Your Image Description Your Image Description

പാലക്കാട്: വഖഫ് ഉൾപ്പെടെ പാലക്കാടിനെ ബാധിക്കുന്ന ഒരുപാട് വിഷയങ്ങളുണ്ട്. വഖഫ് ബോർഡിൻ്റെ അവകാശവാദം നിസ്സാരമായി കാണാനാകില്ല.കൽപാത്തിയിൽ ഉൾപ്പെടെ വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചേക്കാം. ഏതെങ്കിലും ഭൂമിയിൽ വഖഫ് ബോർഡ് വെച്ചാൽ ആളുകൾക്ക് കയറാൻ പറ്റാത്ത അവസ്ഥയാവും. എല്ലാ മതവിഭാഗങ്ങളെയും ബാധിക്കും.ടിപ്പുവിന്റെ പേരുപറഞ്ഞ് പാലക്കാട്ടെ ഭൂമി പിടിച്ചെടുക്കാൻ സാധ്യതയുണ്ടെന്നും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

കള്ളപ്പണ ആരോപണത്തെത്തുടർന്നുള്ള പരിശോധനയെക്കുറിച്ചറിയില്ലെന്നും ട്രോളി ബാഗ് വിവാദത്തേക്കാൾ വലിയ വിഷയങ്ങൾ ഇവിടെയുണ്ടല്ലോയെന്നും കള്ളപ്പണം എത്തിയിട്ടുണ്ടെങ്കിൽ അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.എൻ. അനുരാഗ്, ജില്ല അധ്യക്ഷൻ അഡ്വ. കെ. രഘുനാഥ്, ബി.ജെ.പി ജില്ല അധ്യക്ഷൻ കെ.എം. ഹരിദാസ് എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *