മദ്യപിച്ചുണ്ടായ തർക്കം കൊലയിൽ കലാശിച്ചു; മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച നിലയിൽ
Crime Kerala Kerala Mex Kerala mx Thrissur
1 min read
46

മദ്യപിച്ചുണ്ടായ തർക്കം കൊലയിൽ കലാശിച്ചു; മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച നിലയിൽ

May 6, 2024
0

  തൃശ്ശൂർ: തൃശ്ശൂർ കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം റോഡരികിൽ ഉപേക്ഷിച്ചു. വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച് പ്രതി കടന്നു കളഞ്ഞു. നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. ചേർപ്പ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മണികണ്ഠൻ എന്നയാളാണ് പ്രതിയെന്നാണ് സൂചന പുറത്തുവരുന്നതെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചതെന്ന് നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്.

Continue Reading
വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമം; തമിഴ്നാട് സ്വദേശി പൊലീസ് പിടിയിൽ, സംഭവം നാട്ടികയിൽ
Kerala Kerala Mex Kerala mx Thrissur
1 min read
25

വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമം; തമിഴ്നാട് സ്വദേശി പൊലീസ് പിടിയിൽ, സംഭവം നാട്ടികയിൽ

May 5, 2024
0

  തൃശൂര്‍: നാട്ടികയിൽ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി അഴകേശനെയാണ് ( 24 ) വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ജർമ്മൻ സ്വദേശിയായ വനിതയെ കടപ്പുറത്ത് നടക്കുന്നതിനിടെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. തൊട്ടടുത്ത റിസോർട്ടിലെത്തിയതായിരുന്നു വനിത. പരാതിയെ തുടർന്ന് വലപ്പാട് പൊലീസ് സ്ഥലത്തെത്തി. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Continue Reading
തൃശൂരിൻറെ പ്രഥമ മേയർ ജോസ് കാട്ടൂക്കാരന് വിട
Kerala Kerala Mex Kerala mx Thrissur
0 min read
33

തൃശൂരിൻറെ പ്രഥമ മേയർ ജോസ് കാട്ടൂക്കാരന് വിട

May 5, 2024
0

തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും തൃശൂരിൻറെ പ്രഥമ മേയറുമായിരുന്ന ജോസ് കാട്ടൂക്കാരൻ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്നലെയാണ് അദ്ദേഹത്തെ തൃശൂരിലെ കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് മരിച്ചത്. നാളെ രാവിലെ തൃശൂർ കോർപ്പറേഷനിലും ഡിസിസിയിലും പൊതു ദർശനത്തിന് ശേഷം വൈകിട്ട് നാലു മണിയ്ക്ക് അരണാട്ടുകര സെൻറ് തോമസ് പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടക്കും. ഐഎൻടിയുസി നേതാവ്, ദീർഘകാലം ഡിസിസി സെക്രട്ടറി, മുൻ ജില്ലാ

Continue Reading
വൈക്കോൽ എടുക്കാൻ ആളില്ല; കെട്ടൊന്നിനു 30 രൂപ, കയറ്റിറക്കുകൂലി, വാഹന വാടക എന്നീ ഭാരിച്ച ചെലവുകൾ സഹിച്ച് വൈക്കോൽകെട്ടുകൾ വീടുകളിൽ ശേഖരിച്ച കർഷകർ ദുരിതത്തിൽ
Kerala Kerala Mex Kerala mx Thrissur
1 min read
30

വൈക്കോൽ എടുക്കാൻ ആളില്ല; കെട്ടൊന്നിനു 30 രൂപ, കയറ്റിറക്കുകൂലി, വാഹന വാടക എന്നീ ഭാരിച്ച ചെലവുകൾ സഹിച്ച് വൈക്കോൽകെട്ടുകൾ വീടുകളിൽ ശേഖരിച്ച കർഷകർ ദുരിതത്തിൽ

May 5, 2024
0

  തൃശൂർ: പുന്നയൂർക്കുളം ഉപ്പുങ്ങൽ കോൾപാടത്ത് എടുക്കാനാളില്ലാതെ വൈക്കോൽ കെട്ടിക്കിടക്കുന്നു. നാലായിരത്തിലധികം വൈക്കോൽ കെട്ടുകളാണ് പാടത്തും, കർഷകരുടെ വീട്ടുമുറ്റത്തും നിറഞ്ഞു കിടക്കുന്നത്. മാവിൻചുവട് സ്വദേശി വെട്ടിക്കാട്ട് കുഞ്ഞനുൾപ്പെടെയുള്ള കർഷകരുടെ വൈക്കോലാണ് എടുക്കാൻ ആളില്ലാതെ പാടത്തു തന്നെ കിടക്കുന്നത്. കൊയ്ത്തിനു ശേഷം സർക്കാറിൽ നിന്നു നെല്ലിൻ്റെ തുക ലഭിക്കാൻ കാത്തിരിക്കുന്നവർക്കു കുറച്ച് ആശ്വാസമായിരുന്നു വൈക്കോൽ കച്ചവടം. വൈക്കോലിന് ഇക്കുറി ആവശ്യക്കാർ കുറഞ്ഞത് കർഷകർക്ക് തിരിച്ചടിയാവുകയായിരുന്നു. വൈക്കോൽ യഥേഷ്ടം കൊണ്ടുപോയിരുന്ന കർഷകർ ക്ഷീരമേഖലയിൽ

Continue Reading
എടുക്കാനാളില്ലാതെ നാലായിരത്തിലധികം വൈക്കോൾ കെട്ടുകൾ; ക്ഷീര കർഷകരും കൈയ്യൊഴിഞ്ഞു, പ്രതിസന്ധി രൂക്ഷം
Kerala Kerala Mex Kerala mx Thrissur
1 min read
25

എടുക്കാനാളില്ലാതെ നാലായിരത്തിലധികം വൈക്കോൾ കെട്ടുകൾ; ക്ഷീര കർഷകരും കൈയ്യൊഴിഞ്ഞു, പ്രതിസന്ധി രൂക്ഷം

May 4, 2024
0

  തൃശൂർ: പുന്നയൂർക്കുളം ഉപ്പുങ്ങൽ കോൾപാടത്ത് വൈക്കോൽ കെട്ടിക്കിടക്കുന്നു. എടുക്കാനാളില്ലാതെ നാലായിരത്തിലധികം വൈക്കോൾ കെട്ടുകളാണ് പാടത്തും കർഷകരുടെ വീട്ടുമുറ്റത്തും കിടക്കുന്നത്. മാവിൻചുവട് സ്വദേശി വെട്ടിക്കാട്ട് കുഞ്ഞനുൾപ്പെടെയുള്ള കർഷകരുടെ വൈക്കോലാണ് എടുക്കാൻ ആളില്ലാത്ത പാടത്തു കിടക്കുന്നത്. കൊയ്ത്തിനുശേഷം സർക്കാരിൽനിന്നു നെല്ലിന്റെ തുക ലഭിക്കാൻ കാത്തിരിക്കുന്നവർക്കു കുറച്ച് ആശ്വാസമായിരുന്നു വൈക്കോൽ കച്ചവടം. വൈക്കോലിന് ഇക്കുറി ആവശ്യക്കാർ കുറഞ്ഞത് കർഷകർക്ക് തിരിച്ചടിയായി. വൈക്കോൽ യഥേഷ്ടം കൊണ്ടുപോയിരുന്ന കർഷകർ ക്ഷീരമേഖലയിൽനിന്നു അകന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കൊയ്ത്ത്

Continue Reading
റോഡ് നിർമാണത്തിന് എത്തിച്ച രണ്ട് ജെ.സി.ബികൾ തകർത്തതായി പരാതി; ഡീസൽ ടാങ്കും എഞ്ചിൻ ടാങ്കും മണ്ണും ഉപ്പുമിട്ട് നശിപ്പിച്ച നിലയിൽ
Kerala Kerala Mex Kerala mx Thrissur
1 min read
27

റോഡ് നിർമാണത്തിന് എത്തിച്ച രണ്ട് ജെ.സി.ബികൾ തകർത്തതായി പരാതി; ഡീസൽ ടാങ്കും എഞ്ചിൻ ടാങ്കും മണ്ണും ഉപ്പുമിട്ട് നശിപ്പിച്ച നിലയിൽ

May 4, 2024
0

  തൃശൂർ: റോഡ് നിർമാണത്തിന് എത്തിച്ച രണ്ട് ജെ.സി.ബികൾ തകർത്തതായി പരാതി. കേച്ചേരി- അക്കിക്കാവ് ബൈപ്പാസ് റോഡ് നിർമാണത്തിന് എത്തിച്ച ജെ.സി.ബികളാണ് തകർത്തത്. ജെ.സി.ബികളുടെ ഡീസൽ ടാങ്കും എഞ്ചിൻ ടാങ്കുമാണ് തകർത്ത് മണ്ണും ഉപ്പുമിട്ട് നശിപ്പിച്ചെന്ന് കരാറുകാരൻ കുന്നംകുളം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഏകദേശം ആറുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. റോഡ് നവീകരണ ജോലികൾ കഴിഞ്ഞ് കൂമ്പുഴ പാലത്തിനു സമീപം നിർത്തിയിട്ടിരുന്ന ജെ.സി.ബികൾ നിർമാണ പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കാൻ ഓപ്പറേറ്റർ

Continue Reading
2024ലെ കലാസാഗർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Thrissur
1 min read
53

2024ലെ കലാസാഗർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

May 4, 2024
0

2024 മെയ് 28 ന് കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മശരാബ്ദി ആഘോഷിക്കുന്നു. ആ  പരമാചാര്യന്റെ സ്മരണാർത്ഥo കലാസാഗർ വര്ഷംതോറും വിവിധ കലാമേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച കലാകാരന്മാർക്ക്  നൽകി വരുന്ന 2024ലെ കലാസാഗർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.   1 കഥകളി വേഷം ശ്രീ കലാനിലയം ഗോപി 2 സംഗീതം ശ്രീ കലാമണ്ഡലം സുകുമാരൻ 3 ചെണ്ട ശ്രീ കോട്ടക്കൽ വിജയരാഘവൻ 4 മദ്ദളം ശ്രീ മാർഗി രത്‌നാകരൻ 5 ചുട്ടി ശ്രീ മാർഗി രവീന്ദ്രൻ നായർ  6 ഓട്ടൻതുള്ളൽ ശ്രീ രഞ്ജിത് തൃപ്പൂണിത്തുറ 7 ചാക്യാർകൂത്ത് ശ്രീ കലാമണ്ഡലം

Continue Reading
സ്റ്റേഷനിലെ ഇരുട്ടുമുറിയിലിട്ട് ക്രൂരമായി മർദ്ദിച്ചത് കരിക്ക് കൊണ്ട്; പൊലീസിനെതിരെ പരാതിയുമായി സിപിഎം പ്രവർത്തകൻ
Kerala Kerala Mex Kerala mx Thrissur
0 min read
36

സ്റ്റേഷനിലെ ഇരുട്ടുമുറിയിലിട്ട് ക്രൂരമായി മർദ്ദിച്ചത് കരിക്ക് കൊണ്ട്; പൊലീസിനെതിരെ പരാതിയുമായി സിപിഎം പ്രവർത്തകൻ

May 4, 2024
0

തൃശൂർ: തെരഞ്ഞെടുപ്പ് കാലത്ത് കരുതൽ തടങ്കലിലെടുത്ത് പൊലീസ് കരിക്കുകൊണ്ട് ഇടിച്ചെന്ന പരാതിയുമായി അന്തിക്കാട്ടെ സിപിഎം പ്രവർത്തകൻ. ബ്രാഞ്ച് കമ്മിറ്റി അംഗമായ യദു കൃഷ്ണനാണ് അന്തിക്കാട് സിഐക്കും എഎസ്ഐയ്ക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. പൊലീസ് പിടിച്ചുകൊണ്ടുപോയി ഇരുട്ടുമുറിയിലിട്ട് മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ മാസം ഇരുപതിന് അന്തിക്കാട് നടന്ന എൽഡിഎഫിൻറെ തെരഞ്ഞെടുപ്പ് യോഗം കഴിഞ്ഞ് വീട്ടിലെത്തിയ തന്നെ അന്തിക്കാട് പൊലീസ് കൂട്ടിക്കൊണ്ടു പോയി മർദ്ദിച്ചെന്നാണ് യദു കൃഷ്ണൻറെ പരാതി. സ്റ്റേഷൻ പരിധിയിലെ

Continue Reading
രാത്രിയിൽ വീട് റെയ്ഡ്; കൊടുങ്ങല്ലൂരിൽ മൂന്ന് കിലോയിലധികം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
Kerala Kerala Mex Kerala mx Thrissur
1 min read
39

രാത്രിയിൽ വീട് റെയ്ഡ്; കൊടുങ്ങല്ലൂരിൽ മൂന്ന് കിലോയിലധികം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

April 23, 2024
0

  തൃശൂർ: കൊടുങ്ങല്ലൂരിൽ മൂന്ന് കിലോയിലധികം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അഴീക്കോട്‌ മാർത്തോമ നഗറിൽ താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശി വിപുൽ ദാസിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ഷാംനാദിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രിയിൽ വീട് റെയ്ഡ് ചെയ്തു ഇയാളെ പിടികൂടുകയായിരുന്നു. എക്‌സൈസ് സംഘത്തിൽ അസിസ്റ്റന്റ്‌ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ബെന്നി പി.വി, സുനിൽകുമാർ പി.ആർ, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ മന്മഥൻ കെ.എസ്, അനീഷ്

Continue Reading
തൃശ്ശൂരിൽ ഫ്ലക്സ് വിവാദം; സുരേഷ് ​ഗോപിയുടെ ഫ്ലക്സിൽ ഇന്നസെന്റിന്റെ ചിത്രം, അനുവാദത്തോടെയല്ലെന്ന് കുടുംബം
Kerala Kerala Mex Kerala mx Loksabha election 2024 Thrissur Top News
1 min read
36

തൃശ്ശൂരിൽ ഫ്ലക്സ് വിവാദം; സുരേഷ് ​ഗോപിയുടെ ഫ്ലക്സിൽ ഇന്നസെന്റിന്റെ ചിത്രം, അനുവാദത്തോടെയല്ലെന്ന് കുടുംബം

April 22, 2024
0

  തൃശ്ശൂർ: ലോക്സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ തൃശ്ശൂരിൽ ഫ്ലക്സ് വിവാദവും. തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഇരിങ്ങാലക്കുടയിലെ ഫ്ളക്സ് ആണ് വിവാദത്തിലായിരിക്കുന്നത്. സുരേഷ് ​ഗോപിയുടെ ഫ്ലക്സിൽ ഇന്നസെന്റിന്റെ ചിത്രം ഉപയോ​ഗിച്ചതാണ് വിവാദമായത്. തങ്ങളുടെ അനുവാദത്തോടെയല്ല ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം വ്യക്തമാക്കി. പാർട്ടിയുമായി ആലോചിച്ച് തുടർ നടപടി എന്ന് ഇന്നസെന്റിന്റെ മകൻ സോണറ്റ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചു.

Continue Reading