Your Image Description Your Image Description
Your Image Alt Text

2024 മെയ് 28 ന് കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മശരാബ്ദി ആഘോഷിക്കുന്നു. ആ  പരമാചാര്യന്റെ സ്മരണാർത്ഥo കലാസാഗർ വര്ഷംതോറും വിവിധ കലാമേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച കലാകാരന്മാർക്ക്  നൽകി വരുന്ന 2024ലെ കലാസാഗർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

 

1 കഥകളി വേഷം ശ്രീ കലാനിലയം ഗോപി
2 സംഗീതം ശ്രീ കലാമണ്ഡലം സുകുമാരൻ
3 ചെണ്ട ശ്രീ കോട്ടക്കൽ വിജയരാഘവൻ
4 മദ്ദളം ശ്രീ മാർഗി രത്‌നാകരൻ
5 ചുട്ടി ശ്രീ മാർഗി രവീന്ദ്രൻ നായർ
 6 ഓട്ടൻതുള്ളൽ ശ്രീ രഞ്ജിത് തൃപ്പൂണിത്തുറ
7 ചാക്യാർകൂത്ത് ശ്രീ കലാമണ്ഡലം കനക കുമാർ
8 കൂടിയാട്ടം ശ്രീമതി സരിത കൃഷ്ണകുമാർ
9 മോഹിനിയാട്ടം ശ്രീമതി കലാമണ്ഡലം  കവിത കൃഷ്ണകുമാർ
10 ഭരതനാട്യം ശ്രീമതി സരിത കലാക്ഷേത്ര
11 കുച്ചുപ്പുടി ശ്രീമതി കലാമണ്ഡലം ശ്രീരേഖ ജി നായർ
12 തായമ്പക ശ്രീ ആറങ്ങോട്ടുകര ശിവൻ
13 പഞ്ചവാദ്യം തിമില ശ്രീ കല്ലുവഴി ബാബു
14 മദ്ദളം ശ്രീ കല്ലേകുളങ്ങര ബാബു
15 ഇടക്ക ശ്രീ തുറവൂർ വിനീഷ് കമ്മത് ആർ
16 ഇലത്താളം ശ്രീ കാട്ടുകുളം ജയൻ
17 കൊമ്പ് ശ്രീ തൃപ്പാളൂർ ശിവൻ

 

കലാപ്രേമികളിൽ നിന്നുമുള്ള നാമനിർദ്ദേശപ്രകാരമാണ് പുരസ്‌കൃതരെ   ഇത്തവണയും തീരുമാനിച്ചിരിക്കുന്നത്. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മദിനമായ മെയ് 28നു കേരള  കലാമണ്ഡലത്തിന്റെയും കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെയും സഹകരണത്തോടെ കലാമണ്ഡലം നിളാ ക്യാമ്പ്‌സിൽ വെച്ച് ഒരു പിറന്നാളിന്റെ ഓർമ്മക്ക് എന്ന പേരിൽ നടത്തുന്ന സ്മൃതിസമ്മേളനത്തിൽ വെച്ച് കലാസാഗർ പുരസ്‌കാരസമർപ്പണം നടത്തുന്നതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *