Your Image Description Your Image Description

ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻ ഇന്ത്യയുടെ കിഴക്കൻ, വടക്കുകിഴക്കൻ ഭാഗങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനായി നിരവധി പുതിയ വിമാനങ്ങളും പ്രവർത്തനങ്ങളും കൊൽക്കത്ത-ബാങ്കോക്ക് റൂട്ടിൽ അധിക ആവൃത്തി സർവിസും പ്രഖ്യാപിച്ചു. നവംബർ 24 മുതൽ ചൊവ്വ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുതിയ സർവീസുകൾ പ്രവർത്തിക്കുമെന്ന് എയർലൈൻ പ്രസ്‌താവനയിൽ പറഞ്ഞു.ബാങ്കോക്കിലേക്ക് ആഴ്‌ചയിൽ 11 വിമാനങ്ങൾ എയർലൈന് ഉണ്ടായിരിക്കും. ഗുവാഹത്തിക്കും ദിമാപുരിനുമിടയിൽ പുതിയ നേരിട്ടുള്ള ഫ്ലൈറ്റുകളും ദിവസവും സർവീസ് നടത്തുന്ന ഗുവാഹത്തിക്കും അഹമ്മദാബാദിനും ഇടയിൽ ഡിസംബർ 10 മുതൽ സർവീസ് പുനഃരാരംഭിക്കുമെന്നും എയർലൈൻ പ്രഖ്യാപിച്ചു.

‘നിലവിലുള്ള ശൈത്യകാല ഷെഡ്യൂളിൻ്റെ ഭാഗമായി ഒന്നിലധികം പുതിയ റൂട്ടുകൾ പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്. ഡിമാൻഡിൽ കുതിച്ചുചാട്ടമുണ്ട്. ഈ വിമാനങ്ങൾ പ്രാദേശിക കണക്റ്റിവിറ്റിയെ കൂടുതൽ ശക്തിപ്പെടുത്തും. സാമ്പത്തിക വളർച്ച, ടൂറിസം, സാംസ്കാരിക വിനിമയം എന്നിവ സുഗമമാക്കും’-ഇൻഡിഗോയുടെ ഗ്ലോബൽ സെയിൽസ് മേധാവി വിനയ് മൽഹോത്രയെ ഉദ്ധരിച്ച് പ്രസ്താവനയിൽ പറയുന്നു.

അഗർത്തലയെയും ദിബ്രുഗഡിനെയും ബന്ധിപ്പിക്കുന്ന ആദ്യ നേരിട്ടുള്ള വിമാന സർവീസുകൾ ഒക്ടോബർ 29 മുതൽ ആരംഭിച്ചതായി പറയുന്നു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് തിവാര ഫ്ലൈറ്റുകൾ പ്രവർത്തിക്കുന്നത്.ഇതുവഴി ആഭ്യന്തര കണക്റ്റിവിറ്റി വർധിപ്പിക്കുകയും ബിസിനസ്, അവധിക്കാല യാത്രക്കാർക്ക് കിഴക്ക്- വടക്കുകിഴക്കൻ ഇന്ത്യയിലുടനീളമുള്ള ഇഷ്ടപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ഓപ്ഷനുകൾ നൽകുകയും ലക്ഷ്യമിട്ടാണ് പുതിയ സർവിസുകൾ.

 

Leave a Reply

Your email address will not be published. Required fields are marked *