ഗുരുവായൂ‍ർ ക്ഷേത്രത്തിലേക്ക് വഴിപാടായി നിർമ്മിക്കുന്ന പുതിയ പ്രവേശന കവാടത്തിന്റേയും നടപ്പുരയുടേയും നി‍ർമ്മാണം പൂർത്തിയായി; സമർപ്പണ ചടങ്ങ് ജൂലൈ ഏഴിന്
Kerala Kerala Mex Kerala mx Thrissur
1 min read
37

ഗുരുവായൂ‍ർ ക്ഷേത്രത്തിലേക്ക് വഴിപാടായി നിർമ്മിക്കുന്ന പുതിയ പ്രവേശന കവാടത്തിന്റേയും നടപ്പുരയുടേയും നി‍ർമ്മാണം പൂർത്തിയായി; സമർപ്പണ ചടങ്ങ് ജൂലൈ ഏഴിന്

June 22, 2024
0

തൃശ്ശൂ‍ർ: ഗുരുവായൂ‍ർ ക്ഷേത്രത്തിലേക്ക് വഴിപാടായി നിർമ്മിക്കുന്ന പുതിയ പ്രവേശന കവാടത്തിന്റേയും നടപ്പുരയുടേയും നി‍ർമ്മാണം പൂർത്തിയായി. ജൂലൈ ഏഴിനാണ് ഇരുനിലകളോട് കൂടിയ പുതിയ പ്രവേശന ​ഗോപുരത്തിന്റെ സമർപ്പണ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. കേരളീയ വാസ്തുശൈലിയിൽ നിർമ്മിച്ച ശിൽപങ്ങളോട് കൂടിയ തൂണുകളിലാണ് ​ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ പുതിയ പ്രവേശന ഗോപുരവും നടപ്പന്തലും നിർമ്മിച്ചിരിക്കുന്നത്. കൊത്തുപണികളുടെയും ദാരുശില്പങ്ങളുടെയും അലങ്കാരങ്ങളോടെയാണ് പുതിയ രണ്ട് നില ഗോപുരകവാടം ഇനി ക്ഷേത്രത്തിലേക്ക് ഭക്തരെ വരവേൽക്കുക. ഗോപുരത്തിൻ്റെ മുകളിലെ താഴികക്കുടങ്ങളുടെ സമർപ്പണം

Continue Reading
പത്തനംതിട്ട തീയ്യാടിക്കലിൽ അച്ഛന് മകന്റെ ക്രൂരമർദ്ദനം; 76 കാരൻ ആശുപത്രിയിൽ, മർദ്ദനം മദ്യലഹരിയിലെന്ന് നാട്ടുകാർ
Kerala Kerala Mex Kerala mx Pathanamthitta
1 min read
46

പത്തനംതിട്ട തീയ്യാടിക്കലിൽ അച്ഛന് മകന്റെ ക്രൂരമർദ്ദനം; 76 കാരൻ ആശുപത്രിയിൽ, മർദ്ദനം മദ്യലഹരിയിലെന്ന് നാട്ടുകാർ

June 22, 2024
0

പത്തനംതിട്ട: പത്തനംതിട്ട തീയ്യാടിക്കലിൽ അച്ഛനെ ക്രൂരമായി മർദ്ദിച്ച് മകൻ. മർദ്ദനമേറ്റ 76 കാരൻ പാപ്പച്ചൻ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മകൻ ജോൺസനാണ് പാപ്പച്ചനെ മർദ്ദിച്ചത്. വ്യാഴാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം. മദ്യലഹരിയിൽ ആയിരുന്നു മർദ്ദനമെന്ന് നാട്ടുകാർ പറയുന്നു. പൊലീസ് എത്തിയാണ് പാപ്പച്ചനെ ആശുപത്രിയിൽ കൊണ്ടുപോയത്. സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. രേഖാമൂലം പരാതി ഇല്ലാത്തതിനാലാണ് കേസെടുക്കാതിരുന്നതെന്ന് പെരുംമ്പെട്ടി പൊലീസ് വിശദീകരിച്ചു.

Continue Reading
പെട്രോള്‍ പമ്പിലുണ്ടാകുമായിരുന്ന വലിയ ദുരന്തം; അവസരോചിതമായ ഇടപെടലിലൂടെ ഒഴിവാക്കിയ 19കാരനെ അഗ്നിരക്ഷാ സേന ആദരിച്ചു
Kerala Kerala Mex Kerala mx Kozhikode
1 min read
35

പെട്രോള്‍ പമ്പിലുണ്ടാകുമായിരുന്ന വലിയ ദുരന്തം; അവസരോചിതമായ ഇടപെടലിലൂടെ ഒഴിവാക്കിയ 19കാരനെ അഗ്നിരക്ഷാ സേന ആദരിച്ചു

June 22, 2024
0

കോഴിക്കോട്: പെട്രോള്‍ പമ്പിലുണ്ടാകുമായിരുന്ന വലിയ ദുരന്തം തന്റെ അവസരോചിതമായ ഇടപെടലിലൂടെ ഒഴിവാക്കിയ 19കാരനായ അതിഥി തൊഴിലാളിയെ അഗ്നിരക്ഷാ സേന ആദരിച്ചു. മുക്കം നോര്‍ത്ത് കാരശ്ശേരിയിലെ പെട്രോള്‍ പമ്പിലെ ജീവനക്കാരനായ ബംഗാള്‍ ഹൗറ സ്വദേശി മുജാഹിദിനെയാണ് ആദരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്കാണ് പമ്പില്‍ ഇന്ധനം നിറക്കുകയായിരുന്ന വാഹനത്തില്‍ നിന്ന് തീ പടര്‍ന്നത്. തൊട്ടടുത്തുണ്ടായിരുന്ന വാഹന ഡ്രൈവറും മറ്റൊരു തൊഴിലാളിയും ഭയചകിതരായി നോക്കി നില്‍ക്കെ മുജാഹിദ് ഫയര്‍ എക്സ്റ്റിന്‍ഗ്യുഷര്‍ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു.

Continue Reading
മുന്നോക്ക സമുദായങ്ങൾക്ക് നീതി നൽകാതെ അകറ്റിനിർത്തുകയാണ് ഇരു സർക്കാരുകളും ചെയ്യുന്നത്; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനവുമായി എൻഎസ്എസ്
Kerala Kerala Mex Kerala mx Kottayam
1 min read
35

മുന്നോക്ക സമുദായങ്ങൾക്ക് നീതി നൽകാതെ അകറ്റിനിർത്തുകയാണ് ഇരു സർക്കാരുകളും ചെയ്യുന്നത്; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനവുമായി എൻഎസ്എസ്

June 22, 2024
0

കോട്ടയം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ വിമർശനവുമായി എൻഎസ്എസ്. ഇരു സർക്കാരുകളും മുന്നോക്ക വിഭാഗങ്ങളെ അവഗണിക്കുന്നുവെന്നാണ് വിമര്‍ശനം. മുന്നോക്ക സമുദായങ്ങൾക്ക് നീതി നൽകാതെ അകറ്റി നിർത്തുകയാണ് ഇരു സർക്കാരുകളും ചെയ്യുന്നതെന്നും സംസ്ഥാന സർക്കാരിന്റെ നിലപാടുകൾ വർഗീയ സ്പർദ്ധ പടർത്തുന്നതാണെന്നും തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ ഇനിയും തിരിച്ചടികൾ ഉണ്ടാകുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി. ഇന്ന് ചേർന്ന എൻഎസ്എസ് ബജറ്റ് സമ്മേളനത്തിലായിരുന്നു ജി സുകുമാരൻ നായരുടെ പ്രതികരണം.

Continue Reading
കേരളത്തിൽ ബിജെപി സീറ്റ് നേടിയത് ഗൗരവത്തോടെ പരിശോധിക്കണം, ​തൃശ്ശൂരിൽ ബിജെപിയെ പിന്തുണച്ചവര്‍ ഇനിയെങ്കിലും ചെയ്തത് ശരിയായോ എന്ന് ചിന്തിക്കണം; മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Kozhikode
1 min read
35

കേരളത്തിൽ ബിജെപി സീറ്റ് നേടിയത് ഗൗരവത്തോടെ പരിശോധിക്കണം, ​തൃശ്ശൂരിൽ ബിജെപിയെ പിന്തുണച്ചവര്‍ ഇനിയെങ്കിലും ചെയ്തത് ശരിയായോ എന്ന് ചിന്തിക്കണം; മുഖ്യമന്ത്രി

June 22, 2024
0

കോഴിക്കോട്: തൃശ്ശൂരിൽ ബിജെപിയെ പിന്തുണച്ചവര്‍ ഇനിയെങ്കിലും ചെയ്തത് ശരിയായോ എന്ന് ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ബിജെപി സീറ്റ് നേടിയത് ഗൗരവത്തോടെ പരിശോധിക്കണം. ഇതിന് പല ഘടകങ്ങളുണ്ട്. വിവിധ വിഭാഗങ്ങൾ പിന്തുണച്ചതും പരിശോധിക്കണം. ബിജെപിയെ പിന്തുണച്ചവരോട് ശത്രുതയില്ല, എന്നാൽ അവര്‍ കൃത്യമായ നിലപാട് സ്വീകരിക്കണം. നാടിൻ്റെ സംസ്കാരത്തിന് ചേര്‍ന്നതല്ല ഈ നിലപാടെന്നും അദ്ദേഹം വിമര്‍ശിച്ചു. മുസ്ലീം ലീഗിന്റെ മുഖം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും അത് ജമാ-അത്തെ ഇസ്ലാമിയുടേതും എസ്‌ഡിപിഐയുടെയും മുഖമായി

Continue Reading
റഫയിൽ ഇസ്രയേൽ വീണ്ടും ആക്രമണം; അഭയാർഥി ക്യാമ്പുകൾക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്ക്
Crime Kerala Kerala Mex Kerala mx World
0 min read
40

റഫയിൽ ഇസ്രയേൽ വീണ്ടും ആക്രമണം; അഭയാർഥി ക്യാമ്പുകൾക്ക് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്ക്

June 22, 2024
0

ഗാസ: പലസ്തീനിലെ ​റഫയിൽ ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയതായി റിപ്പോർട്ട്. റഫയ്ക്ക് വടക്കുള്ള അഭയാർഥി ക്യാമ്പുകൾക്ക് നേരെ വെള്ളിയാഴ്ച ഇസ്രായേൽ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ 25 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് അധികൃതർ വ്യക്തമാക്കി. തീരപ്രദേശത്ത് രണ്ട് സ്ഥലങ്ങളിൽ ഷെല്ലാക്രമണം നടന്നതായി ദൃക്സാക്ഷികൾ പറഞ്ഞെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കി. ആക്രമണത്തിൽ കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും കൊട് ക്യാമ്പുകൾ നിറഞ്ഞിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് ചെയ്ത സംഭവം പരിശോധിക്കുന്നതായി

Continue Reading
റെയിൽവേ ക്യാന്റീനിൽ ചായയ്ക്ക് അളവിൽ കുറച്ചു നൽകി അമിതവില ഈടാക്കുന്നു എന്ന പരാതി; അധികൃതരെത്തി പരിശോധന, പിഴ
Kerala Kerala Mex Kerala mx Kollam
0 min read
40

റെയിൽവേ ക്യാന്റീനിൽ ചായയ്ക്ക് അളവിൽ കുറച്ചു നൽകി അമിതവില ഈടാക്കുന്നു എന്ന പരാതി; അധികൃതരെത്തി പരിശോധന, പിഴ

June 22, 2024
0

കൊല്ലം: റെയിൽവേ സ്റ്റേഷനിലെ റെയിൽവേ ക്യാന്റീനിൽ നിന്നും പൊതുജനങ്ങൾക്ക് നൽകുന്ന ഭക്ഷണ പദാർത്ഥങ്ങൾ അളവിൽ കുറച്ചു നൽകി അമിതവില ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ദക്ഷിണ മേഖലാ ജോയിന്റ് കൺട്രോളർ സി ഷാമോന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പൊതുമേഖലാ സ്ഥാപനമായ ഐആർസിടിസി ക്യാന്റീൻ നടത്താൻ ലൈസൻസ് നൽകിയ ഇടനിലക്കാരൻ ചായയ്ക്ക് അമിതവില ഈടാക്കുന്നതായും അളവിൽ കുറയ്ക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. ലൈസൻസിക്കെതിരെ കേസ് ചാർജ് ചെയ്തു. പ്രോസിക്യൂഷൻ നടപടികൾ ഒഴിവാക്കുന്നതിനായി ലൈസൻസി

Continue Reading
9000 രൂപയ്ക്ക് ബംഗാളിൽ നിന്ന് വാങ്ങുന്ന കഞ്ചാവ് 30,000 രൂപയ്ക്ക് വിൽപ്പന; ഒന്നരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പൊലീസ് പിടിയിൽ
Ernakulam Kerala Kerala Mex Kerala mx
1 min read
40

9000 രൂപയ്ക്ക് ബംഗാളിൽ നിന്ന് വാങ്ങുന്ന കഞ്ചാവ് 30,000 രൂപയ്ക്ക് വിൽപ്പന; ഒന്നരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പൊലീസ് പിടിയിൽ

June 22, 2024
0

കൊച്ചി: ഒന്നരക്കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പൊലീസ് പിടിയിൽ. ബംഗാൾ മൂർഷിദാബാദ് സ്വദേശി സഹിൻ മണ്ഡലിനെയാണ് (23) പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കാലടി പൊലീസും ചേർന്ന് പിടികൂടിയത്. മാറമ്പിള്ളി തിരുവൈരാണിക്കുളം ഭാഗത്തുനിന്നാണ് രഹസ്യ വിവരത്തെ തുടർന്നായിരുന്നു തിരച്ചിൽ. ബംഗാളിൽ നിന്ന് ട്രെയിൻ മാർ​ഗമാണ് കഞ്ചാവ് എത്തിച്ചിരുന്നത്. 9000 രൂപയ്ക്ക് ബംഗാളിൽ നിന്ന് വാങ്ങുന്ന കഞ്ചാവ് 30,000 രൂപയ്ക്കാണ ഇവിടെ വിറ്റിരുന്നത്. അതിഥി ത്തൊഴിലാളികൾക്കും യുവാക്കൾക്കിടയിലുമാണ് കച്ചവടം.

Continue Reading
ബ്ലഡ് ബാഗ് ട്രേസബിലിറ്റി; രക്ത ശേഖരണ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യയോടെ പുതിയ സംവിധാനം വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
33

ബ്ലഡ് ബാഗ് ട്രേസബിലിറ്റി; രക്ത ശേഖരണ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യയോടെ പുതിയ സംവിധാനം വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

June 22, 2024
0

തിരുവനന്തപുരം: സംസ്ഥാനത്തെ രക്ത ശേഖരണ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യയോടെ പുതിയ സംവിധാനം വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രക്തം ശേഖരിക്കുന്നത് മുതല്‍ ഒരാള്‍ക്ക് നല്‍കുന്നത് വരെ നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി (Blood bag traceability) സംവിധാനമാണ് നടപ്പിലാക്കുന്നത്. വെയിന്‍ ടു വെയിന്‍ ട്രേസബിലിറ്റി (Vein to vein traceability) സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ താപനില കൃത്യമായി തിരിച്ചറിയാനും കാലാവധി കഴിഞ്ഞ് രക്തം

Continue Reading
മുഖ്യമന്ത്രിക്ക് നേരെ കോഴിക്കോട് കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി; പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം
Kerala Kerala Mex Kerala mx Kozhikode
1 min read
38

മുഖ്യമന്ത്രിക്ക് നേരെ കോഴിക്കോട് കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി; പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം

June 22, 2024
0

കോഴിക്കോട്: മുഖ്യമന്ത്രിക്ക് നേരെ കോഴിക്കോട് കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ നിന്നും മുഖ്യമന്ത്രി കോഴിക്കോട് ബീച്ചിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളുടെ പ്രതിഷേധം. കോഴിക്കോട് വെസ്റ്റ് ഹില്ലിലെ ഹോട്ടലിലാണ് കെഎസ്‌യു എംഎസ്എഫ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് വിടി സൂരജിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഒപ്പം ജില്ലാ വൈസ് പ്രസിഡൻ്റുമാരായ ഷഹബാസ്, എം.പി.രാഗിൻ

Continue Reading