Your Image Description Your Image Description

ന്യൂഡൽഹി: ദുബായിൽനിന്ന് ഡൽഹിയിലെത്തിയ എയർഇന്ത്യ വിമാനത്തിനുള്ളിലാണ് വെടിയുണ്ട കണ്ടെത്തിയത്. ഒക്ടോബർ 27-ാം തീയതിയായിരുന്നു സംഭവം.ദുബായ്-ഡൽഹി AI916 വിമാനത്തിലെ സീറ്റിലെ പോക്കറ്റിൽനിന്നാണ് ശുചീകരണത്തിനിടെ ജീവനക്കാർ വെടിയുണ്ട കണ്ടെത്തിയത്. തുടർന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.രാജ്യത്തെ വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണികൾ തുടരുന്നതിനിടെയാണ് ഡൽഹിയിൽ എയർഇന്ത്യ വിമാനത്തിൽനിന്ന് വെടിയുണ്ട കണ്ടെത്തിയെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങളടക്കം 510-ഓളം വിമാനങ്ങൾക്ക് നേരേയാണ് ബോംബ് ഭീഷണിയുണ്ടായത്. സംഭവത്തിൽ ആയുധ നിയമപ്രകാരം ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *