Your Image Description Your Image Description

തിരുവനന്തപുരം: ബ്ലേഡ് കഴുത്തിൽവെച്ച് വഴിയാത്രക്കാരന്റെ ഫോണും പണവും കവർന്നു. കഴുത്തില്‍ പേപ്പര്‍ മുറിക്കുന്ന ബ്ലേഡ് വെച്ച് ഭീഷണിപ്പെടുത്തിയാണ് പണവും മൊബൈല്‍ ഫോണും ഇയര്‍ബഡും തട്ടിയെടുത്തത് . നെടുമങ്ങാട് സ്വദേശി ഷെഫീക്കിനെയാണ് ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത് . സെന്‍ട്രല്‍ തീയേറ്ററിന് സമീപം വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

രവി എന്ന വഴിയാത്രക്കാരന്റെ പോക്കറ്റിലുണ്ടായിരുന്ന 600 രൂപയും 6,000 രൂപ വിലയുളള മൊബൈല്‍ ഫോണും ഉള്‍പ്പെടെയാണ് ഷെഫീക്കിൻ തട്ടിയെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. എസ്.എച്ച്.ഒ. ശിവകുമാര്‍, എസ്.ഐ. ശ്രീജേഷ്, സി.പി.ഒ. രഞ്ചിത്, പ്രവീണ്‍, വിനോദ് എന്നീ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത് .

Leave a Reply

Your email address will not be published. Required fields are marked *