Your Image Description Your Image Description
Your Image Alt Text

 

തൃശൂർ: റോഡ് നിർമാണത്തിന് എത്തിച്ച രണ്ട് ജെ.സി.ബികൾ തകർത്തതായി പരാതി. കേച്ചേരി- അക്കിക്കാവ് ബൈപ്പാസ് റോഡ് നിർമാണത്തിന് എത്തിച്ച ജെ.സി.ബികളാണ് തകർത്തത്. ജെ.സി.ബികളുടെ ഡീസൽ ടാങ്കും എഞ്ചിൻ ടാങ്കുമാണ് തകർത്ത് മണ്ണും ഉപ്പുമിട്ട് നശിപ്പിച്ചെന്ന് കരാറുകാരൻ കുന്നംകുളം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഏകദേശം ആറുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. റോഡ് നവീകരണ ജോലികൾ കഴിഞ്ഞ് കൂമ്പുഴ പാലത്തിനു സമീപം നിർത്തിയിട്ടിരുന്ന ജെ.സി.ബികൾ നിർമാണ പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കാൻ ഓപ്പറേറ്റർ എത്തിയപ്പോഴാണ് ഡീസൽ, എഞ്ചിൻ ടാങ്കുകളുടെ അടപ്പ് തുറന്നിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മണ്ണും ഉപ്പും നിക്ഷേപിച്ചതായി കണ്ടെത്തിയത്. ജെ.സി.ബി പ്രവർത്തനരഹിതമായതോടെ നിർമാണ പ്രവർത്തനങ്ങൾക്ക് ഭാഗികമായ തടസം നേരിട്ടെന്നും കരാറുകാരൻ പറഞ്ഞു.

കേച്ചേരി- അക്കിക്കാവ് ബൈപ്പാസ് റോഡ് നിർമാണം അതിവേഗതയിൽ മുന്നോട്ടു പോകുന്നതിനിടയിൽ വികസന വിരോധികളായ സാമൂഹ്യവിരുദ്ധർ നടത്തുന്ന ഇത്തരം അക്രമ പ്രവർത്തനങ്ങളെ അപലപിക്കുന്നതായി എ.സി മൊയ്തീൻ എം.എൽ.എ പറഞ്ഞു. റോഡ് നവീകരണ പ്രവർത്തനങ്ങൾ തകർക്കാൻ ശ്രമിക്കുന്നവരെ ജനങ്ങൾ ഒറ്റപ്പെടുത്തണമെന്നും റോഡ് നിർമാണത്തിന് ആവശ്യമായ സംരക്ഷണം ഉറപ്പുവരുത്തണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *