Your Image Description Your Image Description

തിരുവനന്തപുരം: യുവതിയെ വെടിവച്ചു കൊല്ലാന്‍ ശ്രമ൦ നടത്തിയ വനിതാ ഡോക്ടറുടെ ജാമ്യാപേക്ഷ തള്ളി. ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അതേസമയം സ്ത്രീ എന്ന പരിഗണന നല്‍കണമെന്നു പ്രതിഭാഗം വാദിച്ചെങ്കിലും പ്രതിയായ ഡോക്ടർ കൊല്ലണം എന്ന ഉദ്ദേശ്യത്തോടെയാണ് കുറ്റകൃത്യം നടത്തിയതെന്നും അതിനാൽ പ്രതിക്ക് ജാമ്യം നല്‍കിയാല്‍ ഷിനിയുടെ ജീവന്‍ അപകടത്തിലാകുമെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

അതേസമയം,പ്രതിയുടെ ജാമ്യാപേക്ഷ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളിയിരുന്നു. പ്രതി കഴിഞ്ഞ 20 ദിവസമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്നു . പിന്നാലെയാണ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത് . വെടിവയ്ക്കാന്‍ പ്രതി ഉപയോഗിച്ച തോക്ക് പൊലീസിനു ലഭിച്ചിയിട്ടുണ്ട് .

പ്രതി കുറിയര്‍ വിതരണത്തിനെന്ന വ്യാജേനയാണു പാല്‍കുളങ്ങര ചെമ്പകശ്ശേരി ലെയിനിലെഷിനിയുടെ വീട്ടിലെത്തിയത് . തുടർന്ന് കുറിയര്‍ ഒപ്പിട്ട് വാങ്ങുന്നതിനിടെ പ്രതി കൈയിൽ കരുത്തിയ എയര്‍ പിസ്റ്റള്‍ എടുത്ത് ഷിനിയെ വെടിവെയ്ക്കുകയായിരുന്നു . വെടി തലയില്‍ കൊളളാതിരിക്കാന്‍ കൈ കൊണ്ടു മുഖം മറയ്ക്കുന്നതിനിടെ ഷിനിയുടെ ഇടതു കൈയില്‍ പെല്ലറ്റ് തുളച്ചു കയറുകയായിരുന്നു . ഷിനിയുടെ ഭര്‍ത്താവിനോടുള്ള വിരോധത്താലാണു പ്രതി അക്രമണ൦ നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത് .

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *