കാരന്‍ ട്രെയിനില്‍ കയറുന്നതിനിടെ വീണുമരിച്ചു
Crime Kannur Kerala Kerala Mex Kerala mx
1 min read
42

യാത്രക്കാരന്‍ ട്രെയിനില്‍ കയറുന്നതിനിടെ വീണുമരിച്ചു

August 24, 2024
0

കണ്ണൂര്‍: യാത്രക്കാരന്‍ ട്രെയിനില്‍ കയറുന്നതിനിടെ വീണുമരിച്ചു. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത് . കണ്ണപുരം റെയില്‍വേ സ്‌റ്റേഷനിലാണ് അപകടം നടന്നത് . കൊയിലാണ്ടി സ്വദേശി നവീനാണ് അപകടത്തിൽ മരിച്ചത് .  

Continue Reading
ബ്ലേഡ് കഴുത്തിൽവെച്ച് വഴിയാത്രക്കാരന്റെ ഫോണും പണവും കവർന്നു; പ്രതി പിടിയിൽ
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
40

ബ്ലേഡ് കഴുത്തിൽവെച്ച് വഴിയാത്രക്കാരന്റെ ഫോണും പണവും കവർന്നു; പ്രതി പിടിയിൽ

August 24, 2024
0

തിരുവനന്തപുരം: ബ്ലേഡ് കഴുത്തിൽവെച്ച് വഴിയാത്രക്കാരന്റെ ഫോണും പണവും കവർന്നു. കഴുത്തില്‍ പേപ്പര്‍ മുറിക്കുന്ന ബ്ലേഡ് വെച്ച് ഭീഷണിപ്പെടുത്തിയാണ് പണവും മൊബൈല്‍ ഫോണും ഇയര്‍ബഡും തട്ടിയെടുത്തത് . നെടുമങ്ങാട് സ്വദേശി ഷെഫീക്കിനെയാണ് ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത് . സെന്‍ട്രല്‍ തീയേറ്ററിന് സമീപം വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. രവി എന്ന വഴിയാത്രക്കാരന്റെ പോക്കറ്റിലുണ്ടായിരുന്ന 600 രൂപയും 6,000 രൂപ വിലയുളള മൊബൈല്‍ ഫോണും ഉള്‍പ്പെടെയാണ് ഷെഫീക്കിൻ തട്ടിയെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ

Continue Reading
തൊഴിലാളിയെ ഒഴിഞ്ഞ പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി
Crime Kerala Kerala Mex Kerala mx Thiruvananthapuram
0 min read
39

തൊഴിലാളിയെ ഒഴിഞ്ഞ പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

August 24, 2024
0

തിരുവനന്തപുരം: തൊഴിലാളിയെ ഒഴിഞ്ഞ പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി .വെള്ളാറിനടുത്തുള്ള സ്വകാര്യ ഹോട്ടലിന്റെ ഒഴിഞ്ഞ പുരയിടത്തിലാണ് തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തിയത് . വെങ്ങാനൂർ വടക്കേ മലപുത്തൻ വീട്ടിൽ ജോസ് എന്ന ബെയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ബെയെ ശനിയാഴ്ച വൈകീട്ടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജോസ്സ്വകാര്യ ഹോട്ടലിൽ പുറംപണിയെടുക്കുന്ന ജീവനക്കാരനായിരുന്നു . ഇയാളെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. ഇദ്ദേഹം ജോലി ചെയ്തിരുന്ന ഹോട്ടലിന്റെ പുറകിലുളള ഷെഡിലായിരുന്നു താമസിച്ചിരുന്നത്. . ബെയെയുടെ

Continue Reading
‘പരാതിയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ എല്ലാ പിന്തുണയും നല്‍കും’ – വീണ ജോർജ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
43

‘പരാതിയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ എല്ലാ പിന്തുണയും നല്‍കും’ – വീണ ജോർജ്

August 24, 2024
0

തിരുവനന്തപുരം : ഹേമകമ്മിറ്റി റിപ്പോർട്ട് വന്നതോടെ പലവരുടെയും മുഖ൦ പുറത്ത് വരുകയാണ് . ഇപ്പോൾ ഈ പ്രശ്നത്തിൽ തെറ്റ് ചെയ്തവരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു . മുഖ്യമന്ത്രി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പരാതി കൊടുക്കുന്നതിന് സഹായം ആവശ്യമാണെങ്കില്‍ അതും വനിത ശിശുവികസന വകുപ്പ് നല്‍കും. പരാതിയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ എല്ലാ പിന്തുണയും നല്‍കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ കൃത്യമായ നിലപാടുമായി മുന്നോട്ടു പോകുമെന്നും

Continue Reading
യുവതിയെ വെടിവച്ച സംഭവം: വനിതാ ഡോക്ടറുടെ ജാമ്യാപേക്ഷ കോടതി തള്ളി
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
35

യുവതിയെ വെടിവച്ച സംഭവം: വനിതാ ഡോക്ടറുടെ ജാമ്യാപേക്ഷ കോടതി തള്ളി

August 24, 2024
0

തിരുവനന്തപുരം: യുവതിയെ വെടിവച്ചു കൊല്ലാന്‍ ശ്രമ൦ നടത്തിയ വനിതാ ഡോക്ടറുടെ ജാമ്യാപേക്ഷ തള്ളി. ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതേസമയം സ്ത്രീ എന്ന പരിഗണന നല്‍കണമെന്നു പ്രതിഭാഗം വാദിച്ചെങ്കിലും പ്രതിയായ ഡോക്ടർ കൊല്ലണം എന്ന ഉദ്ദേശ്യത്തോടെയാണ് കുറ്റകൃത്യം നടത്തിയതെന്നും അതിനാൽ പ്രതിക്ക് ജാമ്യം നല്‍കിയാല്‍ ഷിനിയുടെ ജീവന്‍ അപകടത്തിലാകുമെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി. അതേസമയം,പ്രതിയുടെ ജാമ്യാപേക്ഷ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളിയിരുന്നു. പ്രതി കഴിഞ്ഞ

Continue Reading
ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം : 2025 ഏപ്രില്‍ ഒന്നുമുതൽ നിലവില്‍വരും
Kerala Kerala Mex Kerala mx National
1 min read
52

ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം : 2025 ഏപ്രില്‍ ഒന്നുമുതൽ നിലവില്‍വരും

August 24, 2024
0

ന്യൂഡല്‍ഹി: ഏകീകൃത പെന്‍ഷന്‍ പദ്ധതിക്ക് അംഗീകാരം, 2025 ഏപ്രില്‍ ഒന്നുമുതൽ നിലവില്‍വരും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ ഏകീകൃത പെന്‍ഷന്‍ പദ്ധതിയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍അംഗീകാരം നല്‍കിയത് . 23 ലക്ഷത്തോളം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.അതേസമയം ജീവനക്കാർക്ക് ഇപ്പോഴുള്ള എന്‍.പി.എസ്. (നാഷണല്‍ പെന്‍ഷന്‍ സ്‌കീം) വേണോ അതോ യു.പി.എസ്. വേണോ എന്ന് കൂടി തിരഞ്ഞെടുക്കാം .

Continue Reading
ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിൽ രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കണ൦  – രേഖാ ശര്‍മ്മ
Kerala Kerala Mex Kerala mx National Top News
1 min read
48

ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിൽ രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കണ൦ – രേഖാ ശര്‍മ്മ

August 24, 2024
0

ദില്ലി: ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിൽ സംവിധായകന്‍ രഞ്ജിത്തിനെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ദേശീയ വനിത കമ്മീഷന്‍ മുന്‍ അധ്യക്ഷ രേഖാ ശര്‍മ്മ ആവശ്യപ്പെട്ടു. അതേസമയം പൊലീസിനും വനിതാ കമ്മീഷനും പരാതി നല്‍കാന്‍ ശ്രീലേഖ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട് .പിന്നാലെ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വൈകിയതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് പ്രതീക്ഷയില്ലെന്നും രേഖാ ശര്‍മ്മ വ്യക്തമാക്കി .

Continue Reading