Your Image Description Your Image Description

ശ്രീനഗർ: ജമ്മു കാഷ്‌മീരിലെ ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലിൽ കാഷ്‌മീരിലെ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനായ ലഷ്‌കർ കമാൻഡർ ഉസ്‌മാനെയാണ് വധിച്ചതെന്ന് സൈന്യം അറിയിച്ചു. ശ്രീനഗറിലെ ജനവാസമേഖലയായ ഖന്യാറിലുണ്ടായ ഏറ്റുമുട്ടലിലാണ് പാക്ക് ഭീകരൻ കൊല്ല പ്പെട്ടത്.ഏറ്റുമുട്ടലിൽ രണ്ടു സിആർപിഎഫ് ജവാന്മാർക്കും രണ്ടു പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.

ജമ്മു കാഷ്‌മീരിലെ 30 കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം മുതൽ വ്യാപകമായ തെരച്ചിൽ സുരക്ഷാ സേന നടത്തിയിരുന്നു. അനന്ത്നാഗ് ഉൾപ്പെടെ നിരവധി കേന്ദ്രങ്ങളിൽ ശനിയാഴ്‌ച ഏറ്റുമുട്ടലും നടന്നിരുന്നു. അനന്തനാഗിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ടു ഭീകരരെ വധിച്ചു. ഒരാൾ രക്ഷപെട്ടു എന്ന സൂചനയെ തുടർന്ന് സ്ഥലത്ത് സൈന്യത്തിൻ്റെ നേതൃത്വത്തിൽ തെരച്ചിൽ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *