കോഴിക്കോട് ആറു സ്ത്രീകൾക്ക് ഇടിമിന്നലേറ്റ് പരിക്ക്
Kerala Kerala Mex Kerala mx Kozhikode
0 min read
38

കോഴിക്കോട് ആറു സ്ത്രീകൾക്ക് ഇടിമിന്നലേറ്റ് പരിക്ക്

November 8, 2024
0

കോഴിക്കോട്: ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികളായ ആറു സ്ത്രീകൾക്ക് പരിക്ക്. കോഴിക്കോട് കായണ്ണയിലെ നമ്പത്തുമ്മലിൽ ഇന്ന് വൈകിട്ട് ആറു മണിയോടെയാണ് സംഭവം.തോട്ടത്തിൽ പണിയെടുക്കുന്നതിനിടെയാണ് ഇവർക്ക് മിന്നലേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Continue Reading
കോട്ടയത്ത് നിന്ന് വിദ്യാർഥിയെ കാണാതായതായി
Kerala Kerala Mex Kerala mx Kottayam
0 min read
45

കോട്ടയത്ത് നിന്ന് വിദ്യാർഥിയെ കാണാതായതായി

November 8, 2024
0

കോട്ടയം: ഏറ്റുമാനൂരിൽ നിന്നും വിദ്യാർഥിയായ സുഹൈൽ നൗഷാദ് (19)നെ കാണാതായതായി പരാതി. സ്വകാര്യ കോളജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ്. ഇന്നലെ വൈകീട്ട് മുതലാണ് വിദ്യാർഥിയെ കാണാതായത്. കുടുംബത്തിന്റെ പരാതിയിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വിദ്യാർഥിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 773 656 2986, 952 632 474, 0481 253 5517 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

Continue Reading
യാത്രക്കാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
Kerala Kerala Mex Kerala mx Kollam
1 min read
42

യാത്രക്കാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

November 8, 2024
0

അടൂർ: യാത്രക്കാരിയായ യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ ഓട്ടോ ഡ്രൈവർ പള്ളിക്കൽ മേക്കുന്നുമുകൾ അർച്ചന ഭവനിൽ ആദർശ് സുകുമാരനെ (38)യാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്‌ത്. നവംബർ നാലിന് രാവിലെയായിരുന്നു സംഭവം. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് താത്ക്കാലിക ജീവനക്കാരിയായ യുവതി ആദർശ് സുകുമാരൻ ഓടിച്ച ഓട്ടോറിക്ഷ പഞ്ചായത്ത് ഭാഗത്തേക്ക് പോകാൻ സവാരിക്കായി വിളിച്ചു. ഓട്ടോറിക്ഷയിൽ കയറിയ യുവതി പഞ്ചായത്തിനു മുൻപിൽ എത്തിയപ്പോൾ വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ആദർശ് സുകുമാരൻ

Continue Reading
പുതിയ വിമാന സർവിസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ
Kerala Kerala Mex Kerala mx National
1 min read
52

പുതിയ വിമാന സർവിസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ

November 8, 2024
0

ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻ ഇന്ത്യയുടെ കിഴക്കൻ, വടക്കുകിഴക്കൻ ഭാഗങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനായി നിരവധി പുതിയ വിമാനങ്ങളും പ്രവർത്തനങ്ങളും കൊൽക്കത്ത-ബാങ്കോക്ക് റൂട്ടിൽ അധിക ആവൃത്തി സർവിസും പ്രഖ്യാപിച്ചു. നവംബർ 24 മുതൽ ചൊവ്വ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുതിയ സർവീസുകൾ പ്രവർത്തിക്കുമെന്ന് എയർലൈൻ പ്രസ്‌താവനയിൽ പറഞ്ഞു.ബാങ്കോക്കിലേക്ക് ആഴ്‌ചയിൽ 11 വിമാനങ്ങൾ എയർലൈന് ഉണ്ടായിരിക്കും. ഗുവാഹത്തിക്കും ദിമാപുരിനുമിടയിൽ പുതിയ നേരിട്ടുള്ള ഫ്ലൈറ്റുകളും ദിവസവും സർവീസ് നടത്തുന്ന ഗുവാഹത്തിക്കും അഹമ്മദാബാദിനും ഇടയിൽ ഡിസംബർ

Continue Reading
ആദ്യത്തെ ഭയമൊക്കെ സിനിമകൾ പരാജയപെടുമോ എന്നായിരുന്നു , ഒരു ചിത്രം പൊട്ടിയപ്പോൾ അത് മാറി – ശിവകാർത്തികേയൻ
Cinema Kerala Kerala Mex Kerala mx
1 min read
34

ആദ്യത്തെ ഭയമൊക്കെ സിനിമകൾ പരാജയപെടുമോ എന്നായിരുന്നു , ഒരു ചിത്രം പൊട്ടിയപ്പോൾ അത് മാറി – ശിവകാർത്തികേയൻ

November 8, 2024
0

തമിഴ് സിനിമാ ലോകത്തെ അടുത്ത സൂപ്പർതാരമാണെന്ന് ഒരുപാട് പേർ വാഴ്ത്തുന്ന നടനാണ് ശിവകാർത്തികേയൻ. ദളപതി വിജയ്ക്ക് ശേഷം ആ സ്ഥാനത്ത് എത്തുവാൻ ആളുകൾ സാധ്യത കെൽപ്പിക്കുന്ന താരവും ശിവ കാർത്തികേയനാണ്. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത‌ അമരൻആണ് ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ശിവകാർത്തികേയൻ ചിത്രം. മികച്ച മുന്നേറ്റമാണ് സിനിമ ബോക്സ‌് ഓഫീസിൽ കാഴ്‌ചവെക്കുന്നത്. സായ് പല്ലവിയാണ് ചിത്രത്തിൽ നായിക. ഇപ്പോൾ തന്നെ നൂറ് കോടിക്ക് മുകളിൽ കളക്ഷൻ ബോക്സ് ഓഫീസിൽ നിന്നും

Continue Reading
വ്യാജ കറൻസി നിർമിച്ച് വിതരണം; യു.പിയിൽ രണ്ടുപേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx National
0 min read
39

വ്യാജ കറൻസി നിർമിച്ച് വിതരണം; യു.പിയിൽ രണ്ടുപേർ അറസ്റ്റിൽ

November 8, 2024
0

ലഖ്നോ: ഉത്തർപ്രദേശിലെ സോൻഭദ്ര ജില്ലയിൽ വ്യാജ കറൻസി നിർമിച്ച് വിതരണം ചെയ്ത സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 10 രൂപയുടെ മുദ്രപത്രം ഉപയോഗിച്ച് 500 രൂപയുടെ കള്ളനോട്ടുകൾ നിർമിച്ച സതീഷ് റായ്, പ്രമോദ് മിശ്ര എന്നിവരാണ് പിടിയിലായത്. യൂട്യൂബ് വിഡിയോയിൽ നിന്നാണ് കറൻസി നോട്ട് പ്രിന്റ് ചെയ്യുന്ന രീതി കണ്ടു പഠിച്ചത്. ഒറ്റ നോട്ടത്തിൽ യഥാർഥ നോട്ടാണെന്ന് തോന്നും വിധമാണ് നിർമാണം. കറൻസി നോട്ടുകളെ കുറിച്ച് ആഴത്തിൽ അറിവുള്ളവർക്ക്

Continue Reading
വഖഫ് ബോർഡിൻ്റെ അവകാശവാദം നിസ്സാരമായി കാണാനാകില്ല – തുഷാർ വെള്ളാപ്പള്ളി
Kerala Kerala Mex Kerala mx Palakkad
0 min read
29

വഖഫ് ബോർഡിൻ്റെ അവകാശവാദം നിസ്സാരമായി കാണാനാകില്ല – തുഷാർ വെള്ളാപ്പള്ളി

November 8, 2024
0

പാലക്കാട്: വഖഫ് ഉൾപ്പെടെ പാലക്കാടിനെ ബാധിക്കുന്ന ഒരുപാട് വിഷയങ്ങളുണ്ട്. വഖഫ് ബോർഡിൻ്റെ അവകാശവാദം നിസ്സാരമായി കാണാനാകില്ല.കൽപാത്തിയിൽ ഉൾപ്പെടെ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചേക്കാം. ഏതെങ്കിലും ഭൂമിയിൽ വഖഫ് ബോർഡ് വെച്ചാൽ ആളുകൾക്ക് കയറാൻ പറ്റാത്ത അവസ്ഥയാവും. എല്ലാ മതവിഭാഗങ്ങളെയും ബാധിക്കും.ടിപ്പുവിന്റെ പേരുപറഞ്ഞ് പാലക്കാട്ടെ ഭൂമി പിടിച്ചെടുക്കാൻ സാധ്യതയുണ്ടെന്നും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. കള്ളപ്പണ ആരോപണത്തെത്തുടർന്നുള്ള പരിശോധനയെക്കുറിച്ചറിയില്ലെന്നും ട്രോളി ബാഗ് വിവാദത്തേക്കാൾ വലിയ വിഷയങ്ങൾ ഇവിടെയുണ്ടല്ലോയെന്നും കള്ളപ്പണം

Continue Reading
13കാരിയെ പീഡിപ്പിച്ച പ്രതിക്ക് ഒമ്പത് വർഷം കഠിനതടവും പിഴയും
Crime Kerala Kerala Mex Kerala mx Pathanamthitta
1 min read
32

13കാരിയെ പീഡിപ്പിച്ച പ്രതിക്ക് ഒമ്പത് വർഷം കഠിനതടവും പിഴയും

November 8, 2024
0

അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഒമ്പത് വർഷം കഠിനതടവും 14,000 രൂപ പിഴയും വിധിച്ചു. കുളനട മാന്തുക അനീഷ് ഭവനത്തിൽ എം.ആർ. അനീഷിനെ (39)യാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജ് ടി. മഞ്ജിത്ത് ശിക്ഷിച്ചത്. സ്വന്തം വീട്ടിൽ വച്ചും കുട്ടിയുടെ വീട്ടിൽ വച്ചും ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പന്തളം എസ്.ഐ ആയിരുന്ന ആശിഷ് ആണ് കേസെടുത്ത് അന്വേഷണം നടത്തി ചാർജ് ഷീറ്റ് ഹാജരാക്കിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 13

Continue Reading
ഈ വർഷത്തെ അതിതീവ്ര കാലാവസ്ഥയിൽ 3,200ലധികം ജീവനുകൾ ഇല്ലാതായി; ഏറ്റവും കൂടുതൽ മരണം കേരളത്തിൽ
Kerala Kerala Mex Kerala mx National
1 min read
38

ഈ വർഷത്തെ അതിതീവ്ര കാലാവസ്ഥയിൽ 3,200ലധികം ജീവനുകൾ ഇല്ലാതായി; ഏറ്റവും കൂടുതൽ മരണം കേരളത്തിൽ

November 8, 2024
0

ന്യൂഡൽഹി: ഡൽഹി ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് സെൻ്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെൻ്റിൻ്റെ പഠനമനുസരിച്ച് ഈ വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ 93 ശതമാനം ദിവസങ്ങളിലും ( 274 ദിവസങ്ങളിൽ 255ലും) ഇന്ത്യ അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളെ അഭിമുഖീകരിച്ചതായി പറയുന്നു. അതിതീവ്ര കാലാവസ്ഥയിൽ 2024ലെ ആദ്യ ഒമ്പത് മാസത്തിനുള്ളിൽ ഇന്ത്യയിൽ 3,200ലധികം പേർ മരിക്കുകയും 2.3 ലക്ഷം വീടുകൾക്ക് നാശം സംഭവിക്കുകയും ചെയ്‌തതായി ഏറ്റവും പുതിയ റിപ്പോർട്ട്. തീക്ഷ്ണമായ കാലാവസ്ഥാ

Continue Reading
പാർട്ടികളെ സഖ്യത്തിന് ക്ഷണിച്ച് വിജയിയുടെ ടി.വി.കെ പാർട്ടി
Kerala Kerala Mex Kerala mx National
1 min read
38

പാർട്ടികളെ സഖ്യത്തിന് ക്ഷണിച്ച് വിജയിയുടെ ടി.വി.കെ പാർട്ടി

November 8, 2024
0

ചെന്നൈ: 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തങ്ങളുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലെത്തുമെന്നുള്ള പ്രഖ്യാപനത്തിന് പിന്നാലെ പാർട്ടികളെ സഖ്യത്തിന് ക്ഷണിച്ചിരിക്കുകയാണ് നടൻ വിജയിയുടെ പാർട്ടിയായ ടി.വി.കെ (തമിഴക വെട്രി കഴകം). അതേസമയം, ടി.വി.കെയുടെ നേതൃത്വം അംഗീകരിച്ച് വേണം കക്ഷികൾ സഖ്യത്തിൽ ചേരാനെന്ന് നേതാക്കൾ പറഞ്ഞു. ടി.വി.കെക്ക് മുഖ്യപങ്കാളിത്തമുള്ള സഖ്യം മാത്രമേ ഉണ്ടാക്കൂ. പാർട്ടിയുടെ സംസ്ഥാന, ജില്ലതല ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കുമെന്നും നേതൃത്വം വ്യക്തമാക്കി. ടി.വി.കെയും നേതൃത്വം അംഗീകരിക്കാൻ തയാറുള്ള പാർട്ടികൾക്ക് സഖ്യത്തിന് തയാറാകാമെന്ന്

Continue Reading