Your Image Description Your Image Description

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ മെഡലുകളിലാണ് ഗുരുതരമായ അക്ഷരത്തെറ്റുകൾ കണ്ടതിനെ തുടർന്ന് തിരിച്ചുവിളിച്ചത്. മുഖ്യമന്ത്രിയുടെ എന്നതിന് പകരം മുഖ്യമന്ത്രയുടെ എന്നാണ് മെഡലിലുള്ളത്. അതുപോലെ പൊലീസ് മെഡൽ എന്നത് പൊലസ് മെഡൽ എന്നുമായി. മെഡൽ സ്വീകരിച്ച പൊലീസുകാരാണ് അക്ഷരത്തെറ്റുകൾ കണ്ടെത്തിയത്.തെറ്റുകൾ ശ്രദ്ധയിൽ പെട്ടതോടെ മെഡൽ ജേതാക്കളായ പൊലീസുകാർ ഉടൻ വിവരം മേലധികാരികളെ ധരിപ്പിക്കുകയായിരുന്നു. വിഷയത്തിൽ ഡി.ജി.പി ഇടപെടുകയും ചെയ്തു. എത്രയും പെട്ടെന്ന് മെഡലുകൾ തിരിച്ചുവാങ്ങാനും ഡി.ജി.പി നിർദേശം നൽകി.അക്ഷരത്തെറ്റുകൾ തിരുത്തി പുതിയ മെഡലുകൾ നൽകാനും മെഡൽ നിർമിക്കാൻ കരാറെടുത്ത സ്ഥാപനത്തിന് നിർദേശം നൽകുകയും ചെയ്തു.

കഴിഞ്ഞ ദിവസം തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ 264 ഉദ്യോഗസ്ഥർക്കാണ് മെഡൽ ലഭിച്ചത്. ഇതിൽ പകുതിയോളം മെഡലുകളിലും അക്ഷരത്തെറ്റുകളുണ്ട്. മെഡൽ സമ്മാനിക്കാനായി ഡി.ജി.പിയാണ് മുഖ്യമന്ത്രിക്ക് നൽകുക. അപ്പോഴും അക്ഷരത്തെറ്റ് ശ്രദ്ധയിൽ പെട്ടില്ല.വിതരണം ചെയ്യുന്നതിന് മുമ്പ് പൊലീസ് ഉദ്യോഗസ്ഥർ മെഡലുകൾ പരിശോധിച്ചില്ല എന്നും ആക്ഷേപമുയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *