Your Image Description Your Image Description

കൊച്ചി : നോട്ടീസുകൾ കൈപ്പറ്റാത്തവർക്ക് പുതിയ നീക്കവുമായി ഉപഭോക്തൃ കോടതി.നിയമ നടപടികളിൽനിന്ന്‌ ഒഴിവാകാൻ നോട്ടീസുകൾ കൈപ്പറ്റാത്ത എതിർകക്ഷികൾക്കെതിരെ പുതിയ നീക്കവുമായി ഉപഭോക്തൃ തർക്കപരിഹാര കോടതി രംഗത്ത് . ഇവർക്ക് നോട്ടീസ് എത്തിക്കാൻ വാട്സാപ് അടക്കം സാധ്യമായ എല്ലാ ഇലക്ട്രോണിക് മാർഗങ്ങളും ഉപയോഗിക്കാമെന്ന് എറണാകുളം ഉപഭോക്തൃ കോടതി ഉത്തരവിട്ടു.

തൃശൂർ സ്വദേശി അലീന നെൽസ​ന്റെ ഹർജിയിലാണ് . ഓൺലൈൻ വ്യാപാരസ്ഥാപനവുമായി നടത്തിയ ഇടപാടിൽ കബളിപ്പിക്കപ്പെട്ടു എന്ന പരാതിയിൽ കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത് . സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തൃശൂർ ബ്രാഞ്ചിലെ അസിസ്റ്റ​ന്റ് (ലീഗൽ) മാനേജരാണ് പരാതിക്കാരി , വാട്സാപ്പിൽ എറണാകുളത്തെ സുഹ്റിയാ ബ്യൂട്ടിക് എന്ന സ്ഥാപന ഉടമ അംജോമോൾ ജോസിന് നോട്ടീസ് അയക്കാൻ അനുമതി തേടിയപ്പോഴാണ് കോടതി ഈ ഉത്തരവ് ഇറക്കിയത് .

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *