സി.പി.എമ്മിൽ ജാതി വിവേചനം; ആദിവാസി ക്ഷേമ സമിതി നേതാവ് ബിജു കാക്കത്തോട് രാജിവെച്ചു
Kerala Kerala Mex Kerala mx Top News Wayanad
0 min read
49

സി.പി.എമ്മിൽ ജാതി വിവേചനം; ആദിവാസി ക്ഷേമ സമിതി നേതാവ് ബിജു കാക്കത്തോട് രാജിവെച്ചു

November 2, 2024
0

കൽപ്പറ്റ: സി.പി.എം ആദിവാസികളെ അവഗണിക്കുകയാണെന്നും പാർട്ടിയിൽ ജാതി വിവേചനം ശക്തമാണെന്നും ആദിവാസി വിഭാഗത്തിൽ പെട്ട തന്നെ സി.പി.എം നിരന്തരം അവഗണിക്കുകയായിരുന്നുവെന്നും ആരോപിച്ച് ആദിവാസി ക്ഷേമ സമിതി സുൽത്താൻ ബത്തേരി ഏരിയാ പ്രസിഡന്റും ജില്ല കമ്മിറ്റി അംഗവും പാർട്ടി കൊളത്തൂർകുന്ന് ബ്രാഞ്ച് അംഗവുമായ ബിജു കാക്കത്തോട് രാജിവച്ചതായി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊടകര കുഴൽ പണ കേസിൽ ഒട്ടേറെ വിവരങ്ങൾ തനിക്കറിയാം അതെല്ലാം അടുത്ത് തന്നെ വെളിപ്പെടുത്തും സി.കെ. ജാനുവുമായി ബി.ജെ.പി

Continue Reading
ജമ്മുകാശ്മീരിലെ ഏറ്റുമുട്ടലിൽ പാക്ക് ഭീകരൻ ലഷ്കർ കമാൻഡറെ വധിച്ച് സുരക്ഷാ സേന
Kerala Kerala Mex Kerala mx National Top News
0 min read
41

ജമ്മുകാശ്മീരിലെ ഏറ്റുമുട്ടലിൽ പാക്ക് ഭീകരൻ ലഷ്കർ കമാൻഡറെ വധിച്ച് സുരക്ഷാ സേന

November 2, 2024
0

ശ്രീനഗർ: ജമ്മു കാഷ്‌മീരിലെ ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലിൽ കാഷ്‌മീരിലെ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനായ ലഷ്‌കർ കമാൻഡർ ഉസ്‌മാനെയാണ് വധിച്ചതെന്ന് സൈന്യം അറിയിച്ചു. ശ്രീനഗറിലെ ജനവാസമേഖലയായ ഖന്യാറിലുണ്ടായ ഏറ്റുമുട്ടലിലാണ് പാക്ക് ഭീകരൻ കൊല്ല പ്പെട്ടത്.ഏറ്റുമുട്ടലിൽ രണ്ടു സിആർപിഎഫ് ജവാന്മാർക്കും രണ്ടു പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ജമ്മു കാഷ്‌മീരിലെ 30 കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം മുതൽ വ്യാപകമായ തെരച്ചിൽ സുരക്ഷാ സേന നടത്തിയിരുന്നു. അനന്ത്നാഗ് ഉൾപ്പെടെ നിരവധി കേന്ദ്രങ്ങളിൽ ശനിയാഴ്‌ച ഏറ്റുമുട്ടലും നടന്നിരുന്നു. അനന്തനാഗിൽ

Continue Reading
ദുബായ്-ഡൽഹി എയർഇന്ത്യ വിമാനത്തിൽ വെടിയുണ്ട
Kerala Kerala Mex Kerala mx National Top News
1 min read
38

ദുബായ്-ഡൽഹി എയർഇന്ത്യ വിമാനത്തിൽ വെടിയുണ്ട

November 2, 2024
0

ന്യൂഡൽഹി: ദുബായിൽനിന്ന് ഡൽഹിയിലെത്തിയ എയർഇന്ത്യ വിമാനത്തിനുള്ളിലാണ് വെടിയുണ്ട കണ്ടെത്തിയത്. ഒക്ടോബർ 27-ാം തീയതിയായിരുന്നു സംഭവം.ദുബായ്-ഡൽഹി AI916 വിമാനത്തിലെ സീറ്റിലെ പോക്കറ്റിൽനിന്നാണ് ശുചീകരണത്തിനിടെ ജീവനക്കാർ വെടിയുണ്ട കണ്ടെത്തിയത്. തുടർന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.രാജ്യത്തെ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണികൾ തുടരുന്നതിനിടെയാണ് ഡൽഹിയിൽ എയർഇന്ത്യ വിമാനത്തിൽനിന്ന് വെടിയുണ്ട കണ്ടെത്തിയെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങളടക്കം 510-ഓളം വിമാനങ്ങൾക്ക് നേരേയാണ് ബോംബ് ഭീഷണിയുണ്ടായത്. സംഭവത്തിൽ ആയുധ നിയമപ്രകാരം ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം

Continue Reading
മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളിൽ ഗുരുതരമായ അക്ഷരത്തെറ്റുകൾ ; മെഡലുകൾ തിരിച്ചുവിളിച്ച് ഡി.ജി.പി
Kerala Kerala Mex Kerala mx Top News
0 min read
27

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളിൽ ഗുരുതരമായ അക്ഷരത്തെറ്റുകൾ ; മെഡലുകൾ തിരിച്ചുവിളിച്ച് ഡി.ജി.പി

November 2, 2024
0

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ മെഡലുകളിലാണ് ഗുരുതരമായ അക്ഷരത്തെറ്റുകൾ കണ്ടതിനെ തുടർന്ന് തിരിച്ചുവിളിച്ചത്. മുഖ്യമന്ത്രിയുടെ എന്നതിന് പകരം മുഖ്യമന്ത്രയുടെ എന്നാണ് മെഡലിലുള്ളത്. അതുപോലെ പൊലീസ് മെഡൽ എന്നത് പൊലസ് മെഡൽ എന്നുമായി. മെഡൽ സ്വീകരിച്ച പൊലീസുകാരാണ് അക്ഷരത്തെറ്റുകൾ കണ്ടെത്തിയത്.തെറ്റുകൾ ശ്രദ്ധയിൽ പെട്ടതോടെ മെഡൽ ജേതാക്കളായ പൊലീസുകാർ ഉടൻ വിവരം മേലധികാരികളെ ധരിപ്പിക്കുകയായിരുന്നു. വിഷയത്തിൽ ഡി.ജി.പി ഇടപെടുകയും ചെയ്തു. എത്രയും പെട്ടെന്ന് മെഡലുകൾ തിരിച്ചുവാങ്ങാനും ഡി.ജി.പി നിർദേശം നൽകി.അക്ഷരത്തെറ്റുകൾ

Continue Reading
സംസ്ഥാനത്ത് മഴയിൽ വ്യാപക നാശ നഷ്ടം; ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, തിരുവനന്തപുരത്തെ വീടുകളിൽ വെള്ളം കയറി
Kerala Kerala Mex Kerala mx Top News
0 min read
33

സംസ്ഥാനത്ത് മഴയിൽ വ്യാപക നാശ നഷ്ടം; ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, തിരുവനന്തപുരത്തെ വീടുകളിൽ വെള്ളം കയറി

November 2, 2024
0

തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശ നഷ്ടം ഉണ്ടായി. ഇടിമിന്നലേറ്റ് ആലപ്പുഴയിൽ ഹരിപ്പാട് ആനാരി വലിയപറമ്പിൽ ശ്യാമള ഉത്തമൻ (58) മരിച്ചു. വീയ പുരം സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിലെ തൊഴിലാളിയായിരുന്നു ശ്യാമള. ജോലിചെയ്യുന്നതിനിടെയാണ് ശ്യാമളയ്ക്ക് മിന്നലേറ്റത്.കഴക്കൂട്ടത്ത് അങ്കണവാടിയിലും വീടുകളിലും വെള്ളം കയറി. ഉള്ളൂർക്കോണത്താണ് വീടുകളിൽ വെള്ളം കയറിയത്. ഇവിടെയുള്ളവർ ബന്ധുവീടുകളിലേക്ക് മാറി. കാക്കനാട് പിഡബ്ല്യൂഡി റസ്റ്റ് ഹൗസിന് സമീപത്തും കുഴിക്കാല അമ്പലത്തിന് സമീപത്തം മരങ്ങൾ കട പുഴകി

Continue Reading
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Kerala Mex Kerala mx Top News
0 min read
41

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

November 2, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ കണക്കിലെടുത്ത് ശനിയാഴ്‌ച 11 ജില്ലകളിൽ യെല്ലോ അലർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. ഞായറാഴ്‌ച ആറ് ജില്ലകളിലാണ് യെല്ലോ അലർട്ട്.ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഞായറാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ

Continue Reading
വെടിക്കെട്ട് അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Kasaragod Kerala Kerala Mex Kerala mx Top News
0 min read
37

വെടിക്കെട്ട് അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

November 2, 2024
0

നീലേശ്വരം: തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കരിന്തളം കിണാവൂർ റോഡിലെ കുഞ്ഞിരാമൻ്റെ മകൻ സന്ദീപ് (38) ആണ് മരിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കളിയാട്ട മഹോത്സവത്തോട്ടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെയാണ് വെടിപ്പുരക്ക് തീപിടിച്ചത്. തിങ്കളാഴ്‌ച രാത്രി 12.30ന് തെയ്യം ഉറഞ്ഞാടുന്ന സമയത്ത് തീകൊളുത്തിയ പടക്കം പൊട്ടുന്നതിനിടയിൽ കനൽതരി വെടിപ്പുരയുടെ ഷീറ്റ് ഇളകിയ ഭാഗത്തുകൂടി

Continue Reading
ആംബുലൻസ് ജീവനക്കാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക്
Ernakulam Kerala Kerala Mex Kerala mx Top News
0 min read
35

ആംബുലൻസ് ജീവനക്കാരുടെ സമരം അഞ്ചാം ദിവസത്തിലേക്ക്

November 2, 2024
0

കൊച്ചി: 108 ആംബുലൻസ് ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല സമരം നാല് ദിവസം പിന്നിട്ടു. നാല് ദിവസമായി സംസ്ഥാനത്ത് 108 ആംബുലൻസ് സേവനം നിലച്ചെങ്കിലും പരിഹാര നടപടികൾ കൈക്കൊള്ളാൻ അധികൃതർ തയ്യാറായിട്ടില്ല. രണ്ടു മാസത്തെ ശമ്പളം എത്രയും പെട്ടെന്ന് നൽകുക, ഇൻക്രിമെന്റ് നടപ്പിലാക്കുക, ജീവനക്കാരെ അനാവശ്യമായി സ്ഥലം മാറ്റുന്നത് അവസാനിപ്പിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സിഐടിയുവിൻ്റെ ആഭിമുഖ്യത്തിൽ 108 ആംബുലൻസ് ജീവനക്കാർ സംസ്ഥാനത്ത് പണിമുടക്കുന്നത്. 2010ൽ ആരംഭിച്ച 108

Continue Reading
സംസ്ഥാനത്ത് ശക്തമായ മഴ; ആറ് ജില്ലകളിൽ യെലോ അലർട്ട്
Kerala Kerala Mex Kerala mx Top News
1 min read
38

സംസ്ഥാനത്ത് ശക്തമായ മഴ; ആറ് ജില്ലകളിൽ യെലോ അലർട്ട്

November 2, 2024
0

തിരുവനന്തപുരം: സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ തമിഴ്നാടിനും ശ്രീലങ്കയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി കണക്കിലെടുത്ത് മഴ ശക്തമാകാൻ സാധ്യതയുള്ള ആറ് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് 115 മില്ലീ മീറ്റർ വരെ ലഭിക്കുന്ന മഴ പ്രതീക്ഷിക്കുന്നത്. കൂടാതെ മലയോരങ്ങളിൽ ഇടിമിന്നലോടെയുള്ള മഴയും പ്രവചിച്ചിട്ടുണ്ട്.തെക്കൻ ജില്ലകളിൽ ശനിയാഴ്‌ചയും ശക്തമായ മഴയാണ്

Continue Reading
ശബരിമല തീർഥാടകർക്ക് അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് – മന്ത്രി വി.എൻ. വാസവൻ
Kerala Kerala Mex Kerala mx Kottayam Top News
1 min read
35

ശബരിമല തീർഥാടകർക്ക് അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് – മന്ത്രി വി.എൻ. വാസവൻ

November 2, 2024
0

കോട്ടയം: എല്ലാ തീർഥാടകർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടയം പ്രസ്ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ ശബരിമല മണ്ഡലം മകരവിളക്ക് തീർഥാടനത്തിനായി എല്ലാ ഒരുക്കവും പൂർത്തീകരിച്ചതായും എല്ലാ തീർഥാടകർക്കും സുഗമമായ ദർശനം ഒരുക്കുമെന്നും ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതലയോഗം അന്തിമഘട്ട ഒരുക്കം വിലയിരുത്തിയതായും ദേവസ്വം മന്ത്രി വി.എൻ. വാസവൻ സംസാരിച്ചു. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികളടക്കം എല്ലാ പ്രവർത്തികളും നവംബർ

Continue Reading